ലിസി കളരിയും പഠിച്ചു!
പ്രിയ ദര്‍ശനില്‍ നിന്നും വിവാഹ മോചിതയായ ശേഷം ലിസി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ്. യാത്രകള്‍ ഒരുപാട് നടത്തുന്ന ലിസി യാത്രയിലെ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ ഇടാറുണ്ട്. അങ്ങനെ അടുത്തിട്ട ഒരു ഫോട്ടോ കണ്ട് ലിസി സന്യസിക്കാന്‍ പോകുന്നോ എന്ന് ആരാധകര്‍ക്ക് സന്ദേഹമുണ്ടായിരുന്നു.
ലസി സന്യസിക്കുമോ ഇല്ലയോ എന്നത് അവിടെ നില്‍ക്കട്ടെ, എന്നാല്‍ കളരി പഠിക്കുന്നുണ്ട്. കളരി പഠിക്കുന്ന ചിത്രത്തോടൊപ്പം ലിസി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പാണ് ഇതിന് ആധാരം.

പോണ്ടിച്ചേരിയിലെ ആദിശക്തിയില്‍ നിന്നുമാണ് നടി കളരി അഭ്യസിച്ചത്. രണ്ടാഴ്ചകൊണ്ട് അല്പം കളരി പഠിക്കാന്‍ കഴിഞ്ഞു എന്ന് ലിസി പറയുന്നു. നല്ലൊരു യോഗ കൂടെയാണ് കളരിയെന്ന് ലിസി ഫേസ്ബുക്ക് പോസ്റ്റില്‍ എഴുതി.

വിവാഹ മോചനത്തിന് ശേഷം ലിസി വീണ്ടും അഭിനയ രംഗത്തേക്ക് തിരിച്ചെത്തുന്നു എന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ വിഷയത്തില്‍ നടി ഇതുവരെ സ്ഥിരീകരണമൊന്നും നല്‍കിയിട്ടില്ല. ഇപ്പോള്‍ ധാരാളം യാത്രകള്‍ ചെയ്തുകൊണ്ടിരിക്കുകയാണ് താരം.


Click it and Unblock the Notifications