രതിയെ അനുകൂലിച്ച് ലിസിയുടെ ഫേസ്ബുക്ക് പോസ്റ്റ്

By Gokul

കൊച്ചി: അടുത്തിടെ സംവിധായകന്‍ പ്രിയദര്‍ശനുമായി വിവാഹമോചനത്തിന് കേസ് കൊടുത്ത് വാര്‍ത്തകളില്‍ ഇടം നേടിയ നടി ലിസി മറ്റൊരു നടിയുടെ വിവാഹ മോചനത്തിന് പിന്തുണയേകി ഫേസ്ബുക്കില്‍ കുറിപ്പെഴുതി. നടി രതി അഗ്നിഹോത്രിയുടെ വിവാഹ മോചനക്കാര്യം ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്താണ് ലിസി പ്രതികരിച്ചിരിക്കുന്നത്.

രതിയെ നേരിട്ടറിയില്ലെങ്കിലും വിവാഹമോചനക്കാര്യത്തില്‍ പൂര്‍ണ പിന്തുണയും പ്രാര്‍ഥനയും ഒപ്പമുണ്ടാകുമെന്ന് ലിസി പറഞ്ഞു. സമാനമായ അവസ്ഥയിലൂടെ കടന്നുപോയ ഒരാള്‍ എന്ന നിലയില്‍ രതിയെ മനസിലാക്കാന്‍ സാധിക്കും. വിവാഹമോചനം എന്നത് ഏറെ വേദനയുണ്ടാക്കുന്നകാര്യമാണ്. പ്രത്യേകിച്ചും വളരെക്കാലം ഒരുമിച്ചു ജീവിച്ചശേഷമുള്ള വിവാഹമോചനം.

lissy

കുട്ടികളെ ഓര്‍ത്താവണം ഗാര്‍ഹിക പീഡനം നേരിടുമ്പോഴും നേരത്തെയുള്ള വിവാഹമോചനം ഒഴിവാക്കാന്‍ ശ്രമിക്കുന്നത്. എന്നാല്‍ കുട്ടികള്‍ മുതിരുന്നതോടെ വിവാഹ മോചനക്കാര്യത്തില്‍ സ്ത്രീക്ക് തീരുമാനം എടുക്കാന്‍ സാധിക്കും. ഇത്രയും കാലം ഒരുമിച്ചു ജീവിച്ച നിങ്ങള്‍ക്ക് ഇനിയും അങ്ങിനെ ആയിക്കൂടെയെന്ന് ചിലര്‍ ചോദിക്കും. അതിനും രതി കൃത്യമായ മറുപടി നല്‍കുന്നുണ്ടെന്ന് ലിസി പറഞ്ഞു.

This link is an interview by Rathi Agnihothri in Times of India. I don’t know Rathi personally in fact I have only met...

Posted by Lissy on Friday, April 3, 2015

ഗാര്‍ഹിക പീഡനത്തിന്റെ പേരിലാണ് ഭര്‍ത്താവായ അനില്‍ വിര്‍വാനിയുമായുള്ള വിവാഹ മോചനത്തിന് രതി തയ്യാറെടുക്കുന്നത്. സമാനമായ കേസ് തന്നെയാണ് പ്രിയദര്‍ശനെതിരെ ലിസിയും ഫയല്‍ ചെയ്തത്. എന്നാല്‍, വളരെക്കാലം ഒരുമിച്ചു ജീവിച്ചശേഷമുള്ള വേര്‍പിരിയല്‍ ഹൃദയഭേദകമാണെന്നാണ് പ്രയദര്‍ശന്‍ പ്രതികരിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X