»   » കാമുകിയായ നായികയ്ക്ക് വേണ്ടി കാമുകനായ നിര്‍മ്മാതാവ് ചെയ്തത്, വിവരമറിഞ്ഞ സഹതാരം ചെയ്തതോ ?

കാമുകിയായ നായികയ്ക്ക് വേണ്ടി കാമുകനായ നിര്‍മ്മാതാവ് ചെയ്തത്, വിവരമറിഞ്ഞ സഹതാരം ചെയ്തതോ ?

By: Nihara
Subscribe to Filmibeat Malayalam

സിനിമാ താരങ്ങളുടെ പ്രണയവും വിവാഹവുമൊക്കെ വാര്‍ത്തായാവാറുണ്ട്. സിനിമയ്ക്കുമപ്പുറത്ത് താരങ്ങളുടെ സ്വാകാര്യ ജീവിതത്തെക്കുറിച്ച് അറിയാന്‍ പ്രേക്ഷകര്‍ക്കെന്നും താല്‍പര്യമാണ്. പ്രണയവും വിവാഹവും വിവാഹ മോചനവുമൊക്കെ വാര്‍ത്തയാവുന്നത് ഇങ്ങനെയാണ്. ബോളിവുഡ് താരമായ തപ്‌സി പന്നുവും നിര്‍മ്മാതാവും തമ്മിലുള്ള പ്രണയത്തെക്കുറിച്ചാണ് ഇപ്പോള്‍ ബോളിവുഡ് ലോകം ചര്‍ച്ച ചെയ്യുന്നത്.

തെന്നിന്ത്യന്‍ താരമായ തപ്‌സി വളരെ പെട്ടെന്നാണ് ബോളിവുഡ് സിനിമയിലെ താരമായി മാറിയത്. പുതിയ ചിത്രമായ ജുഡാ വായുടെ നിര്‍മ്മാതാവായ സാജിദ് നാദിയാദ് വാലയും തപ്‌സിയും തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്ത പുറത്തു വന്നത് ചിത്രത്തിന്റെ സെറ്റില്‍ നിന്നു തന്നെയാണ്.

പ്രണയിനിയുടെ കഥാപാത്രത്തിന് കൂടുതല്‍ പ്രാധാന്യം

കാമുകിക്ക് വേണ്ടി എന്തും ചെയ്യാന്‍ തയ്യാറാവുന്ന കാമുകന്‍ തന്നെയാണ് താനെന്ന് സാജിദും തെളിയിച്ചു. താന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാതാവിനോട് കാമുകിയുടെ കഥാപാത്രത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്ന അപേക്ഷ നല്‍കിയാണ് നിര്‍മ്മാതാവ് മാതൃകയായത്.

വിവരമറിഞ്ഞ സഹതാരം ചെയ്തത്

തപ്‌സിയുടെ കഥാപാത്രത്തിന് പ്രാധാന്യം നല്‍കണമെന്ന നിര്‍മ്മാതാവ് അറിയിച്ച കാര്യത്തെക്കുറിച്ച് അറിഞ്ഞ സഹനായിക സെറ്റില്‍ സംവിധായകനുമായി വഴക്കുണ്ടാക്കിയെന്ന റിപ്പോര്‍ട്ടുകളും പ്രചരിക്കുന്നുണ്ട്.

പ്രണയത്തിലാണെന്ന് കണ്ടെത്തിയത്

നിര്‍മ്മാതാവും നായികയും ഒരുമിച്ച് പാര്‍ട്ടികള്‍ക്ക് പോയിത്തുടങ്ങിയതോടെയാണ് ഇരവരും തമ്മിലുള്ള പ്രണയ വാര്‍ത്തയ്ക്ക് ചൂടു പിടിച്ചത്. എന്നാല്‍ ഇതിനെക്കുറിച്ച് പ്രതികരിക്കാന്‍ നിര്‍മ്മാതാവ് തയ്യാറായിട്ടില്ല. തപ്‌സി പ്രതികരിച്ചിട്ടുണ്ട്.

സിനിമ മാത്രമേ മനസ്സിലുള്ളൂ

അഭിനയത്തെക്കഉറിച്ചല്ലാതെ മറ്റൊന്നിനെക്കുറിച്ചും ചിന്തിക്കാന്‍ തനിക്ക് ഇപ്പോള്‍ സമയമില്ലെന്നാണ് തപ്‌സി പറയുന്നത്. നിര്‍മ്മാതാവുമായി ബന്ധപ്പെട്ട് മുന്‍പും ഇത്തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നതിനാല്‍ ഇതും അത്തരത്തിലാവാമെന്നാണ് താരത്തിന്റെ ആരാധകര്‍ പറയുന്നത്.

പ്രതിഫലത്തിന്റെ കാര്യത്തില്‍ വിട്ടു വീഴ്ചയില്ല

കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്കായി അങ്ങേയറ്റം പരിശ്രമിക്കുന്ന തപ്‌സി പ്രതിഫലത്തിന്റെ കാര്യത്തിലും മുന്നിലാണ്. താരം ചോദിക്കുന്ന പ്രതിഫലം നല്‍കാന്‍ നിര്‍മ്മാതാക്കളും തയ്യാറാണെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വന്നിട്ടുള്ളത്.

English summary
Tapsee Pannu is in love ?
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam