നായികയായപ്പോള്‍ മഞ്ജിമ മോഹന്‍ അച്ഛനെ കരയിച്ചു!
ബാലതാരങ്ങള്‍ സിനിമയില്‍ എത്തുന്നത് അടുത്തിടെ തുടര്‍ക്കഥയാവുകയാണ്. കാവ്യ മുതല്‍ ഇപ്പോഴിത മഞ്ജിമ മോഹന്‍ വരെ എത്രയോ പേരെ മലായാള സിനിമ കുട്ടിത്താരങ്ങളില്‍ നിന്ന് നായികമാരാക്കി. മഞ്ജിമ മോഹന്‍ യാദൃശ്ചികമായിട്ടാണ് സിനിമയിലേയ്ക്ക് രണ്ടാം വരവ് നടത്തുന്നത്. ഒരു വടക്കന്‍ സെല്‍ഫിയിലൂടെ. ചിത്രം ഹിറ്റാവുകയും ചെയ്തു.
സിനിമയില്‍ മകള്‍ നായികയായി മാറിയപ്പോഴുള്ള അനുഭവം തുറന്ന് പറയുകയാണ് മഞ്ജിമയുടെ അച്ഛനും പ്രശസ്ത സിനിമാട്ടോഗ്രാഫറുമായ വിപിന്‍ മോഹന്‍. സിനിമ സെറ്റില്‍ മഞ്ജിമയുടെ അഭിനയം കാണാന്‍ താന്‍ നില്‍ക്കാറില്ലെന്നാണ് വിപിന്‍ മോഹന്‍ പറയുന്നത്.

താന്‍ ഒപ്പമുണ്ടെങ്കില്‍ മഞ്ജിമ അഭിനയിക്കാന്‍ കംഫര്‍ട്ടബിള്‍ ആകില്ലെന്നാണ് അദ്ദേഹം പറയുന്നത്. അതേ സമയം മഞ്ജിമയുടെ അഭിനയം കാണാന്‍ നില്‍ക്കാത്ത അച്ഛന്‍ ഒരു സന്ദര്‍ഭത്തില്‍ മഞ്ജിമയ്‌ക്കൊപ്പം കരഞ്ഞു പോയി .
സിനിമയുടെ ഡബ്ബിംഗ് സമയത്ത് മഞ്ജിമ കരയുന്ന സീന്‍ കണ്ടപ്പോഴേയ്ക്കും വിപിന്‍ മോഹന്‍ കൂടെക്കരഞ്ഞു . അവള്‍ കരയുന്നത് കണ്ടുനില്‍ക്കാന്‍ വയ്യായിരുന്നു. സിനിമയിലായായലും എല്ലാ അച്ഛനമ്മമാരും ഇങ്ങനെയൊക്കെയായിരിയ്ക്കുമെന്നാണ് വിപിന്‍ മോഹന്‍ പറയുന്നത്. എന്തായാലും നായികയായപ്പോള്‍ മഞ്ജിമ അച്ഛനെ കരയിപ്പിച്ചല്ലോ !


Click it and Unblock the Notifications











