മഞ്ജു വാര്യര്‍ വനിതാ സംഘടനയില്‍ നിന്നും രാജിവെക്കുന്നു? പൃഥ്വിരാജ് അടക്കമുള്ള താരങ്ങളുടെ നിലപാട്?

നടന്‍ ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുത്തതിനെ തുടര്‍ന്ന് അമ്മയില്‍ നിന്നും താരങ്ങള്‍ കൂട്ടരാജി വെച്ചിരിക്കുകയാണ്. നടിമാരായ ഭാവന, രമ്യ നമ്പീശന്‍, റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ് എന്നിവരാണ് രാജി പ്രഖ്യാപിച്ചിരിക്കുന്നത്. നിലപാട് വ്യക്തമാക്കിയ നാല് യുവനടിമാര്‍ക്കും സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുടെ വലിയ പിന്തുണയാണ് ലഭിച്ചിരിക്കുന്നത്.

വനിതാ സംഘടനയായ വുമന്‍ ഇന്‍ സിനിമാ കളക്ടീവിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയായിരുന്നു നടിമാരുടെ രാജി പ്രഖ്യാപനം നടന്നത്. നാല് നടിമാര്‍ അമ്മയില്‍ നിന്നും രാജി വെച്ചപ്പോള്‍ നടി മഞ്ജു വാര്യര്‍ ഡബ്ല്യുസിസി യില്‍ നിന്നും രാജി വെക്കാന്‍ തയ്യാറായിരിക്കുകയാണെന്ന് അഭ്യൂഹം പടര്‍ന്നിരിക്കുകയാണ്. മനോരമ പുറത്ത് വിട്ട റിപ്പോര്‍ട്ടിലാണ് മഞ്ജുവിന്റെ രാജിയെ കുറിച്ച് പ്രചരിക്കുന്ന കാര്യങ്ങളെ കുറിച്ച് പറയുന്നത്.

നടിമാരുടെ രാജി

നടിമാരുടെ രാജി

കേരളത്തില്‍ വലിയൊരു വാര്‍ത്ത സൃഷ്ടിച്ചാണ് അമ്മയില്‍ നിന്നും നാല് നടിമാര്‍ ഒന്നിച്ച് രാജി വെച്ചിരിക്കുന്നത്. ദിലീപിനെ തിരിച്ചെടുത്തതിനെതിരെ സോഷ്യല്‍ മീഡിയയിലൂടെ വലിയ വിമര്‍ശനങ്ങള്‍ നടക്കുകയായിരുന്നു. ഇതിനിടെയാണ് നടിമാരുടെ നിലപാട് വ്യക്തമായത്. ഇതോടെ ജനങ്ങളും നടിമാര്‍ക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ്. നടിമാര്‍ക്ക് പിന്നാലെ അമ്മയോട് വിയോജിപ്പുള്ള മറ്റ് താരങ്ങളും രാജി വെക്കുമോ എന്നാണ് ഇനി അറിയാനുള്ളത്. അതേ സമയം മഞ്ജു വാര്യരുടെ പേരിലും ചില അഭ്യൂഹങ്ങള്‍ പ്രചരിക്കുകയാണ്.

മഞ്ജു രാജിവെക്കുന്നു..?

മഞ്ജു രാജിവെക്കുന്നു..?

അമ്മയില്‍ നിന്നും നടിമാര്‍ രാജി വെച്ചപ്പോള്‍ മഞ്ജു വാര്യര്‍ വനിതാ സംഘടനയില്‍ നിന്നും രാജി വെക്കുന്നതായിട്ടാണ്് അഭ്യൂഹം. രാജി സമര്‍പ്പിച്ചതിന് ശേഷം മഞ്ജു വിദേശത്ത് പോയിരിക്കുകയാണെന്നുമാണ് സൂചന. സംഘടനയുടെ തുടക്കം മുതലേ ചില ആളുകളുടെ നിലപാടിനോട് മഞ്ജുവിന് എതിര്‍പ്പായിരുന്നു. അടുത്തിടെ വലിയ വിവാദങ്ങളില്‍ പെട്ട ഒരു നടിയുടെ ട്വീറ്റുകളും പ്രതികരണങ്ങളും മഞ്ജുവിനെ വ്യക്തിപരമായി അലോസരപ്പെടുത്തിയെന്നുമാണ് റിപ്പോര്‍ട്ട്. അതേ സമയം മഞ്ജുവിന്റെ അടുത്ത സുഹൃത്തായിരുന്നു ഭാഗ്യലക്ഷ്മി. മലയാള സിനിമയിലെ വനിതക്കള്‍ക്കായി ഒരു സംഘടന പിറന്നപ്പോള്‍ ഭാഗ്യലക്ഷ്മിയെ ഒഴിവാക്കിയിരുന്നു. ഇക്കാര്യം മഞ്ജുവിന് അറിയില്ലായിരുന്നു എന്നതും കല്ലുകടിയ്ക്ക് കാരണമായി മാറിയെന്നും അഭ്യൂഹങ്ങള്‍ പ്രചരിക്കുകയാണ്.

സംഘടനയിലുണ്ടാവും..

സംഘടനയിലുണ്ടാവും..

മഞ്ജുവിന്റെ രാജിയെ സംബന്ധിച്ചുള്ള വാര്‍ത്തകള്‍ വെറും അഭ്യൂഹങ്ങളായി തുടരുമ്പോള്‍ നടി സംഘടനയില്‍ തുടര്‍ന്നേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. രാജി വെച്ചവരുമായി കൂടിയാലോചന നടത്തിയിരുന്നുവെന്നാണ് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ഇക്കാര്യത്തെ കുറിച്ച് മഞ്ജു വാര്യരുടെ മൗനം തുടരാനും സാധ്യതയുണ്ട്. നടി പാര്‍വ്വതിയുടെ പ്രതികരണത്തിന് വേണ്ടിയും ജനങ്ങള്‍ കാത്തിരിക്കുകയാണ്.

വിട്ട് നിന്ന് യുവതാരങ്ങളും

വിട്ട് നിന്ന് യുവതാരങ്ങളും

ഇത്തവണത്തെ അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡിയോഗത്തില്‍ നിന്നും യുവതാരങ്ങളും വിട്ട് നിന്നിരുന്നു. അതില്‍ പൃഥ്വിരാജ്, ആസിഫ് അലി, നിവിന്‍ പോളി തുടങ്ങിയ താരങ്ങള്‍ എത്താതിരുന്നതും ശ്രദ്ധേയമായിരുന്നു. മഞ്ജു വാര്യരുടെ അച്ഛന്‍ മരിച്ചതിനാല്‍ അമ്മയുടെ യോഗത്തില്‍ പങ്കെടുക്കില്ലെന്നായിരുന്നു കാരണം പറഞ്ഞിരുന്നത്. എന്നാല്‍ നടി ആക്രമിക്കപ്പെട്ടതിന് ശേഷം പിന്തുണ പ്രഖ്യാപിച്ച യുവതാരങ്ങളൊന്നും യോഗത്തിന് എത്തിയിരുന്നില്ല. ഇത് അമ്മയിലെ ഭിന്നതയായിരുന്നു ചൂണ്ടി കാണിച്ചിരുന്നത്.

രാജി വേറയും വരുമോ?

രാജി വേറയും വരുമോ?

നാല് യുവനടിമാരുടെ രാജിക്ക് പിന്നാലെ അമ്മയില്‍ ഇനിയും രാജി ഉണ്ടാവുമെന്നാണ് സൂചന. പൃഥ്വിരാജിനെയും മഞ്ജു വാര്യരെയും മുന്‍നിര്‍ത്തി ബദല്‍ സംഘടനയെന്നും വാര്‍ത്തകള്‍ വന്നിരുന്നു. ഇതിന് സാധ്യതയുണ്ടെന്നാണ് ഇപ്പോഴത്തെ സാഹചര്യത്തില്‍ നിന്നും വ്യക്തമാവുന്നത്. മഞ്ജു വാര്യര്‍, പാര്‍വ്വതി, പൃഥ്വിരാജ് തുടങ്ങിയ താരങ്ങള്‍ ഉടനൊരു പ്രതികരണവുമായി രംഗത്തെത്തുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ലെങ്കിലും അമ്മ വലിയൊരു പ്രതിസന്ധിയില്‍ പെട്ടിരിക്കുകയാണെന്നുള്ള കാര്യത്തില്‍ സംശയമില്ല..

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X