ധനുഷിന്റെ ഭാര്യയാവാന്‍ പോവുകയാണെന്ന് കഥ വന്നു! അതെങ്ങനെ പ്രചരിച്ചെന്ന് അറിയില്ലെന്ന് നടി മീന
സൂപ്പര്‍സ്റ്റാറുകളുടെ ഒക്കെ നായികയായി അഭിനയിച്ച കാലത്ത് പോലും യാതൊരു ഗോസിപ്പുകളിലും കുടുങ്ങാത്ത നടിയായിരുന്നു മീന. മലയാളത്തില്‍ മാത്രമല്ല, തെലുങ്ക്, കന്നട, തമിഴ് എന്നിങ്ങനെ ഒട്ടുമിക്ക ഭാഷകളിലെയും സൂപ്പര്‍താരങ്ങളുടെ നായികയായിരുന്നു മീന. കഴിഞ്ഞ വര്‍ഷം നടിയുടെ ഭര്‍ത്താവ് വിദ്യാസാഗര്‍ മരണപ്പെട്ടതിന് ശേഷമാണ് മീനയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്ന് വന്നത്.
ഭര്‍ത്താവ് മരിച്ച് അധികം കഴിയുന്നതിന് മുന്‍പ് നടി അഭിനയിക്കാന്‍ പോയതാണ് പലരെയും ചൊടിപ്പിച്ചത്. പിന്നാലെ പ്രമുഖരായ പല നടന്മാരുടെയും പേരിനൊപ്പം ഗോസിപ്പുകള്‍ വന്നു. അതില്‍ പ്രധാനം നടന്‍ ധനുഷും മീനയും വിവാഹിതരാവാന്‍ പോവുകയാണെന്നതാണ്. അത്തരത്തില്‍ കഥകള്‍ വന്നതെങ്ങനെയാണെന്ന് തനിക്ക് പോലും അറിയില്ലെന്നാണ് നടിയിപ്പോള്‍ പറയുന്നത്.

തമിഴിലെ ശ്രദ്ധേയനായ നടനാണ് ധനുഷ്. സംവിധായികയും രജനികാന്തിന്റെ മകളുമായ ഐശ്വര്യയായിരുന്നു ധനുഷിന്റെ ഭാര്യ. ഇരുവരും ബന്ധം അവസാനിപ്പിച്ചതോടെയാണ് നടന്‍ മീനയെ വിവാഹം കഴിക്കുകയാണെന്ന വാര്‍ത്തകള്‍ പ്രചരിച്ചത്. ഇതിനെ പറ്റി മനോരമ ഓണ്‍ലൈന് നല്‍കിയ പുതിയ അഭിമുഖത്തിലൂടെ മീന തുറന്ന് പറയുകയാണിപ്പോള്‍. ധനുഷ് മാത്രമല്ല വേറെയും നിരവധി കഥകള്‍ വന്നിട്ടുണ്ടെന്നും നടി പറയുന്നു.
'ധനുഷിന്റെ പേരിനൊപ്പം എന്റെ പേരും ചേര്‍ത്ത് അങ്ങനൊരു വാര്‍ത്ത എങ്ങനെ വന്നുവെന്ന് എനിക്ക് അറിയില്ല. വിഡ്ഢിത്തരം എന്നല്ലാതെ എന്ത് പറയാനാണ്. പറയുന്നവര്‍ പറയട്ടെ. ധനുഷിന്റെ മാത്രമല്ല വേറെയും ഒരുപാട് ആളുകളുമായി ചേര്‍ത്ത് എന്റെ പേരില്‍ ഗോസിപ്പുകള്‍ വരുന്നുണ്ട്. ഇതൊക്കെ കേള്‍ക്കുമ്പോള്‍ വിഷമം തോന്നാറുണ്ട്. ഇടയ്ക്ക് തമാശയായിട്ടും തോന്നും.
ഇത്തരം കാര്യങ്ങള്‍ ഉള്ളതിനാല്‍ മീഡിയയുടെ ഇടയില്‍ നിന്നും കുറച്ച് കാലം ഞാന്‍ മാറി നിന്നിരുന്നു. എപ്പോഴും സ്റ്റാറായിരിക്കാന്‍ ആഗ്രഹിക്കുന്നില്ല. എനിക്കും എന്റേതായ സ്‌പേസ് വേണമെന്ന് തോന്നി. അപ്പോള്‍ എന്റേതായ സന്തോഷങ്ങള്‍ക്ക് മുന്‍ഗണന കൊടുക്കണമെന്നും കരുതി.
സുഹൃത്തുക്കള്‍, കുടുംബം, ഫാന്‍സ് എന്നിങ്ങനെയുള്ള തിരക്കുകള്‍ക്കിടയില്‍ എനിക്ക് എന്നെ തന്നെ ശ്രദ്ധിക്കാന്‍ പറ്റിയിരുന്നില്ല. ഞാന്‍ എന്നെ കുറിച്ച് തന്നെ പഠിക്കാനും എനിക്ക് കൂടുതല്‍ പരിഗണന കൊടുക്കാനുമാണ് ആ സമയം കൊണ്ട് ശ്രമിച്ചതെന്നും,' നടി പറയുന്നു.

ആദ്യം സിനിമയില്‍ അങ്കിള്‍ എന്ന് വിളിച്ച നടന്മാരെ പിന്നീട് സര്‍ എന്ന് വിളിക്കേണ്ടി വന്നതിനെ പറ്റിയും മീന സംസാരിച്ചു. 'അങ്കിളെന്ന് വിളിച്ചവരെല്ലാം എന്റെ നായകനായപ്പോള്‍ അവരെ സര്‍ എന്ന് വിളിക്കേണ്ടി വന്നു. ആദ്യം കുറച്ചൊക്കെ വിഷമം തോന്നി. പിന്നെ അത് സന്തോഷവും ആശയക്കുഴവും ചേര്‍ന്ന തോന്നലുകളാണെന്ന് മനസിലായി. എല്ലാം പുതിയൊരു അനുഭവങ്ങളായിരുന്നു.
കൂടുതല്‍ സംസാരിക്കുന്ന ആളല്ല താന്‍. ആരോടും കൂടുതല്‍ മിണ്ടാന്‍ പോകാറില്ല. അതുകൊണ്ട് തന്നെ പുതിയ കാര്യങ്ങളൊക്കെ വളരെ ശ്രദ്ധിച്ച് നിരീക്ഷിച്ച് പഠിക്കാന്‍ സാധിച്ചു. എന്നിലെ നടിയെ വളര്‍ത്തിയത് ആ ശീലമാണെന്നാണ്,' മീന പറയുന്നത്.
ആനന്തപുരം ഡയറീസ് എന്ന പേരില്‍ ഒരുങ്ങുന്ന പുതിയ സിനിമയിലാണ് മീന നായികയായി അഭിനയിക്കുന്നത്. ചിത്രത്തില്‍ കോളേജ് വിദ്യാര്‍ഥിനിയുടെ വേഷത്തിലാണ് നടി പ്രത്യക്ഷപ്പെടുന്നത്. ഈ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് നടിയിപ്പോള്‍.


Click it and Unblock the Notifications