»   » മോഹന്‍ലാലിന്റെ സിനിമാ ലൊക്കേഷനില്‍ മീനയുടെ പാട്ട് വൈറലാകുന്നു; മീനയല്ലേ പാടിയത്....??

മോഹന്‍ലാലിന്റെ സിനിമാ ലൊക്കേഷനില്‍ മീനയുടെ പാട്ട് വൈറലാകുന്നു; മീനയല്ലേ പാടിയത്....??

By: Rohini
Subscribe to Filmibeat Malayalam

നടി മീന നല്ലൊരു അഭിനേത്രിയാണ് എന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ നല്ലൊരു ഗായിക കൂടെയാണോ മീന എന്നാണ് ഇപ്പോള്‍ ആരാധകരുടെ സന്ദേഹം. അതിനൊരു കാരണമുണ്ട്.

മമ്മൂട്ടിയുടെ മകളായും കാമുകിയായും അഭിനയിച്ച നായികമാര്‍; അന്നും ഇന്നും മെഗാസ്റ്റാര്‍ ചുള്ളന്‍!!


മോഹന്‍ലാലിനൊപ്പം മീന അഭിനയിച്ചുകൊണ്ടിരിയ്ക്കുന്ന മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്ന് പുറത്ത് വന്ന ഒരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിയ്ക്കുന്നു.


മീന പാടുന്നു

വീഡിയോയില്‍ മീന പാടുന്നതാണ് കാണുന്നത്. പുഴയരികില്‍ എന്ന് തുടങ്ങുന്ന പാട്ടിന് മീന ചുണ്ടനക്കുന്നതാണോ എന്ന സംശയമുണ്ട്. എന്ത് തന്നെയായാലും മീന പാടുന്നതായിട്ട് മാത്രമേ ഒറ്റ നോട്ടത്തില്‍ തോന്നൂ...


സിനിമയ്ക്ക് വേണ്ടിയോ?

മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തിലെ ലുക്കിലാണ് മീന വീഡിയോയില്‍ ഉള്ളത്. അടുക്കളയില്‍ നിന്നാണ് പാടുന്നത്. ചിത്രീകരണത്തിന്റെ ഭാഗമായയുള്ള പാട്ടാണോ എന്നാണ് മറ്റൊരു കൂട്ടരുടെ സംശയം


ഇതാണ് വീഡിയോ

ഇതാണ് മീന പാടുന്ന പാട്ട്.. കേട്ടു നോക്കൂ


മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍

വെള്ളിമൂങ്ങയ്ക്ക് ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന കുടുംബ ചിത്രമാണ് മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍. ദൃശ്യം എന്ന ബ്ലോക്ബസ്റ്റര്‍ ഹിറ്റ് ചിത്രത്തിന് ശേഷം മീനയും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രം ക്രിസ്മസിന് തിയേറ്ററുകളിലെത്തുംലാലേട്ടന്റെ പുത്തന്‍ പുതിയ ഫോട്ടോസിനായി

English summary
Actress Meena's song goes viral on social media
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam