»   » നടി തല്ലി; അസോസിയേറ്റ് ഡയറക്ടര്‍ ബോധംകെട്ട് വീണു!!

നടി തല്ലി; അസോസിയേറ്റ് ഡയറക്ടര്‍ ബോധംകെട്ട് വീണു!!

Posted By:
Subscribe to Filmibeat Malayalam

ഷൂട്ടിങ് സെറ്റില്‍ നടിമാരെ തോണ്ടി, പിടിച്ചു എന്ന വാര്‍ത്തകളൊക്കെ സ്ഥിരമാണ്. എന്നാല്‍ ഒരു നടി തല്ലി അസോസിയേറ്റ് ഡയറക്ടര്‍ ബോധം കെട്ട് വീഴുന്ന സംഭവം ഇതാദ്യമായിരിക്കും. നേര്‍ മുഖം എന്ന തമിഴ് ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിലാണ് സംഭവം.

ചെറിയ ഇടവേളയ്ക്ക് ശേഷം തമിഴില്‍ കാലുറപ്പിയ്ക്കുന്ന നടി മീനാക്ഷിയാണ് കഥയിലെ നായിക. കാരവാനില്‍ നിന്നും ഇറങ്ങിവന്ന നടി യാതൊരു പ്രകോപനവും കൂടാതെ അസോസിയേറ്റ് ഡയറക്ടര്‍ ശങ്കറിനെ തല്ലുകയായിരുന്നത്രെ. തല്ലുകൊണ്ടതും സംവിധായകന്‍ ബോധംകെട്ട് വീണു. വിഷയത്തില്‍ പിന്നീട് നടിയെ കൊണ്ട് മാപ്പ് പറയിപ്പിച്ചു.

നടി തല്ലി; അസോസിയേറ്റ് ഡയറക്ടര്‍ ബോധംകെട്ട് വീണു!!

നേര്‍ മുഖം എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ വച്ചാണ് നടി മീനാക്ഷി അസോസിയേറ്റ് ഡയരക്ടര്‍ ശങ്കറിനെ തല്ലിയത്. തല്ലിയതും ആള്‍ ബോധം കെട്ടു വീണു.

നടി തല്ലി; അസോസിയേറ്റ് ഡയറക്ടര്‍ ബോധംകെട്ട് വീണു!!

നടിയുടെ സമ്മതമില്ലാതെ ശങ്കര്‍ താരത്തിന്റെ കാരവാനില്‍ കയറിയതാണ് തല്ലാന്‍ കാരണമെന്ന് പറഞ്ഞു കേള്‍ക്കുന്നു. എന്നാല്‍ എന്തിനാണ് തല്ലിയതെന്ന് നടി പറഞ്ഞിട്ടുമില്ല.

നടി തല്ലി; അസോസിയേറ്റ് ഡയറക്ടര്‍ ബോധംകെട്ട് വീണു!!

എന്തിനാണ് തല്ലിയതെന്ന് സെറ്റില്‍ പലരും അന്വേഷിച്ചെങ്കിലും കാരണം കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നാണ് പറയുന്നത്. എത്ര ചോദിച്ചിട്ടും നടി തല്ലിയതിന് കാരണം വെളിപ്പെടുത്തിയതുമില്ലത്രെ

നടി തല്ലി; അസോസിയേറ്റ് ഡയറക്ടര്‍ ബോധംകെട്ട് വീണു!!

സിറ്റിയില്‍ ചിത്രത്തിന്റെ ഒരു രംഗം ചിത്രീകരിച്ചുകൊണ്ടിരിക്കുകയായിരുന്നു. കാരവാനില്‍ നിന്നും ഇറങ്ങിവന്ന മീനാക്ഷി യായൊതു പ്രകോപനവും കൂടാതെ ശങ്കറിനെ അടിയ്ക്കുകയായിരുന്നു. എന്തിനാണ് തല്ലിയതെന്ന് എല്ലാവരും ചോദിച്ചെങ്കിലും ഒന്നും മിണ്ടാതെ അവര്‍ നടന്നുപോയി- സംഭവത്തിന്റെ ദൃക്‌സാക്ഷികള്‍ പറയുന്നു

നടി തല്ലി; അസോസിയേറ്റ് ഡയറക്ടര്‍ ബോധംകെട്ട് വീണു!!

സെറ്റില്‍ ആരെയും ശല്യം ചെയ്യാതെ തന്റെ തൊഴില്‍ നോക്കി നടക്കുന്ന ആളാണ് ശങ്കര്‍ എന്ന് സംവിധായകനോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു. ശങ്കര്‍ ഇപ്പോഴും ആശുപത്രിയിലാണ്

നടി തല്ലി; അസോസിയേറ്റ് ഡയറക്ടര്‍ ബോധംകെട്ട് വീണു!!

ഇതോടെ രംഗം വഷളാകുകയായിരുന്നു. സെറ്റിലെ ചിലര്‍ നടിയുടെ കാരവാനില്‍ വലിഞ്ഞുകയറി ആക്രമിയ്ക്കാന്‍ ശ്രമിച്ചു. മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടു.

നടി തല്ലി; അസോസിയേറ്റ് ഡയറക്ടര്‍ ബോധംകെട്ട് വീണു!!

ഒടുവില്‍ സ്വന്തം കൈപ്പടയില്‍ കത്തെഴുതി മാപ്പ് പറഞ്ഞ് നടി തലയൂരി

നടി തല്ലി; അസോസിയേറ്റ് ഡയറക്ടര്‍ ബോധംകെട്ട് വീണു!!

ചട്ടമ്പിനാട് എന്ന മമ്മൂട്ടി ചിത്രത്തില്‍ അഭിനയിച്ചതോടെ മീനാക്ഷ്മിയെ മലയാളത്തിനും പരിചയമുണ്ട്. നയന്‍താരയും വിജയ് സേതുപതിയും ഒന്നിച്ചഭിനയിച്ച നാനും റൗഡി താന്‍ എന്ന ചിത്രത്തിലാണ് ഒടുവില്‍ അഭിനയിച്ചത്‌

English summary
Meenakshi has landed in a trouble after slapping an assistant director on the sets of her forthcoming Tamil film 'Ner Mugam'. The actress has also apologised for acting like that after losing temper on the sets of the flick.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X