»   »  പദ്ധതി സക്‌സസായപ്പോള്‍ ലക്ഷങ്ങള്‍ മറിഞ്ഞത് മറ്റൊരു നടിയുടെ അക്കൗണ്ടിലേക്ക്

പദ്ധതി സക്‌സസായപ്പോള്‍ ലക്ഷങ്ങള്‍ മറിഞ്ഞത് മറ്റൊരു നടിയുടെ അക്കൗണ്ടിലേക്ക്

Posted By: സാൻവിയ
Subscribe to Filmibeat Malayalam

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ ദിലീപിന്റെ  ജാമ്യാപേക്ഷയില്‍ കോടതി വിധിയും വരാനിരിക്കെയാണ് ദിലീപിനൊപ്പം ഒന്നിച്ച് അഭിനയിച്ച രണ്ടേ രണ്ടു ചിത്രങ്ങളില്‍ മാത്രം അഭിനയിച്ച നടിയിലേക്കും അന്വേഷണം എത്തുന്നത്.

Also Read: ദിലീപും കലാഭവന്‍ മണിയും തമ്മില്‍ തെറ്റിയോ, ചില വെളിപ്പെടുത്തലുകള്‍ നടത്തുന്ന ഫോട്ടോസ്

നടി ആക്രമിക്കപ്പെട്ടതിന് ശേഷം ദിലീപിന്റെ കൂടെ അഭിനയിച്ച ഈ നടിയുടെ അക്കൗണ്ടിലേക്ക് ലക്ഷങ്ങള്‍ മറിഞ്ഞതായി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് കേസ് അന്വേഷണം നടിയിലേക്കും എത്തിയത്. രണ്ടു ചിത്രങ്ങളില്‍ മാത്രമാണ് ഒന്നിച്ച് അഭിനയിച്ചുള്ളുവെങ്കിലും ദിലീപിന്റെ ഏറ്റവും സുഹൃത്താണ് ഈ നടിയെന്ന് റിപ്പോര്‍ട്ടു ചെയ്യുന്നുണ്ട്.

വിദേശത്തുള്ള ബന്ധു

വിദേശത്തുള്ള ദിലീപിന്റെ ബന്ധുവിന്റെ സാമ്പത്തിക ഇടപ്പാടും അന്വേഷിച്ച് തുടങ്ങിയിട്ടുണ്ട്. വിദേശത്തുള്ള ദിലീപിന്റെ സാമ്പത്തിക ഇടപ്പാടുകള്‍ കൈകാര്യം ചെയ്യുന്നത് ഈ ബന്ധുവാണെന്നും സംശയിക്കുന്നുണ്ട്.

ഞെട്ടിക്കുന്ന വിവരങ്ങള്‍

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായതോടെ നടന്റെ സാമ്പത്തിക ഇടപ്പാടുകളെല്ലാം പരിശോധിച്ച് വരികയാണ്. നടന്റെ ഭൂമിയിടപാടുകള്‍ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങളും പുറത്ത് വന്നിട്ടുണ്ട്.

സര്‍ക്കാര്‍ ഭൂമി കൈയേറ്റം

തൃശൂരിലും കുമരകത്തും ആലപ്പുഴയിലും ദിലീപ് സര്‍ക്കാര്‍ ഭൂമി കൈയേറിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതു സംബന്ധിച്ച് സമീപവാസികള്‍ക്ക് പോലും അറിവുണ്ടായിരുന്നില്ല.

മണിയുമായുള്ള ബന്ധം

അന്തരിച്ച നടന്‍ മണിയുമായി ദിലീപിന് സാമ്പത്തിക ഇടപ്പാടുകളുള്ളതായി നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ഡി സിനിമാസ് തിയേറ്റര്‍ സംരഭം ഇരുവരും ഒന്നിച്ച് നിര്‍മിക്കാന്‍ പദ്ധതിയിട്ടതായാണ് റിപ്പോര്‍ട്ടുകളില്‍ പറഞ്ഞിരുന്നത്.

ഉടമസ്ഥയിലുള്ള തര്‍ക്കം

ഡി സിനിമാസ് കൊട്ടാരക്കരയില്‍ തുടങ്ങാനാണ് ദിലീപ് പദ്ധതിയിട്ടിരുന്നത്. എന്നാല്‍ മണിയുടെ നിര്‍ബന്ധ പ്രകാരം ചാലക്കുടിയിലേക്ക് മാറ്റുകയായിരുന്നു. ഡി സിനിമാസിന്റെ ഉദ്ഘാടനത്തിന് ശേഷമാണ് ഉടമസ്ഥതയിലുള്ള തര്‍ക്കമുണ്ടായതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

ജാമ്യം നിഷേധിച്ചു

നടി ആക്രമിക്കപ്പെട്ട കേസില്‍ ജനപ്രിയ താരം ദിലീപിന് ഹൈക്കോടതി ജാമ്യാപേക്ഷ നിഷേധിച്ചിരിക്കുകയാണ്. പ്രൊസിക്യൂഷന്റെ വാദങ്ങള്‍ അംഗീകരിച്ചുക്കൊണ്ടാണ് കോടതി നടന് ജാമ്യം നിഷേധിച്ചത്.

Kerala HC Denies Bail For Actor Dileep

എന്തുക്കൊണ്ട്

ജാമ്യത്തില്‍ വിട്ടാല്‍ തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നാണ് പ്രൊസിക്യൂഷന്‍ വാദിച്ചത്. നേരത്തെ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്ന് ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് നടന്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത്.

English summary
Actress molestation case investigation.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam