നിര്‍മാതാക്കള്‍ ഇപ്പോഴും നയന്‍സിനെ എതിര്‍ക്കാറില്ല, ഒരേ ഒരു കാരണം ഇതാണ്!
തെന്നിന്ത്യന്‍ താര സുന്ദരി നയന്‍താരയ്ക്ക് വയസ് 30 കഴിഞ്ഞു. വയസ് 30 കഴിഞ്ഞാലും ഇന്‍ഡസ്ട്രിയില്‍ നയന്‍സിന്റെ മാര്‍ക്കറ്റ് ഇടിഞ്ഞിട്ടില്ല. എത്ര പുതുമുഖ താരങ്ങള്‍ വന്നാലും നയന്‍സിന്റെ സ്ഥാനത്തിന് ഒരു കോട്ടവും സംഭവിക്കില്ല.
മുന്‍കാലങ്ങളില്‍ 30 കഴിഞ്ഞ നടിമാരെ നായിക സ്ഥാനത്തേക്ക് പരിഗണിക്കുക എന്നത് കുറച്ച് പ്രയാസമുള്ള കാര്യമായിരുന്നു. എന്നാല്‍ കാലം മാറി 30 കഴിഞ്ഞ നയന്‍താര, കാജല്‍ അഗര്‍വാള്‍, അനുഷ്‌ക ഷെട്ടി തുടങ്ങിയ താരങ്ങള്‍ക്ക് ഇപ്പോഴും ഇന്‍ഡസ്ട്രിയില്‍ ഡിമാന്റാണ്.

മാര്‍ക്കറ്റ് ഉണ്ട്, പ്രതിഫലം കൂട്ടി
മുപ്പത് കഴിഞ്ഞാലും നയന്‍സിന് ഇന്‍ഡസ്ട്രിയില്‍ മാര്‍ക്കറ്റുണ്ട്. ചോദിക്കുന്ന പ്രതിഫലം നിര്‍മാതാക്കള്‍ കൊടുക്കും.

പ്രതിഫലം
തെലുങ്കില്‍ നാല് കോടിയാണ് നയന്‍സിന്റെ പ്രതിഫലം. തമിഴില്‍ മൂന്ന് കോടിയും. അടുത്തിടെ നയന്‍സ് ഒരു തമിഴ് ചിത്രത്തില്‍ അഭിനയിക്കാന്‍ നാല് കോടി ആവശ്യപ്പെട്ടതായി കേള്‍ക്കുന്നുണ്ട്.

നിര്‍മാതാക്കള്‍ എതിര്‍ക്കുന്നില്ല
നയന്‍സ് പ്രതിഫലം കൂട്ടിയത് നിര്‍മാതക്കള്‍ക്ക് ഞെട്ടലാണെങ്കിലും താരത്തിന് മാര്‍ക്കറ്റ് ഉള്ളതിനാല്‍ അഡ്വാന്‍സ് നല്‍കി മടങ്ങുകയാണ് നിര്‍മാതാക്കള്‍.

ഇരുമുഖന് ശേഷം
വിക്രം നായകനായ ഇരുമുഖന് ശേഷം പുതിയ ചിത്രങ്ങളുടെ തിരക്കിലാണ് ഇപ്പോള്‍ നയന്‍സ്.
നയന്‍സിന്റെ ഫോട്ടോസിനായി


Click it and Unblock the Notifications