ലോക്ഡൗണില്‍ നയന്‍താര വിവാഹിതയായി! വീണ്ടും ലേഡീ സൂപ്പര്‍സ്റ്റാറിനെ സംബന്ധിച്ചുള്ള വാര്‍ത്ത പുറത്ത്

തെന്നിന്ത്യന്‍ സിനിമാ ലോകത്ത് നിന്ന് ഏറ്റവുമധികം തവണ കേട്ടിട്ടുള്ള വിവാഹ വാര്‍ത്തയാണ് നടി നയന്‍താരയുടേത്. ഏറെ കാലമായി നടനും സംവിധായകനുമായ വിഘ്‌നേശ് ശിവനുമായി പ്രണയത്തിലായ നടി വിവാഹിതയായെന്ന് നിരന്തരം ഗോസിപ്പുകള്‍ വന്നിരുന്നു. എന്നാല്‍ ഇക്കാര്യത്തെ കുറിച്ച് താരങ്ങളോ അടുത്ത ബന്ധുക്കളോ ഇനിയും വ്യക്തമാക്കിയിട്ടില്ല.

ഇപ്പോഴിതാ വീണ്ടും താരങ്ങളുടെ വിവാഹത്തെ കുറിച്ചുള്ള വാര്‍ത്ത പ്രചരിക്കുകയാണ്. തമിഴ്‌നാട്ടിലെ ഒരു അമ്പലത്തില്‍ വെച്ച് നയന്‍താരയും വിഘ്‌നേശ് ശിവനും വിവാഹിതരായി എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകളില്‍ പറഞ്ഞിരിക്കുന്നത്. ഇതോടെ ഇരുവര്‍ക്കും ആശംസകളുമായി ആരാധകരുമെത്തി. എന്നാല്‍ ഇനിയും ഇക്കാര്യം ഔദ്യോഗികമായി സ്ഥിരികരിച്ചിട്ടില്ല.

 nayans-vicky-

വളരെ കുറച്ച് ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം ചെറിയൊരു ചടങ്ങിലൂടെ വിവാഹിതരാവാനാണ് താരങ്ങളുടെ ആഗ്രഹമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നയന്‍സും വിഘ്‌നേശ് ശിവനും വിവാഹിതരായി എന്ന് പല തവണ വാര്‍ത്ത വന്നതോടെ ആരും ഇത് വിശ്വസിച്ചിരുന്നില്ല. ഇപ്പോള്‍ പ്രമുഖ വിനോദ സൈറ്റായ പിങ്ക്‌വില്ല അടക്കം ഇത് കൊടുത്തിട്ടുണ്ട്.

പ്രഭുദേവയുമായിട്ടുള്ള പ്രണയം അവസാനിച്ചതിന് ശേഷമായിരുന്നു വിഘ്‌നേശുമായി നയന്‍സ് അടുക്കുന്നത്. നാനും റൗഡി താന്‍ എന്ന സിനിമയില്‍ ഒന്നിച്ചതിന് ശേഷമായിരുന്നു ഇരുവരും പ്രണയം തുടങ്ങിയത്. നാല് വര്‍ഷത്തോളമായി കാമുകന്‍ വിഘ്നേശ് ശിവനൊപ്പമാണ് നടി കഴിയുന്നത്. ഇരുവരും ഒന്നിച്ച് വിദേശത്ത് അടക്കമുള്ള അവധി ആഘോഷങ്ങള്‍ വാര്‍ത്തയില്‍ നിറയാറുണ്ട്.

 nayans-vicky-

മാസങ്ങള്‍ക്ക് മുന്‍പ് നയന്‍താര മതം മാറിയതിനെ കുറിച്ചും സമാനമായ രീതിയില്‍ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ക്രിസ്ത്യന്‍ മതവിശ്വാസിയായിരുന്ന നടിയുടെ യഥാര്‍ഥ പേര് ഡയന മറിയം കുര്യന്‍ എന്നാണ്. സിനിമയിലെത്തിയതോടെയാണ് നയന്‍താര എന്ന് പേര് സ്വീകരിക്കുന്നത്. പേര് മാറിയത് പോലെ തന്നെ ക്രിസ്ത്യാനി ആയിരുന്ന നടി ഹിന്ദു മതം സ്വീകരിച്ചെന്നായിരുന്നു പുതിയ റിപ്പോര്‍ട്ട്.

ചെന്നൈയിലുള്ള ആര്യ സമാജ് അമ്പലത്തില്‍ നിന്നും 2011 ആഗസ്റ്റ് ഏഴിനാണ് അങ്ങനെയാരു സംഭവം ഉണ്ടായതെന്ന് വാര്‍ത്തയില്‍ പറയുന്നു. ഒരു നന്യാസിയുടെ സാന്നിധ്യത്തിലാണ് മതം മാറുന്ന ചടങ്ങുകള്‍ നടന്നത്. ചടങ്ങിന്റെ ഭാഗമായി വേദത്തില്‍ നിന്നുള്ള സ്തുതി ഗീതങ്ങളും ഗായത്രി മന്ത്രവും നടി ചൊല്ലിയെന്നും ഇപ്പോള്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരിക്കുകയാണ്. അടുത്ത കാലത്തായി വിഘ്നേശ് ശിവനൊപ്പം പ്രശസ്തമായ അമ്പലങ്ങളില്‍ സന്ദര്‍ശനത്തിനെത്തുന്ന നടിയുടെ ഫോട്ടോസും പുറത്ത് വന്നിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X