നടി നയന്‍താര മതം മാറി? ഡയന മറിയം കുര്യനില്‍ നിന്നും നയന്‍താരയിലേക്കുള്ള മാറ്റം മാത്രമല്ല

തെന്നിന്ത്യന്‍ സിനിമാലോകത്ത് നയന്‍താര ഉണ്ടാക്കിയ ഓളം ഇക്കാലയളവില്‍ മറ്റൊരു നടിമാരും ഉണ്ടാക്കിയിട്ടില്ലെന്ന് വേണം പറയാന്‍. നല്ലൊരു അഭിനേതാവായി മാറിയതോടെ ഇന്‍ഡസ്ട്രിയില്‍ തന്റെതായ സ്ഥാനം കണ്ടെത്താന്‍ നയന്‍സിന് കഴിഞ്ഞിരുന്നു. ഇനി ആരാധകര്‍ കാത്തിരിക്കുന്നത് വിഘ്‌നേശ് ശിവനുമായിട്ടുള്ള വിവാഹം നടക്കുന്നതിന് വേണ്ടിയാണ്.

അടുത്തിടെ മാതൃദിനത്തില്‍ നയന്‍താരയെ കുറിച്ചും അമ്മമാരെ കുറിച്ചും വിഘ്‌നേശ് എഴുതിയ കുറിപ്പ് വൈറലായിരുന്നു. അതിനൊപ്പം നയന്‍താര മതം മാറിയെന്ന തരത്തില്‍ ചില റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുകയാണ്. പ്രമുഖ വിനോദ സൈറ്റായ പിങ്ക്‌വില്ലയാണ് ഇക്കാര്യം വ്യക്തമാക്കി രംഗത്ത് വന്നിരിക്കുന്നത്.

നയന്‍താര മതം മാറി

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത മനസിനക്കര എന്ന സിനിമയിലൂടെയായിരുന്നു നയന്‍താര വെള്ളിത്തിരയിലേക്ക് എത്തുന്നത്. അന്ന് പത്തൊന്‍പത് വയസുകാരിയായിരുന്ന നയന്‍താരയുടെ യഥാര്‍ഥ പേര് ഡയന മറിയം കുര്യന്‍ എന്നതാണ്. സിനിമയിലെത്തിയതോടെ നയന്‍താര എന്ന് പേര് സ്വീകരിക്കുകയായിരുന്നു. നടിയ്ക്ക് ഈ പേര് വന്ന കഥ പലപ്പോഴായി സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. പേര് മാറ്റിയത് പോലെ തന്നെ ക്രിസ്ത്യാനി ആയിരുന്ന നടി ഹിന്ദു മതം സ്വീകരിച്ചെന്നാണ് പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.

നയന്‍താര മതം മാറി

ചെന്നൈയിലുള്ള ആര്യ സമാജ് അമ്പലത്തില്‍ നിന്നും 2011 ആഗസ്റ്റ് ഏഴിനാണ് അങ്ങനെയാരു സംഭവം ഉണ്ടായതെന്ന് വാര്‍ത്തയില്‍ പറയുന്നു. ഒരു നന്യാസിയുടെ സാന്നിധ്യത്തിലാണ് മതം മാറുന്ന ചടങ്ങുകള്‍ നടന്നത്. ചടങ്ങിന്റെ ഭാഗമായി വേദത്തില്‍ നിന്നുള്ള സ്തുതി ഗീതങ്ങളും ഗായത്രി മന്ത്രവും നടി ചൊല്ലിയെന്നും ഇപ്പോള്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരിക്കുകയാണ്. അടുത്ത കാലത്തായി വിഘ്‌നേശ് ശിവനൊപ്പം പ്രശസ്തമായ അമ്പലങ്ങളില്‍ സന്ദര്‍ശനത്തിനെത്തുന്ന നടിയുടെ ഫോട്ടോസും പുറത്ത് വന്നിരുന്നു. ഇരുവരും നിരന്തരം ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാറുണ്ടായിരുന്നു.

നയന്‍താര മതം മാറി

നയന്‍താരയുടെ പേരില്‍ പല ഗോസിപ്പുകള്‍ വന്നിട്ടുണ്ടെങ്കിലും അക്കാര്യങ്ങളെ കുറിച്ച് കാര്യമായ വെളിപ്പെടുത്തല്‍ നടി ഇതുവരെ ചെയ്തിട്ടില്ല. നടനും നര്‍ത്തകനുമായ പ്രഭുദേവയുമായിട്ടുള്ള പ്രണയം വലിയ ചര്‍ച്ചയാകപ്പെട്ടിരുന്നു. വിമര്‍ശനങ്ങളും വിവാദങ്ങളും ഏറെ ഉണ്ടായിട്ടുണ്ടെങ്കിലും കഴിഞ്ഞ വര്‍ഷങ്ങളില്‍ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്നെടുക്കാന്‍ നയന്‍താരയുടെ സിനിമകള്‍ക്ക് സാധിച്ചിരുന്നു. തന്റെ അവതരണം കൊണ്ടും സ്റ്റൈല്‍ കൊണ്ടും സ്‌ക്രീനിലെ പ്രകടനവും ലേഡീ സൂപ്പര്‍സ്റ്റാര്‍ എന്ന പേരും നയന്‍താരയുടെ പേരിനൊപ്പം ലഭിച്ചു.

നയന്‍താര മതം മാറി

പൊതുസമൂഹത്തിന് ഇടയിലേക്ക് വരേണ്ടി വരുന്ന സാഹചര്യങ്ങളെല്ലാം പലപ്പോഴും നയന്‍താര അവഗണിക്കാറുണ്ട്. ഒപ്പം മീഡിയയുടെ സാന്നിധ്യവും നടി ഒഴിവാക്കി നിര്‍ത്തിയിരിക്കുകയാണ്. നിലവില്‍ കാമുകന്‍ വിഘ്‌നേശ് ശിവനൊപ്പമാണ് നടി കഴിയുന്നത്. ഇരുവരും ഒന്നിച്ച് വിദേശത്ത് അടക്കമുള്ള അവധി ആഘോഷങ്ങള്‍ വാര്‍ത്തയില്‍ നിറയാറുണ്ട്. വിഘ്‌നേശ് പങ്കുവെക്കുന്ന ചിത്രത്തിലൂടെയാണ് ഇരുവരുടെയും യാത്രകളെ കുറിച്ചുള്ള സൂചനകള്‍ ആരാധകര്‍ക്ക് ലഭിക്കാറുള്ളത്. വൈകാതെ നയന്‍താര വിവാഹം കഴിച്ചു എന്ന വാര്‍ത്ത കേള്‍ക്കാന്‍ വേണ്ടിയാണ് ചില ആരാധകര്‍ കാത്തിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X