For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ചെന്നൈയിലെ ഹോട്ടല്‍ മുറിയില്‍ പ്രഭു ദേവയ്‌ക്കൊപ്പം നയന്‍താര; രഹസ്യ കൂടിക്കാഴ്ച എന്തിന്?

  By Rohini
  |

  അസ്ഥിയ്ക്ക് പിടിച്ച പ്രണയമായിരുന്നു നയന്‍താരയുടെയും പ്രഭു ദേവയുടെയും. കൈയ്യില്‍ പ്രഭു ദേവയുടെ പേര് നയന്‍താര പച്ചകുത്തിയതൊക്കെ ഇതിന്റെ ഭാഗമായിരുന്നു. എന്നാല്‍ ആ പ്രണയത്തിന് അധികം ആയുസുണ്ടായിരുന്നില്ല. പ്രഭുദേവയെ വിവാഹം ചെയ്യാന്‍ വേണ്ടി സിനിമയില്‍ നിന്നും അവധിയെടുത്ത് പോയ നയന്‍ പോയതിലും വേഗത്തില്‍ മടങ്ങിയെത്തി.

  മമ്മൂട്ടിയ്‌ക്കൊപ്പം പ്രഭുദേവയുമില്ല, പ്രീതി സിന്റയുമില്ല; എല്ലാം വെറും നുണക്കഥകള്‍ മാത്രം

  ഇപ്പോള്‍ നയന്‍താരയ്ക്ക് പുതിയ കാമുകനുമായി എന്നാണ് പാപ്പരാസികള്‍ക്കിടയിലെ സംസാരം. യുവ സംവിധായകന്‍ വിഘ്‌നേശ് ശിവയാണ് കഥയിലെ നായകന്‍. ഈ പ്രണയ കഥ ഇങ്ങനെ മുന്നോട്ട് പോകവെ ഇതാ നയന്‍താരക പഴയ കാമുകനെ കാണാന്‍ ചെന്നൈയിലെ ഹോട്ടല്‍ മുറിയില്‍ രഹസ്യമായി എത്തിയതായി വിവരം.

  എന്തായിരുന്നു കാര്യം

  എന്തായിരുന്നു കാര്യം

  പ്രണയത്തിലായിരിയ്ക്കുമ്പോള്‍ പ്രഭു ദേവയും നയന്‍താരയും ചേര്‍ന്ന് ചെന്നൈയില്‍ കുറച്ച് സ്ഥലം വാങ്ങിയിരുന്നു. വിഘ്‌നേശ് ശിവയുമായി അടുപ്പത്തിലായതോടെ പഴയ ബന്ധങ്ങളെല്ലാം അവസാനിക്കാന്‍ നയന്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഈ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സംബന്ധമായ കാര്യങ്ങള്‍ പറഞ്ഞ് അവസാനിപ്പിക്കാനാണ് ചെന്നൈയിലെ ഹോട്ടല്‍ മുറിയില്‍ പ്രഭുവിനെ കാണാന്‍ നയന്‍ എത്തിയത്.

  പ്രണയത്തിന്റെ തുടക്കം

  പ്രണയത്തിന്റെ തുടക്കം

  നയന്‍താരയും പ്രഭുദേവയും തമ്മില്‍ പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ അടിസ്ഥാനമില്ലാതെ പരക്കുകയായിരുന്നു. ആ ഇടെയാണ് നയന്‍താരയുടെ കൈത്തണ്ടയില്‍ പ്രഭുവിന്റെ പേര് പച്ചകുത്തിയതായി കണ്ടത്. ആദ്യമൊക്കെ അതേ കുറിച്ച് ചോദിച്ചപ്പോള്‍ നയന്‍ ഒഴിഞ്ഞുമാറിയെങ്കിലും പിന്നീട് സമ്മതിച്ചു.

  പ്രഭവിന്റെ വിവാഹ മോചനം

  പ്രഭവിന്റെ വിവാഹ മോചനം

  ക്ലാസിക് ഡാന്‍സറായ റംലത്തും പ്രഭുദേവയും പ്രണയിച്ച് വിവാഹിതരായവരാണ്. വിവാഹത്തിന് വേണ്ടി മതം മാറിയ റംലത്ത്, ലത എന്ന പേരും സ്വീകരിച്ചിരുന്നു. നയന്‍താരയുമായുള്ള പ്രണയത്തെ തുടര്‍ന്ന് പ്രഭു ദേവ തന്റെ വിവാഹ ബന്ധം വേര്‍പെടുത്താന്‍ തീരുമാനിച്ചു. അങ്ങനെ 2010 ല്‍ പ്രഭുദേവയും ഭാര്യ റംലത്തും നിയമപരമായി വേര്‍പിരിഞ്ഞു.

  റംലത്ത് തടയാന്‍ ശ്രമിച്ചു

  റംലത്ത് തടയാന്‍ ശ്രമിച്ചു

  വില്ല് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സമയത്താണ് നയനും പ്രഭുവും പ്രണയത്തിലാവുന്നത്. ആ സമയത്താണ് നടന്റെ 13 വയസ്സുകാരനായ മകന്‍ കാന്‍സര്‍ രോഗത്തെ തുടര്‍ന്ന് മരണപ്പെട്ടത്. മകന്റെ വേര്‍പാടും ഭര്‍ത്താവിന് മറ്റൊരു പെണ്ണുമായുള്ള അടുപ്പവും റംലത്തിന് സഹിക്കാന്‍ കഴിയുന്നതിലും അപ്പുറമായിരുന്നു. അവര്‍ കേസ് കൊടുത്തു. നിരാഹാര സമരമിരുന്നു... ഒടുവില്‍ എല്ലാത്തില്‍ നിന്നും പിന്മാറി

  പ്രഭവും നയനും വിവാഹിതരായി

  പ്രഭവും നയനും വിവാഹിതരായി

  റംലത്തില്‍ നിന്ന് വിവാഹ മോചനം നേടി പ്രഭുദേവയും, സിനിമ ഉപേക്ഷിച്ച് നയന്‍താരയും രണ്ട് വര്‍ഷത്തെ പ്രണയത്തിന് ശേഷം വിവാഹിതരമായി. വളരെ രഹസ്യമായൊരു ചടങ്ങായിരുന്നു അത്. അതുകൊണ്ട് തന്നെ വിവാഹം നടന്നു എന്നും ഇല്ല എന്നുമുള്ള കിംവദന്തികള്‍ നിലനിന്നു പോന്നു.

  ആ വേര്‍പരിയല്‍

  ആ വേര്‍പരിയല്‍

  ദിവസങ്ങള്‍ മാത്രമേ ആ ദാമ്പത്യത്തിന് ആയുസുണ്ടായിരുന്നുള്ളൂ. ആദ്യ ബന്ധത്തില്‍ തനിക്കുണ്ടായ മക്കളെ കൂടെ കൂട്ടണമെന്ന് പ്രഭുദേവ പറഞ്ഞു എന്നാല്‍ നമുക്ക് വേണ്ടത് സ്വകാര്യതയാണെന്ന് നയന്‍ വാദിച്ചു. ഒടുവില്‍ വേര്‍പിരിയാം എന്ന പരിഹാരമാര്‍ഗ്ഗം ആദ്യം പറഞ്ഞത് പ്രഭുദേവ തന്നെയാണത്രെ.

  നയന്‍താര സിനിമയിലേക്ക് തിരിച്ചെത്തി

  നയന്‍താര സിനിമയിലേക്ക് തിരിച്ചെത്തി

  വിവാഹ മോചനത്തിന് ശേഷം ചെറിയൊരു ഇടവേള കഴിഞ്ഞ നയന്‍ സിനിമയിലേക്ക് മടങ്ങിയെത്തി. രാജാറാണി എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ചുവരവ് നടത്തിയ നയന്‍ നഷ്ടപ്പെടുമായിരുന്ന താരപദവി വീണ്ടെടുത്തു. വിവാഹത്തെ കുറിച്ച് ചോദിക്കുമ്പോള്‍ പറ്റിയ ആളെ കണ്ടെത്തിയാല്‍ അതുണ്ടാവും എന്നാണ് നയന്‍ പറഞ്ഞത്. അതിനിടയിലാണ് ഇപ്പോള്‍ വിവിഘ്‌നേശ് ശിവയുമായുള്ള ബന്ധം പറഞ്ഞു കേള്‍ക്കുന്നത്.

  സ്ത്രീ ഇനി ജീവിതത്തിലില്ല എന്ന് പ്രഭു

  സ്ത്രീ ഇനി ജീവിതത്തിലില്ല എന്ന് പ്രഭു

  പ്രഭു ദേവയും സിനിമയില്‍ സജീവമായി. നയന്‍താര കോളിവുഡില്‍ വിലസുന്നത് കൊണ്ടോ എന്തോ, പ്രഭുദേവ തന്റെ സിനിമാ ജീവിതം ബോളിവുഡിലേക്ക് മാറ്റി. ഇനി ഒരു സ്ത്രീ തന്റെ ജീവിതത്തിലുണ്ടാവില്ല എന്ന് നടന്‍ അടിവരയിട്ടു പറഞ്ഞു. മക്കള്‍ക്കും രക്ഷിതാക്കള്‍ക്കും വേണ്ടി മാത്രമാണ് ജീവിക്കുന്നത് എന്നാണ് നടന്‍ പറഞ്ഞത്.

  English summary
  Actress Nayanthara secretely meets Prabhu Deva
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X