»   » തലക്കനം കാരണം അവസരം കുറഞ്ഞു, സിനിമയിലേക്ക് തിരിച്ചു വരുന്നതിനായി നടി കണ്ടെത്തിയ മാര്‍ഗം!!!

തലക്കനം കാരണം അവസരം കുറഞ്ഞു, സിനിമയിലേക്ക് തിരിച്ചു വരുന്നതിനായി നടി കണ്ടെത്തിയ മാര്‍ഗം!!!

By: Nihara
Subscribe to Filmibeat Malayalam

അല്‍ഫോന്‍സ് പുത്രന്റെ പ്രേമത്തിലൂടെ ശ്രദ്ധേയയായ മഡോണ സെബാസ്റ്റിയന്റെ പുതിയ പരീക്ഷണവുമായി രംഗത്ത്. പാടി അഭിനയിച്ച സംഗീത ആല്‍ബവുമായാണ് നടി ഇത്തവണ എത്തിയിട്ടുള്ളത്. മലയാളത്തില്‍ രണ്ടു സിനിമകളിലാണ് താരം അഭിനയിച്ചത്. പ്രേമത്തിനു ശേഷം മഡോണ വേഷമിട്ട കിങ് ലിയര്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല.

മലയാളത്തില്‍ അധികം റോളൊന്നും ലഭിക്കാത്തതിനാല്‍ താരം നേരെ തമിഴിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു. തമിഴകം വളരെ പെട്ടെന്നു തന്നെ താരത്തെ സ്വീകരിച്ചു. തമിഴകത്തെ തിരക്കുള്ള താരമായി മഡോണ മാറുകയും ചെയ്തു.

പ്രേമത്തിലൂടെ തുടങ്ങിയ മഡോണ

അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റ് ചിത്രമായ പ്രേമത്തിലൂടെയാണ് മഡോണ സിനിമയിലേക്ക് കടന്നുവന്നത്. ചിത്രത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട താരത്തിന് പിന്നീട് അഭിനയ പ്രാധാന്യമുള്ള റോളുകളൊന്നും ലഭിച്ചിരുന്നില്ല.

പുതിയ പരീക്ഷണവുമായി മഡോണ രംഗത്ത്

പ്രേമത്തിന് ശേഷം മഡോണ അഭിനയിച്ച കിങ് ലിയര്‍ വിചാരിച്ചത്ര ക്ലിക്കായിരുന്നില്ല. പിന്നീട് ഈ താരത്തെ മലയാള സിനിമയില്‍ കാണാനും ഉണ്ടായിരുന്നില്ല. മലയാള സിനിമ സ്വീകരിക്കാത്ത നായികമാര്‍ തമിഴിലും തെലുങ്കിലും പോയി പേരും പ്രശസ്തിയുമായി വന്ന കാഴ്ച എത്രയോ തവണ നമ്മള്‍ കണ്ടിട്ടുണ്ട്. അത്തരത്തിലൊരു ശ്രമവുമായി മഡോണയും തമിഴിലേക്ക് ചേക്കേറി. മലയാളത്തിനേക്കാള്‍ സ്വീകാര്യത താരത്തിന് ലഭിക്കുകയും ചെയ്തു.

മഡോണയുടെ സംഗീത ആല്‍ബം വൈറലാവുന്നു

എഫര്‍ ആഫ്റ്റര്‍ എന്ന സംഗീത ആല്‍ബത്തില്‍ മഡോണ പാടി അഭിനയിച്ചിട്ടുണ്ട്. ആല്‍ബം ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിലൂടെ വൈറലായിക്കഴിഞ്ഞു. സ്‌റ്റോപ്പ് മോഷന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഗാനം ചിത്രീകരിച്ചിട്ടുള്ളത്.

ഗോസിപ്പ് കോളങ്ങളില്‍ ഇടം നേടി

മലയാള സിനിമയില്‍ നിന്നും അന്യ ഭാഷയിലേക്ക് ചേക്കേറിയതോടെ മഡോണയ്ക്ക് തലക്കനം വര്‍ധിച്ചുവെന്നുള്ള തരത്തിലും കാര്യങ്ങള്‍ പ്രചരിച്ചിരുന്നു. തമിഴില്‍ മോഡണ വേഷമിട്ട ചിത്രങ്ങളായ കാതലും കടന്ത് പോകും, കവന്‍ തുടങ്ങിയ ചിത്രങ്ങള്‍ വന്‍വിജയമായിരുന്നു.

മഡോണയുടെ സംഗീത ആല്‍ബം കാണൂ

English summary
Madona Sebastian's music album getting viral in social media.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam