നിക്കി ഗൽറാണിയുടെ സഹോദരി സഞ്ജന നിര്‍മാതാവിനെ ബിയര്‍ കുപ്പി കൊണ്ട് ആക്രമിച്ചുവോ? സത്യം ഇത്
നടി നിക്കി ഗൽറാണിയുടെ സഹോദരി സഞ്ജന ഗൽറാണി നിർമ്മാതാവിനെ ആക്രമിച്ചുവെന്നുളള വാർത്ത കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ച വിഷയമായിരുന്നു.ബെംഗളൂരുവിലെ ഒരു ഹോട്ടലില്‍ വച്ച് സഞ്ജന ബോളിവുഡ് നിര്‍മാതാവ് വന്ദന ജെയിനിനെ ബിയര്‍ കുപ്പികൊണ്ട് അടിച്ചുവെന്നായിരുന്നു വാര്‍ത്തകള്‍. പ്രചരിച്ചിരുന്നത്. ഇപ്പോഴിത ഇതിനെ കുറിച്ചുളള സത്യാവസ്ഥ പുറത്ത്.

ഇത്തരത്തിൽ പുറത്തു വന്ന വാർത്ത വ്യാജമാണെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. സഞ്ജന നിര്‍മാതാവ് വന്ദന ജെയിനെ ആക്രമിച്ചിട്ടില്ലത്രേ. ഡിസംബര്‍ 24 വൈകീട്ട് സംഘടിപ്പിച്ച വിരുന്നിനിടെ നിര്‍മാതാവുമായി നടി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. പിറ്റേ ദിവസം കബണ്‍ പാര്‍ക്ക് പോലീസ് സ്‌റ്റേഷനിലെത്തിയ നിര്‍മാതാവ് നോണ്‍ -കൊഗ്‌നിസബിള്‍ റിപ്പോര്‍ട്ട് ( തിരിച്ചറിയാനാവാത്ത) സമര്‍പ്പിക്കണമെന്ന് പോലീസിനെ സമീപിച്ചിട്ടില്ലെന്നും റിപ്പോർട്ടുകൾ.
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നിക്കി ഗൽറാണി. 1983 ലൂടെയാണ് നിക്കി മോളിവുഡിൽ എത്തിയത്. മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യൻ ഭാഷ ചിത്രങ്ങളിൽ നിക്കി സജീവമാണ്. ധമാക്കയാണ് നിക്കി ഗൽറാണിയുടെ പുതിയ മലയാള ചിത്രം.നിക്കിയിലൂടെയാണ് സഞ്ജനയും മലയാളി പ്രേക്ഷകർക്കിടെ സുപരിചിതയായത്.


Click it and Unblock the Notifications











