പാരീസ് ലക്ഷ്മിയും ഭർത്താവും തമ്മിലെന്താണ് പ്രശ്‌നം? നടിയുടെ ദാമ്പത്യത്തെ കുറിച്ച് ചോദ്യങ്ങളുമായി സോഷ്യൽ മീഡിയ
സിനിമാ താരങ്ങളുടെ വ്യക്തിജീവിതത്തെ കുറിച്ച് പലപ്പോഴും ഗോസിപ്പുകള്‍ വരാറുണ്ട്. എന്നാല്‍ അത്തരം ഗോസിപ്പുകളിലൊന്നും പെടാത്ത ആളായിരുന്നു നടി പാരീസ് ലക്ഷ്മി. ഫ്രാന്‍സില്‍ ജനിച്ച കേരളത്തിന്റെ മരുമകളായി മാറിയ പാരീസ് ലക്ഷ്മി മലയാളികള്‍ക്ക് എന്നും പ്രിയങ്കരിയാണ്. ബാംഗ്ലൂര്‍ ഡേയ്സിലെ മിഷേല്‍ എന്ന കഥാപാത്രത്തിലൂടെയാണ് നടി പ്രേക്ഷകപ്രശംസ നേടിയെടുക്കുന്നത്.
ഇന്ന് മലയാളത്തിലടക്കം നിരവധി സിനിമകളില്‍ ചെറുതും വലുതുമായി അനേകം കഥാപാത്രങ്ങള്‍ നടി അവതരിപ്പിച്ച് കഴിഞ്ഞു. അഭിനയത്തിനൊപ്പം നൃത്തത്തിലും നടി സജീവമാണ്. ചെറിയ പ്രായത്തിലെ വിവാഹിതയായ പാരീസ് ലക്ഷ്മി പ്രശസ്ത കഥകളി കലാകാരന്‍ പള്ളിപ്പുറം സുനിലിന്റെ ജീവിത സഖിയായതിനെ പറ്റി മുന്‍പ് പലപ്പോഴായി തുറന്ന് സംസാരിച്ചിട്ടുണ്ട്.

ഭര്‍ത്താവുമായി സന്തുഷ്ടയായ ജീവിക്കുന്നതിനെ പറ്റിയാണ് പലപ്പോഴും പാരീസ് ലക്ഷ്മി പറയാറുള്ളത്. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും വീഡിയോസുമൊക്കെ പങ്കുവെക്കാറുണ്ട്. എന്നാല്‍ കഴിഞ്ഞ കുറച്ച് നാളുകളായി ഇരുവരും തമ്മില്‍ അടുപ്പക്കുറവുണ്ടോ എന്ന ചോദ്യമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന് വരുന്നത്.
നടിയും ഭര്‍ത്താവുമായി പിണക്കത്തിലാണോന്നും ഇരുവരും വേര്‍പിരിഞ്ഞോ എന്നിങ്ങനെയുള്ള ചോദ്യങ്ങളും വരികയാണ്. സോഷ്യല്‍ മീഡിയയില്‍ ഇരുവരും ഒരുമിച്ചുള്ള പോസ്റ്റുകളും ചിത്രങ്ങളുമൊന്നും വരാത്തതിനെ തുടര്‍ന്നാണ് ഇവര്‍ക്കിതെന്തുപറ്റി എന്ന ചോദ്യവുമായി ആരാധകര്‍ എത്തിയത്.
പലപ്പോഴു താരങ്ങളുടെ ഡിവോഴ്‌സിനെ കുറിച്ചുള്ള ഊഹാപോഹങ്ങള്‍ പൊങ്ങി വരുന്നത് ഇത്തരത്തിലാണ്. സമാനമായ രീതിയില്‍ സമൂഹമാധ്യമങ്ങളിലൂടെ താരദമ്പതിമാരുടെ കഥകളും പ്രചരിക്കുകയാണ്.
ഏഴ് വയസ്സുള്ളപ്പോഴായിരുന്നു പാരീസ് ലക്ഷ്മി എന്ന മറിയം സോഫിയ മാതാപിതാക്കള്‍ക്കൊപ്പം ആദ്യമായി ഇന്ത്യയില്‍ വരുന്നത്. ആ യാത്രക്കിടയില്‍ ഭരതനാട്യം കണ്ട നടി അതില്‍ ആകൃഷ്ടയാവുകയായിരുന്നു. നൃത്തം പഠിക്കണമെന്ന മോഹം കൊണ്ട് ഒന്‍പതാം വയസ്സ് മുതല്‍ ഫ്രാന്‍സില്‍ ഭരതനാട്യം പഠിക്കാന്‍ തുടങ്ങി. പിന്നീട് ഇന്ത്യയിലെത്തി നൃത്തം അഭ്യസിച്ചു.
അമല്‍ നീരദിന്റെ ബിഗ് ബിയിലെ 'ഓ ജനുവരി' എന്ന ഗാനത്തില്‍ ഭരതനാട്യ ചുവടുകള്‍ വച്ച് കൊണ്ടാണ് മലയാള സിനിമാ ലോകത്തേക്ക് പാരീസ് ലക്ഷ്മി കടന്നു വന്നു.

കേരളത്തിലെത്തി കഥകളി കാണുമ്പോഴാണ് ഭര്‍ത്താവായ സുനിലിനെ നടി ആദ്യമായി കാണുന്നത്. അന്ന് മുതലേ നടിയുടെ കുടുംബം അദ്ദേഹവുമായി സൗഹൃദത്തിലായിരുന്നു. പിന്നീട് നാട്ടില്‍ വരുമ്പോഴൊക്കെ കാണുകയും ആ സൗഹൃദം തുടര്‍ന്നു പോവുകയും ചെയ്തു.
ആദ്യം ലക്ഷ്മിയെ കാണുമ്പോള്‍ സുനിലിന്റെ പ്രായം ഇരുപത്തിയൊന്നും ലക്ഷ്മിയ്ക്ക് ഏഴ് വയസുമായിരുന്നു. പിന്നീട് പതിനാറാം വയസ്സിലാണ് ഇരുവരും കാണുന്നത്. ഞങ്ങള്‍ തമ്മില്‍ ഉണ്ടായിരുന്ന സൗഹൃദത്തിന്റെ ആഴം പറഞ്ഞു തരാന്‍ അറിയില്ല. പക്ഷേ പരസ്പരം വളരെ നന്നായി മനസ്സിലാക്കിയിരുന്നു. ആ ഇഴയടുപ്പം അല്പം മുതിര്‍ന്നപ്പോഴും ഉണ്ടായതോടെയാണ് പ്രണയത്തിലാവുന്നത്.
വിവാഹം കഴിക്കാമെന്ന് തീരുമാനിച്ചതോടെ ഇരുവരുടെയും മാതാപിതാക്കള്‍ എതിര്‍പ്പുമായി വന്നു. എല്ലാ പ്രതിസന്ധികളെയും മറികടന്ന് കൊണ്ടാണ് പാരീസ് ലക്ഷ്മി സുനിലുമായിട്ടുള്ള ജീവിതത്തിലേക്ക് കടക്കുന്നത്. 2012 ലാണ് ഇരുവരും രജിസ്റ്റര്‍ വിവാഹത്തിലൂടെ ഒരുമിക്കുന്നത്. ഇടയ്ക്ക് നടി ഹിന്ദു മതം സ്വീകരിച്ചതോടെ അതേവര്‍ഷം സെപ്തംബര്‍ 14ന് വൈക്കം മഹാദേവ ക്ഷേത്രത്തില്‍ വച്ച് വിവാഹിതരാവുകയും ചെയ്തു.


Click it and Unblock the Notifications











