അശ്ലീല കമന്റ്: ദൈവം നിങ്ങളെ രക്ഷിക്കട്ടെ അനിയാ എന്ന് നടി പൂജയുടെ മറുപടി
താരങ്ങള്‍ക്കെതിരെ അശ്ലീലം കമന്റുന്നവരുടെ ശ്രദ്ധയ്ക്ക്, ഇനിയല്‍പ്പം സൂക്ഷിച്ചും കണ്ടുമൊക്കെ പോസ്റ്റ് ചെയ്യാണം. താരങ്ങള്‍ മറുപടി പറയാന്‍ തുടങ്ങിയാല്‍, അത് മാധ്യമങ്ങളറിയും, അറിഞ്ഞാല്‍ പിന്നെ നിങ്ങളെ അറിയാത്തവരുണ്ടാവില്ല. അശ്ലീല കമന്റുകള്‍ക്കെതിരെ താരങ്ങള്‍ ശക്തമായി പ്രതികരിക്കാന്‍ തുടങ്ങിയിരിക്കുന്നു.
ഇപ്പോഴിതാ തെന്നിന്ത്യന്‍ താരം പൂജ ഉമാശങ്കറും. തന്റെ ഫോട്ടോയ്ക്ക് പോസ്റ്റിന് താഴെ അശ്ലീല കമന്റിട്ട ചെറുപ്പക്കാരന് നല്ല അസ്സല് മറുപടിയും ഉപദേശവും നല്‍കി പൂജ. ദൈവം നിങ്ങളുടെ ആത്മാവിനെ രക്ഷിക്കട്ടെ അനിയാ എന്ന് പറഞ്ഞുകൊണ്ടാണ് മറുപടി തുടങ്ങുന്നത്.

അശ്ലീല കമന്റ്: ദൈവം നിങ്ങളെ രക്ഷിക്കട്ടെ അനിയാ എന്ന് നടി പൂജയുടെ മറുപടി
പൂജ തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഈ ഫോട്ടോയ്ക്കാണ് അശ്ലീല കമന്റ് വന്നത്

അശ്ലീല കമന്റ്: ദൈവം നിങ്ങളെ രക്ഷിക്കട്ടെ അനിയാ എന്ന് നടി പൂജയുടെ മറുപടി
പിങ്ക് നിറത്തില്‍ പൂജ സെക്‌സിയാണ്, പ്രത്യേകിച്ചും പിങ്ക് സ്‌കിന്നില്‍ എന്ന് പറഞ്ഞു കൊണ്ട് തുടങ്ങുന്ന കമന്റ് പിന്നീട് പെണ്ണിന്റെ മാനം കളയുന്ന രീതിയിലാണ് തുടരുന്നത്.

അശ്ലീല കമന്റ്: ദൈവം നിങ്ങളെ രക്ഷിക്കട്ടെ അനിയാ എന്ന് നടി പൂജയുടെ മറുപടി
കമന്റിന് തക്കതായ മറുപടിയും നല്‍കി പൂജ രംഗത്തെത്തി. ദൈവം നിങ്ങളുടെ ആത്മാവിനെ രക്ഷിക്കട്ടെ എന്ന് പറഞ്ഞുകൊണ്ടാണ് മറുപടി. അനിയാ നിങ്ങള്‍ വളരുമ്പോള്‍ ഒരു ബലാത്സംഗക്കാരനോ പീഡനവീരനോ ആകാതിരിക്കാന്‍ ശ്രമിയ്ക്കുക എന്നും മറുപടിയില്‍ പറയുന്നു

അശ്ലീല കമന്റ്: ദൈവം നിങ്ങളെ രക്ഷിക്കട്ടെ അനിയാ എന്ന് നടി പൂജയുടെ മറുപടി
ഇപ്പോള്‍ ചെയ്യുന്ന തെറ്റുകള്‍ തിരുത്തി മനുഷ്യനായി മാറാന്‍ ഇനിയും സമയമുണ്ടെന്നും പൂജ അയാളോട് ഉപദേശിച്ചു.

അശ്ലീല കമന്റ്: ദൈവം നിങ്ങളെ രക്ഷിക്കട്ടെ അനിയാ എന്ന് നടി പൂജയുടെ മറുപടി
ഒരു അമ്മയുടെ ഉദരത്തില്‍ നിന്നാണ് നിങ്ങളും പുറത്ത് വന്നതെന്ന് എനിക്ക് ആയിരം ശതമാനം ഉറപ്പാണ്.

അശ്ലീല കമന്റ്: ദൈവം നിങ്ങളെ രക്ഷിക്കട്ടെ അനിയാ എന്ന് നടി പൂജയുടെ മറുപടി
ഒരു കുഞ്ഞനുജത്തി നിങ്ങള്‍ക്കുണ്ടെന്നും ഒരു പെണ്‍ സുഹൃത്ത് നിങ്ങള്‍ക്കുണ്ടെന്നും ഞാന്‍ വിശ്വസിയ്ക്കുന്നു. നിങ്ങള്‍ വിവാഹിതനോ, അല്ലെങ്കില്‍ നാളെ വിവാഹം ചെയ്യുകയോ ചെയ്‌തേക്കാം. നിങ്ങള്‍ക്ക് ഒരു മകളുണ്ടായേക്കാം. ആ മകളെ അവള്‍ക്ക് ചുറ്റുമുള്ള കഴുകന്‍ കണ്ണുകളില്‍ നിന്ന് രക്ഷിക്കാന്‍ നിങ്ങള്‍ ശ്രമിച്ചേക്കാം

അശ്ലീല കമന്റ്: ദൈവം നിങ്ങളെ രക്ഷിക്കട്ടെ അനിയാ എന്ന് നടി പൂജയുടെ മറുപടി
നിങ്ങള്‍ ജീവിതത്തില്‍ നന്നായി മുന്നോട്ട് പോകുക. അല്ലാതെ ഇത്തരം കാര്യങ്ങള്‍ ചെയ്ത് വില കളയരുത്- എന്നാണ് പൂജയുടെ മറുപടി. പിന്നീട് ഫോട്ടോയും കമന്റുമൊക്കെ പൂജ ഡിലീറ്റ് ചെയ്തു

Click it and Unblock the Notifications