»   » എന്റെ ശരീരം എന്റെ അവകാശമാണെന്ന് പ്രയാഗ മാര്‍ട്ടിന്‍, അപ്പോള്‍ ഗ്ലാമറാകുമോ..?

എന്റെ ശരീരം എന്റെ അവകാശമാണെന്ന് പ്രയാഗ മാര്‍ട്ടിന്‍, അപ്പോള്‍ ഗ്ലാമറാകുമോ..?

By: Rohini
Subscribe to Filmibeat Malayalam

നായികമാര്‍ അല്പം ഗ്ലമറസ്സായി അഭിനയിച്ചാല്‍ വിമര്‍ശിക്കുന്ന ചിലരുണ്ട്. ഗ്ലാമര്‍ വേഷങ്ങളോട് താത്പര്യമുണ്ടോ എന്ന് ചോദിക്കുന്നവരോട്, കഥാപാത്രം ആവശ്യപ്പെടുന്നത്ര ഗ്ലാമറസ്സാവാം എന്ന് പറയുന്നവരാണ് ചില നായികമാര്‍.

കാവ്യയുടെ മുഖത്ത് എന്താ ഒരു ചിരി.. ദിലീപിനെ ഇത്രയേറെ സ്‌നേഹിച്ചിരുന്നോ...???

എന്നാല്‍ പ്രയാഗയോട് ഈ ചോദ്യം ചോദിക്കേണ്ടതില്ല. ഗ്ലാമറാകുന്നതും ആകാത്തതും നടിയുടെ ഇഷ്ടമാണ്. എന്റെ ശരീരം എന്റെ അവകാശമാണെന്നാണ് ഒരു അഭിമുഖത്തില്‍ പ്രയാഗ മാര്‍ട്ടിന്‍ പറഞ്ഞത്.

പ്രയാഗ മാര്‍ട്ടിന്‍

പിശാസ് എന്ന തമിഴ് ചിത്രത്തിലൂടൊണ് പ്രയാഗമാര്‍ട്ടിന്‍ നായികയായി അരങ്ങേറിയത്. ഒരു മുറൈ വന്ന് പാര്‍ത്തായ എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തിയ പ്രയാഗയ്ക്ക് പിന്നെ കൈ നിറയെ ചിത്രങ്ങളാണ് കിട്ടിയത്.

ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങള്‍

ഒരു മുറൈ വന്ത് പാര്‍ത്തായയ്ക്ക് ശേഷം പാ വ, കട്ടപ്പനയിലെ ഋത്വിക് റോഷന്‍, ഒരേ മുഖം, ഫുക്രി, വിശ്വാസപൂര്‍വ്വം മന്‍സൂര്‍ എന്നിങ്ങനെ തിരക്കോട് തിരക്കിലായിരുന്നു പ്രയാഗ. ദിലീപിനൊപ്പം അഭിനയിച്ച രാമലീലയാണ് ഏറ്റവും പുതിയ ചിത്രം.

വളര്‍ത്തിയത് പ്രേക്ഷകര്‍

ഞാന്‍ ഒന്നും വെട്ടിപ്പിടിച്ചിട്ടില്ല, എന്റെ ജനപ്രീതി പ്രേക്ഷകരുടെ സമ്മാനമാണെന്നാണ് പ്രയാഗ പറയുന്നത്. എന്നെ വളര്‍ത്തിയത് പ്രേക്ഷകരാണ്. പ്രേക്ഷകരാണ് നമുക്ക് ഇമേജ് സമ്മാനിക്കുന്നത്- പ്രയാഗ പറഞ്ഞു.

വ്യത്യസ്ത വേഷങ്ങള്‍

ഇതുവരെ ചെയ്തതെല്ലാം വ്യത്യസ്തമായ വേഷങ്ങളാണെന്നും അതില്‍ താന്‍ ഏറെ സംതൃപ്തയാണെന്നും പ്രയാഗ മാര്‍ട്ടിന്‍ പറയുന്നു. എന്നാല്‍ ഒരു സിനിമയിലും പ്രയാഗ അമിതമായി ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്തിട്ടില്ല.

English summary
Actress Prayaga Martin Says: My Body is My Right.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam