For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രിയാമണിയും മുസ്തഫയും തമ്മിൽ പ്രശ്നങ്ങളെന്ന് റിപ്പോർട്ടുകൾ; സത്യാവസ്ഥയെന്ത്?

  |

  മലയാളികൾക്ക് സുപരിചിതയായ നടിയാണ് പ്രിയാമണി. മലയാളത്തിൽ ശ്രദ്ധേയമായ ഒരുപിടി വേഷങ്ങൾ നടിക്ക് കാഴ്ച വെക്കാനായി. തിരക്കഥ എന്ന സിനിമയാണ് മലയാളി പ്രേക്ഷകർക്കിടയിൽ പ്രിയാമണിയെ അടയാളപ്പെടുത്തിയത്. രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രത്തിൽ ​ഗംഭീര പ്രകടനം പ്രിയാമണിക്ക് കാഴ്ച വെക്കാനായി. നടി ശ്രീവിദ്യയുടെ ജീവിത കഥയുമായി സാമ്യം തിരക്കഥ എന്ന സിനിമയ്ക്കുണ്ടെന്നും അന്ന് സൂചനകളുണ്ടായിരുന്നു. മലയാളത്തിൽ വളരെ കുറച്ച് സിനിമകളെ പ്രിയാമണി ചെയ്തിട്ടുള്ളൂ എങ്കിലും അവയിൽ ഭൂരിഭാ​ഗവും ശ്ര​ദ്ധിക്കപ്പെട്ടിരുന്നു.

  Also Read: ഇതോടെ ഭര്‍ത്താവിന് ഉമ്മ കൊടുക്കുന്നത് തന്നെ നിര്‍ത്തി; ലൈവായി നീരാളിയെ തിന്ന് നിഹാല്‍, വീഡിയോയുമായി പ്രിയ

  ​ഗ്രാന്റ് മാസ്റ്റർ, പുതിയ മുഖം തുടങ്ങിയ സിനിമകൾ ഇതിന് ഉദാഹരണം ആണ്. താരമൂല്യത്തോടൊപ്പം അഭിനയ മികവുമാണ് പ്രിയാമണിയെ മറ്റ് നടിമാരിൽ നിന്നും പലപ്പോഴും വ്യത്യസ്തയാക്കിയത്.

  പരുത്തിവീരൻ എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും നടിയെ തേടി എത്തി. കരിയറിൽ വീഴ്ചയും ഉയർച്ചയും ഒരുപോലെ വന്ന നടിക്ക് പക്ഷെ കരിയറിൽ അന്നും ഇന്നും ഒരുപോലെ ശക്തമായ സാന്നിധ്യം അറിയിക്കാനായി. ഫാമിലി മാൻ എന്ന സീരീസിലൂടെ പാൻ ഇന്ത്യൻ തലത്തിൽ പ്രിയാമണി പ്രശസ്തി ആർജിച്ചു.

  വിവാഹ ശേഷമാണ് പ്രിയാമണിയുടെ കരിയറിൽ വലിയ വളർച്ച സംഭവിച്ചത്. ഭർത്താവ് മുസ്തഫ തന്റെ ഭാ​ഗ്യമാണെന്നും അദ്ദേഹത്തെ വിവാഹം കഴിച്ച ശേഷമാണ് കൈ നിറയെ സിനിമകൾ ലഭിച്ചതെന്നും പ്രിയാമണി പറഞ്ഞിരുന്നു. 2017 ഓ​ഗസ്റ്റിലാണ് പ്രിയാമണിയുടെ വിവാഹം കഴിഞ്ഞത്.

  ഏറെ നാളത്തെ പ്രണയത്തിനാെടുവിൽ ആയിരുന്നു വിവാഹം. വിവാഹത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചും പ്രിയാമണി നേരത്തെ പല തവണ സംസാരിച്ചിട്ടുണ്ട്. ഭർത്താവിൽ നിന്നും കരിയറിന് ലഭിക്കുന്ന പിന്തുണയെ പറ്റിയും പ്രിയാമണി സംസാരിച്ചിരുന്നു.

  Also Read: ഉറുമിയ്ക്ക് ശേഷം ഒരുപാട് സിനിമകള്‍ കിട്ടുമെന്ന് കരുതി, പക്ഷെ...; വല്ലാത്ത സങ്കടമായെന്ന് ശ്രീകല

  മുസ്തഫയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. ആദ്യ വിവാഹത്തിൽ മുസ്തഫയ്ക്ക് മക്കളുമുണ്ട്. മുസ്തഫയ്ക്കെതിരെ മുമ്പൊരിക്കൽ ആദ്യ ഭാര്യ രം​ഗത്തെത്തുകയും ചെയ്തിരുന്നു. ഇപ്പോഴിതാ പ്രിയാമണിയെ സംബന്ധിച്ച് പുതിയ റിപ്പോർട്ടുകളാണ് തെലുങ്ക് മാധ്യമങ്ങളിൽ നിന്നും പുറത്തു വരുന്നത്. പ്രിയാമണിയും മുസ്തഫയും തമ്മിൽ അകൽച്ചയിലാണെന്നാണ് റിപ്പോർട്ടുകൾ.

  രണ്ട് പേരും വേർപിരിഞ്ഞാണ് താമസിക്കുന്നതെന്നും റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. എന്നാൽ ഇതേപറ്റി ഔദ്യോ​ഗികമായി വിവരമാെന്നും പുറത്തു വന്നിട്ടില്ല. നടിയുടെ അടുത്ത വൃത്തങ്ങൾ ഇത് വെറും ​ഗോസിപ്പ് മാത്രമാണെന്നാണത്രെ പ്രതികരിച്ചത്. നേരത്തെയും പ്രിയാമണിയുടെ വിവാഹ ജീവിതത്തിൽ അസ്വാരസ്യങ്ങൾ എന്ന് റിപ്പോർട്ട് വന്നിരുന്നെങ്കിലും ഇവ അഭ്യൂഹങ്ങൾ മാത്രമായിരുന്നു.

  അടുത്തിടെയാണ് മുസ്തഫയ്ക്കെതിരെ ആരോപണങ്ങളുമായി മുൻ ഭാര്യ ആയിഷ രം​ഗത്ത് വന്നത്. മുസ്തഫ താനുമായുള്ള വിവാഹ ബന്ധം വേർപെടുത്തിയിട്ടില്ലെന്നും പ്രിയാമണിയെ വിവാഹം ചെയ്യുമ്പോൾ ഇക്കാര്യം രേഖകളിൽ നിന്ന് മറച്ച് വെക്കുകയുമായിരുന്നെന്നാണ് ഇവർ ആരോപിച്ചത്. എന്നാൽ ആരോപണങ്ങൾ നിഷേധിച്ച് കൊണ്ട് മുസ്തഫയും രം​ഗത്തെത്തി.

  2017 ലാണ് പ്രിയാമണിയെ വിവാഹം കഴിക്കുന്നത്. 2010 മുതൽ ഞാനും ആയിഷയും വേർപിരിഞ്ഞ് താമസിക്കുകയാണ്. 2013 ൽ വിവാഹ മോചനവും നേടി. തന്നിൽ നിന്ന് പണം തട്ടിയെടുക്കാനാണ് മുൻ ഭാര്യയുടെ ശ്രമമെന്നും മുസ്തഫ പറഞ്ഞു.

  Read more about: priyamani
  English summary
  Actress Priyamani And Husband Mustafa Raj Have Issues According To Telugu Media; Actress Team Clarifies
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X