രണ്ട് വര്‍ഷത്തെ പ്രണയത്തിന് ഗുഡ് ബൈ... സിനിമ മതി, കാമുകനെ തള്ളിപ്പിറഞ്ഞ് രജിഷ വിജയന്‍...

കോഴിക്കോട് സ്വകാര്യ റിസോര്‍ട്ടില്‍ വച്ച് രജിഷയും അശ്വിനും തമ്മിലുള്ള വിവാഹ നിശ്ചയവും മോതിരം മാറ്റവും കഴിഞ്ഞിരുന്നു.

By Karthi

വിവാഹങ്ങളും വിവാഹ നിശ്ചയങ്ങളുമായി മലയാള സിനിമ മംഗല്യങ്ങളുടെ ആഘോഷങ്ങളിലാണ്. നടി ഭാവന, ജ്യോതി കൃഷ്ണ എന്നിവരുടെ വിവാഹ നിശ്ചയം കഴിഞ്ഞപ്പോള്‍ ധ്യാന്‍ ശ്രീനിവാസന്‍, പ്രേമം ക്യാമറാമാന്‍ ആനന്ദ് സി ചന്ദ്രന്‍, അങ്കമാലി ഡയറീസ് ഫെയിം ശരത് കുമാര്‍, നടി ഗൗതമി നായര്‍ എന്നിവരുടെ വിവാഹം കഴിഞ്ഞു. 2017ന്റെ ആദ്യ പാദം മലയാളത്തില്‍ മംഗല്യത്തിന്റെ നാളുകളായിരുന്നു.

വിവാഹത്തിന്റേയും വിവാഹ നിശ്ചയങ്ങളുടേയും സന്തോഷത്തിനിടെയാണ് നടി രജിഷ വിജയനെതിരെ ആരോപണവുമായി പ്രതിശ്രുത വരന്‍ അശ്വിന്‍ രംഗത്തെത്തിയിരിക്കുന്നത്. സംസ്ഥാന പുരസ്‌കാര നേട്ടവും സിനിമയില്‍ അവസരങ്ങള്‍ കൂടിയതും രജിഷയുടെ സ്വഭാവം മാറ്റിയെന്നും അശ്വിന്‍ ആരോപിക്കുന്നു.

ആദ്യ ചിത്രത്തില്‍ സംസ്ഥാന പുരസ്‌കാരം

ആദ്യ ചിത്രത്തില്‍ സംസ്ഥാന പുരസ്‌കാരം

ടെലിവിഷന്‍ അവതാരകയായി ക്യാമറയ്ക്ക് മുന്നിലെത്തിയ രജിഷ നായികയായി അരങ്ങേറിയ സിനിമയായിരുന്നു അനുരാഗ കരിക്കിന്‍ വെള്ളം. ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം രജിഷയ്ക്ക് ലഭിച്ചു.

മോനിഷയ്ക്ക് ശേഷം

മോനിഷയ്ക്ക് ശേഷം

ആദ്യ ചിത്രത്തിലൂടെ സംസ്ഥാന പുരസ്‌കാരം ലഭിക്കുന്ന ആദ്യ നായകയാണ് മോനിഷ. മോനിഷയ്ക്ക് ശേഷം ആ നേട്ടം സ്വന്തമാക്കിയ നായികയായി രജിഷ. അവര്‍ഡ് നേട്ടത്തോടെ രജിഷയ്ക്ക് അവസരങ്ങളും വര്‍ദ്ധിച്ചു.

മാര്‍ക്കറ്റ് കുറയും

മാര്‍ക്കറ്റ് കുറയും

കരിയറിന്റെ തുടക്കത്തില്‍ തന്നെ വിവാഹിതയായാല്‍ അത് തന്റെ കരിയറിനെ ബാധിക്കുമെന്ന് മാര്‍ക്കറ്റ് നഷ്ടമാകുമെന്നും കരുതിയാണ് വിവാഹത്തില്‍ നിന്നും രജിഷ പിന്മാറിയത്. വിവാഹം കഴിച്ച നായികമാര്‍ക്ക് മലയാളത്തില്‍ മികച്ച വേഷങ്ങള്‍ കിട്ടാറില്ലെന്നുള്ള് അന്ധവിശ്വാസം ചിലര്‍ക്കിടയിലെങ്കിലും ഉണ്ട്.

മുന്‍നിര നടിമാരുടെ ഉപദേശം

മുന്‍നിര നടിമാരുടെ ഉപദേശം

കരിയറില്‍ മികച്ച അവസരങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന തുടക്ക കാലത്ത് വിവാഹം കഴിക്കുന്നതിന്റെ ദോഷത്തേക്കുറിച്ച് മലയാളത്തിലെ മുന്‍നിര നായികമാര്‍ തന്നെയാണ് താരത്തെ ഉപദേശിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

രണ്ട് വര്‍ഷത്തെ പ്രണയം

രണ്ട് വര്‍ഷത്തെ പ്രണയം

രണ്ട് വര്‍ഷം നീണ്ടു നിന്ന പ്രണയമാണ് വിവാഹ നിശ്ചയത്തിന് ശേഷം രജിഷ വേണ്ടെന്ന് വച്ചതെന്ന് പ്രതിശ്രുത വരനായിരുന്ന അശ്വിന്‍ മേനോന്‍ ആരോപിക്കുന്നു. കോഴിക്കോട് സ്വദേശിയും സ്റ്റീല്‍ അതോരിറ്റി ഓഫ് ഇന്ത്യയില്‍ ജോലിക്കാരനുമാണ് അശ്വിന്‍.

സൗഹൃദം പ്രണയത്തിലേക്ക്

സൗഹൃദം പ്രണയത്തിലേക്ക്

അശ്വിനുമായി രണ്ട് വര്‍ഷത്തിലേറെ നീണ്ടു നിന്ന സൗഹൃദമാണ് പ്രണയത്തിലേക്കും അവിടെ നിന്ന് വിവാഹ നിശ്ചയത്തിലേക്കും എത്തിയത്. ഇരുവരുടേയും വീട്ടുകാരുടെ പിന്തുണയോടെയായിരുന്നു വിവാഹ നിശ്ചയം നടത്തപ്പെട്ടതും.

മോതിരം മാറി

മോതിരം മാറി

2016 ജൂണില്‍ കോഴിക്കോട്ടെ സ്വാകാര്യ റിസോര്‍ട്ടില്‍ വച്ചായിരുന്നു രജിഷ വിജയന്റേയും അശ്വിന്‍ മേനോന്റെയും വിവാഹ നിശ്ചയം നടത്തിയത്. മോതിരം മാറ്റവും നടത്തിയ ചടങ്ങില്‍ അടുത്ത ബന്ധുക്കള്‍ ഉള്‍പ്പെടെ മുപ്പതോളം പേരാണ് അന്ന് ആ ചടങ്ങില്‍ സംബന്ധിച്ചത്.

ആദ്യ ചിത്രം റിലീസ്

ആദ്യ ചിത്രം റിലീസ്

വിവാഹ നിശ്ചയത്തിന് പിന്നാലെ ജൂലൈ ഏഴിനായിരുന്നു രജിഷയുടെ ആദ്യ ചിത്രം അനുരാഗ കരിക്കിന്‍ വെള്ളം തിയറ്ററിലെത്തിയത്. ചിത്രം വന്‍ വിജയമായി മാറി. ആസിഫ് അലിയായിരുന്നു ചിത്രത്തിലെ നായകന്‍. ഇതേ ചചിത്രത്തിലൂടെ നിരവധി പുരസ്‌കാരങ്ങളും രജിഷയെ തേടിയെത്തി.

സ്വഭാവത്തില്‍ മാറ്റം

സ്വഭാവത്തില്‍ മാറ്റം

പുരസ്‌കാരം ലഭിച്ചതിന് ശേഷം രജിഷയുടെ സ്വഭാവത്തില്‍ പ്രകടമായ മാറ്റങ്ങള്‍ ഉണ്ടായതായി അശ്വിന്റെ സുഹൃത്തുക്കള്‍ പറയുന്നു. അശ്വിന്‍ വിളിച്ചാല്‍ പോലും രജിഷ ഫോണ്‍ എടുക്കില്ലായിരുന്നെന്ന് സുഹൃത്തുക്കള്‍ പറയുന്നു.

കഥാപാത്രം വേറെ ജീവിതം വേറെ

കഥാപാത്രം വേറെ ജീവിതം വേറെ

രജിഷയുടെ ആദ്യ സിനിമയായ അനുരാഗ കരിക്കന്‍ വെള്ളത്തിലെ കഥാപാത്രമായ എലിസബത്ത് എന്ന എലി നഷ്ടമായ പ്രണയത്തിന്റെ പേരില്‍ കരഞ്ഞ് കണ്ണീരൊലിപ്പിക്കുന്ന നായികയായിരുന്നു. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ പ്രായോഗികതയ്ക്ക് കൂടുതല്‍ സ്ഥാനം നല്‍കുന്ന നായികയായി താരം മാറി.

അവസരങ്ങള്‍ ധാരാളം

അവസരങ്ങള്‍ ധാരാളം

ആദ്യ ചിത്രം പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും നേടിയതോടെ ധാരാളം അവസരങ്ങളാണ് രജിഷയെ തേടി എത്തിയത്. ദിലീപിന്റെ നായികയായി ജോര്‍ജേട്ടന്‍സ് പൂരമായിരുന്നു രജിഷ നായികയായി എത്തിയ രണ്ടാമത്തെ ചിത്രം. വിനീത് ശ്രീനിവാസന്റെ നായികയായി എത്തുന്ന ഒരു സിനിമാക്കാരന്‍ ഈദ് റിലീസാണ്.

സൂര്യാ ടീവിയില്‍ തുടക്കം

സൂര്യാ ടീവിയില്‍ തുടക്കം

സൂര്യ മൂസിക്കിലൂടെയായിരുന്നു അവതാരകയായുള്ള രജിഷയുടെ തുടക്കം. 2013ല്‍ സംപ്രേക്ഷണം ചെയ്ത സൂസീസ് കോഡ് ആയിരുന്നു ആദ്യ പ്രോഗ്രാം. സൂര്യ മ്യൂസിക്, സൂര്യ ടീവി ചാനലുകളിലെ പരിപാടികളില്‍ അവതാരിലകയായി. 2015ല്‍ മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്ത ഉഗ്രം ഉജ്ജലം എന്ന പരിപാടിയും രജിഷ അവതാരികയായിരുന്നു.

ദില്ലിയില്‍ നിന്നും ജേര്‍ണലിസം ഡിഗ്രി

ദില്ലിയില്‍ നിന്നും ജേര്‍ണലിസം ഡിഗ്രി

കോഴിക്കോട് കേന്ദ്രീയ വിദ്യാലയത്തില്‍ നിന്നും പ്ലസ്ടു പഠനം പൂര്‍ത്തിയാക്കിയ രജിഷ ദില്ലി അമിറ്റി യൂണിവേഴ്‌സിറ്റിയില്‍ നിന്നും ജേര്‍ണലിസത്തില്‍ ഡിഗ്രി എടുത്തു. അച്ഛന്‍ വിജയന്‍ ആര്‍മി ഉദ്യോഗസ്ഥനായിരുന്നതിനാല്‍ ഇന്ത്യയിലെ വിവധ സംസ്ഥാനങ്ങളിലായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം.

മലയാളത്തിന് പുറത്തേക്കും

മലയാളത്തിന് പുറത്തേക്കും

മലയാള സിനിമയില്‍ ശ്രദ്ധിക്കപ്പെടുന്ന നായികമാര്‍ മറ്റ് തെന്നിന്ത്യന്‍ സിനിമകളിലേക്ക് പോകുന്നത് സ്വാഭാവികമാണ്. അത്തരത്തിലൊരു സാധ്യത രജിഷയും പ്രതീക്ഷിക്കുന്നു. പഞ്ചാബി, ബംഗാളി ഭാഷകള്‍ അനായസം കൈകാര്യം ചെയ്യാന്‍ കഴിയുന്ന രജിഷ കേരളത്തിന് പുറത്തേക്കുള്ള അവസരങ്ങളില്‍ ശ്രദ്ധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X