»   » നടി രംഭയുടെ രണ്ട് സുന്ദരി കുഞ്ഞുങ്ങളെ കണ്ടോ...

നടി രംഭയുടെ രണ്ട് സുന്ദരി കുഞ്ഞുങ്ങളെ കണ്ടോ...

Written By:
Subscribe to Filmibeat Malayalam

സര്‍ഗ്ഗം എന്ന ചിത്രത്തിലൂടെ തനി നാട്ടിന്‍ പുറത്തുകാരിയായെത്തിയ രംഭ, തെന്നിന്ത്യന്‍ സിനിമകളിലെ ഗ്ലാമര്‍ താരമായി മാറിയത് വളരെ പെട്ടന്നാണ്. വിവാഹത്തോടെ അഭിനയരംഗത്തു നിന്നും വിട പറഞ്ഞ രംഭ ഇപ്പോള്‍ രണ്ട് പെണ്‍കുഞ്ഞുങ്ങളുടെ അമ്മയാണ്.

പെണ്‍വാണിഭം, വഞ്ചന, തട്ടിപ്പ്, അശ്ലീലം... പൊലീസ് കേസില്‍ അകപ്പെട്ട നായികമാര്‍

രംഭ തന്റെ രണ്ട് പെണ്‍മക്കള്‍ക്കൊപ്പം നില്‍ക്കുന്ന ഫോട്ടോ ഫേസ്ബുക്കില്‍ വൈറലാകുന്നു. ആദ്യ കുട്ടി ലാന്യയ്ക്കും രണ്ടാമത്തെ കുട്ടി സാഷയ്ക്കുമൊപ്പമാണ് ഫോട്ടോ. ഒരാള്‍ക്ക് അഞ്ച് വയസ്സും മറ്റേ ആള്‍ക്ക് ഒരു വയസ്സുമാണ് പ്രായം.

rambha

2010 ജനുവരിയിലാണ് കാനഡയില്‍ വ്യവസായിയായ ഇന്ദ്രനുമായി രംഭയുടെ വിവാഹം കഴിഞ്ഞത്. വിവാഹ ശേഷം സിനിമയില്‍ നിന്ന് വിട്ടുനിന്ന നടി ഭര്‍ത്താവിനൊപ്പം കാനഡയിലേക്ക് പോയി. അവിടെ വച്ചാണ് ആദ്യത്തെ കുട്ടി ലാന്യയ്ക്ക് ജന്മം നല്‍കിയത്.

സര്‍ഗ്ഗം എന്ന മലയാള സിനിമയിലൂടെ വെള്ളിത്തിരയിലെത്തി രംഭയുടെ വളര്‍ച്ച ഏതൊരു നടിയെയും അത്ഭുതപ്പെട്ടുത്തുന്നതായിരുന്നു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി, ബംഗാളി ബോജ്പുരി ഭാഷകളിലും രംഭ അഭിനയിച്ചു.

എല്ലാം ഇന്‍സ്ട്രിസിലെയും പ്രമുഖ നടന്മാരുടെ നായികയായിരുന്നു രംഭ. മമ്മൂട്ടി, രജനീകാന്ത്, ചിരജ്ജീവി, ബാലകൃഷ്ണ, വെങ്കിടേഷ്, വി രവിചന്ദ്രന്‍, മിഥുന്‍ ചക്രബോട്ടി, ജയറാം, സല്‍മാന്‍ ഖാന്‍, അനില്‍ കപൂര്‍, അക്ഷയ് കുമാര്‍, അജയ് ദേവഗണ്‍, സുനില്‍ ഷെട്ടി, വിജയ്, ഗോവിന്ദ അങ്ങനെ എല്ലാ മുന്‍നിര നായകന്മാര്‍ക്കൊപ്പവും രംഭ വേഷമിട്ടു.

English summary
Actress Rambha with her kids
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam