For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഞങ്ങള്‍ ഇപ്പോഴും നല്ല സുഹൃത്തുക്കളാണ്; മുന്‍ കാമുകന്‍മാരെ കുറിച്ച് :രശ്മിക മന്ദാന

  |

  തെന്നിന്ത്യയിലെ അറിയപ്പെടുന്ന നടിമാരിലൊരാളാണ് രശ്മിക മന്ദാന. 'കിറുക്ക് പാര്‍ട്ടി' എന്ന കന്നട ചിത്രത്തിലൂടെ നടി സിനിമ ലോകത്തേക്ക് എത്തുന്നത്. ശേഷം, ചോല എന്ന ചിത്രത്തിലൂടെ തെലുങ്കിലെത്തി. നടന്‍ വിജയ് ദേവരകൊണ്ട നായകനായ ' ഗീതാഗോവിന്ദം' എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ നടി ശ്രദ്ധിക്കപ്പെട്ടു.ശേഷം, ഡിയര്‍ കോമ്രേഡ് എന്ന ചിത്രത്തിലും നായികയായി എത്തി.

  Rashmika Mandanna

  സിനിമ മേഖലയില്‍ ഏറെ ആരാധകരുള്ള നായികമാരില്‍ ഒരാളാണ് രശ്മിക മന്ദാനയെ ക്യൂട്ട്നെസ് ക്വീന്‍ എന്നാണ് ആരാധകര്‍ വിളിക്കുന്നത്. അടുത്തിടെ, അല്ലു അര്‍ജുന്‍ നായകനായി എത്തിയ 'പുഷ്പ'യിലെ താരത്തിന്റെ പ്രകടനവും ഏറെ ശ്രദ്ധ പിടിച്ചു പറ്റി. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം, തന്റെ വ്യക്തി ജീവിതത്തിലെയും, സിനിമ ജീവിതത്തിലെ യും വിശേഷങ്ങളും ചിത്രങ്ങളും പങ്കുവെയ്ക്കാറുണ്ട്. അതേ സമയം താരത്തിന്റെ വര്‍ക്ക് ഔട്ട് സെഷനുകള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടാറുണ്ട്.

  മോഡലിംങ്ങിലും, അഭിനയത്തിലും മുന്നിട്ട് നില്ക്കുന്ന താരത്തിന്റെ പേര് പല ഗോസിപ്പ് കോളങ്ങളിലും കാണാറുണ്ട്. അടുത്തിടെ വിജയ് ദേവരകൊണ്ടയുടെയും താരത്തിന്റെയും ബന്ധം വെളിപ്പുടുത്തികൊണ്ട് ചില വാര്‍ത്തകള്‍ പരന്നിരുന്നു. ഇരുവരും പ്രണയത്തിലാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ മുന്‍പും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തെക്കുറിച്ചുള്ള ചോദ്യത്തിന് തങ്ങള്‍ നല്ല സുഹൃത്തുക്കള്‍ മാത്രമാണെന്നാണ് ഇരുവരും മറുപടി നല്‍കാറുളളത്.

  അടുത്തിടെ ഒരു അഭിമുഖത്തില്‍ സംസാരിക്കവേ, നടി തന്റെ മുന്‍ കാല കാമുകന്‍മാരെ കുറിച്ചുളള വിശേഷങ്ങളെ പറ്റി പങ്കുവെച്ചിരുന്നു. വിശദമായി വായിക്കാം.

  നടി തന്റെ മുന്‍ കാമുകന്‍മാരുമയി നല്ല ബന്ധത്തിലാണെന്ന് അടുത്തക്കാലത്ത് ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി. പക്ഷേ അവരുടെ ദാമ്പത്യം നല്ല രീതിയിലാണോ എന്നറിയില്ലന്നും, അവരുടെ പങ്കാളികളുമായി തനിക്ക് നല്ല അടുപ്പം ഉണ്ടെന്നും നടി പറഞ്ഞു.

  താന്‍ അവരോട് വല്ലാതെ അടുപ്പിമില്ലെന്നും, ഹായ്-ബൈ ബന്ധമാണ് ഉളളതെന്നും. ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്ന നടിയുടെ പുതിയ ചിത്രമായ 'ഗുഡ്‌ബൈ' യുടെ പ്രമോഷനിടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

  നിങ്ങളുടെ ഒരു മുന്‍കാല പങ്കാളിയെ പാര്‍ട്ടിയില്‍ വെച്ചു കണ്ട് മുട്ടുകയാണെങ്കെില്‍ എന്താകും പ്രതികരണം എന്ന് ചോദിച്ചു. ഒരു വെറും 'ഹായ്' അതിലൊതുക്കും തന്റെ മറുപടി എന്ന് വ്യക്തമാക്കി.

  മുന്‍ കാമുകന്‍മാരുമായി ഇപ്പോഴും നല്ല സുഹൃത്തുക്കളാണെന്നും. അവരുടെ കുടുംബങ്ങളെക്കുറിച്ച് വലിയ ധാരണയില്ലെന്നും എന്നാല്‍ അവരുമായി നല്ല ബന്ധമുണ്ട്.എന്നാല്‍ അത് നല്ലതല്ലെന്നും അവര്‍ കൂട്ടിചേര്‍ത്തു.

  രക്ഷിത് ഷെട്ടിയുമായി രശ്മികയുടെ വിവാഹനിശ്ചയം കഴിഞ്ഞു വെന്ന വാര്‍ത്തകള്‍ പരന്നു. നടിയുടെ ആദ്യ ചിത്രമായ കിരിക് പാര്‍ട്ടി (2016) യുടെ ലൊക്കഷേനിലാണ് രക്ഷിത്‌നൊപ്പം ഡേറ്റിംഗിലാണെന്ന് വാര്‍ത്തകള്‍ പരന്നത്. തുടര്‍ന്ന്, 2017 ജൂലൈയില്‍ ഇരുവരും വിവാഹനിശ്ചയം നടത്തി. 2018-ല് സെപ്റ്റംബറില്‍ വിവാഹനിശ്ചയം ഉപേക്ഷിച്ചു. ഗീത ഗോവിന്ദം (2018), ഡിയര്‍ കോമ്രേഡ് (2019) എന്നീ ചിത്രങ്ങളിലെ സഹനടനായ വിജയ് ദേവരകൊണ്ടയുമായി രശ്മിക അഭിനയിച്ചു. എന്നാല്‍ ഈ വാര്‍ത്തകള്‍ ഇരുവരും നിഷേധിച്ചു.

  രശ്മിക ബോളിവുഡ് അരങ്ങേറ്റത്തിനുള്ള ഒരുക്കത്തിലാണ്. അമിതാഭ് ബച്ചനൊപ്പം 'ഗുഡ്‌ബൈ' എന്ന ചിത്രമാണ് ബോളിവുഡില്‍ ഒരുങ്ങുന്നത്. ബോളിവുഡിലെ പ്രമുഖ നിര്‍മ്മാതാവായ ഏക്ത കപൂറാണ് ചിത്രം നിര്‍മ്മിക്കുന്നത്. നീന ഗുപ്ത, സുനീല്‍ ഗ്രോവര്‍, പവയില്‍ ഗുലാത്തി എന്നീ താരങ്ങളും ചിത്രത്തിലുണ്ട്. ഫാമിലി ഡ്രാമയായ ചിത്രം ഒക്ടോബര്‍ 7ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യും. ഇത് കൂടാതെ, രണ്‍ബീര്‍ കപൂറിനൊപ്പം അനിമല്‍, സിദ്ധാര്‍ത്ഥ് മല്‍ഹോത്രയ്‌ക്കൊപ്പം മിഷന്‍ മജ്‌നു എന്നീ രണ്ട് ഹിന്ദി ചിത്രങ്ങള്‍ കൂടി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

  അല്ലു അര്‍ജുന്‍ നായകനായി എത്തിയ ഹിറ്റ് ചിത്രം പുഷ്പയാണ് രശ്മികയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ശ്രീവല്ലി എന്ന നായികാ കഥാപാത്രത്തെയാണ് രശ്മിക അവതരിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 17നാണ് പുഷ്പ ലോകവ്യാപകമായി തിയറ്ററില്‍ റിലീസ് ചെയ്തത്. തെലുങ്കിന് പുറമെ കന്നട, മലയാളം, തമിഴ്, ഹിന്ദി എന്നീ ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങിയത്. തിയറ്ററില്‍ മികച്ച പ്രതികരണം നേടിയ പുഷ്പ ജനുവരി ആദ്യ വാരം ആമസോണ്‍ പ്രൈമിലൂടെ ഡിജിറ്റല്‍ സ്ട്രീമിങ്ങും ആരംഭിച്ചിരുന്നു.

  Read more about: rashmika mandanna
  English summary
  .Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X