വിജയ് ദേവരകൊണ്ടയുമായുള്ള രശ്മികയുടെ പ്രണയം അവസാനിച്ചു?, നടി തെലുങ്ക് യുവതാരവുമായി ഡേറ്റിങിലെന്ന് റിപ്പോർട്ട്!

സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രണയ ​ഗോസിപ്പുകളിൽ‌ ഇടം പിടിച്ച രണ്ട് പേരുകളാണ് താരങ്ങളായ വിജയ് ദേവരകൊണ്ടയുടേയും രശ്മിക മന്ദാനയുടേയും. രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും പ്രണയത്തിലാണെന്ന തരത്തിൽ നിരവധി വാർത്തകൾ അടുത്തിടെ പുറത്ത് വന്നിരുന്നു. ​ഗീത ​ഗോവിന്ദം അടക്കമുള്ള സിനിമകളിൽ വിജയ് ദേവരകൊണ്ടയുടെ നായികയായിരുന്നു രശ്മിക മന്ദാന.

മാത്രമല്ല ഇരുവരേയും പലതവണ ഒരുമിച്ച് പൊതു ഇടങ്ങളിലും പാർട്ടികളിലും പാപ്പരാസികൾ‌ കണ്ടിട്ടുമുണ്ട്. അതിനാലാണ് ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന് വാർത്തകൾ വന്നത്. എന്നാലിപ്പോൾ രശ്മിക തെലുങ്കിലെ തന്നെ മറ്റൊരു യുവതാരവുമായി പ്രണയത്തിലാണെന്നാണ് റിപ്പോർട്ടുകൾ വരുന്നത്. തെലുങ്ക് യുവതാരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെയാണ് നടി ഇഷ്ടപ്പെടുന്നതെന്നാണ് റിപ്പോർട്ടുകൾ.

Rashmika Mandanna

അടുത്തിടെയായി പലപ്പോഴും രശ്മികയും ബെല്ലംകൊണ്ട സായ് ശ്രീനിവാസും ഒരുമിച്ചാണ് മാധ്യമങ്ങൾക്ക് മുമ്പിൽ പ്രത്യക്ഷപ്പെടാറുള്ളത്. അതുകൊണ്ട് കൂടിയാണ് ഇരുവരും പ്രണയത്തിലാണോയെന്ന ​ഗോസിപ്പുകൾ വരാൻ തുടങ്ങിയത്. റിപ്പോർട്ടുകൾ അനുസരിച്ച് രശ്മികയും സായ് ശ്രീനിവാസും ഡേറ്റിംങ് ആരംഭിച്ചിട്ടുണ്ട്.

രശ്മികയുമായി ബന്ധപ്പെട്ട പുതിയ ​റിപ്പോർട്ടുകൾ വന്നതോടെ രശ്മികയും സായ് ശ്രീനിവാസും പരസ്പരം ഡേറ്റ് ചെയ്താൻ നന്നാവുമെന്നാണ് ആരാധകരും പറയുന്നത്. പലവിധ റിപ്പോർട്ടുകൾ ഇത് സംബന്ധിച്ച് വരുന്നുണ്ടെങ്കിലും രശ്മികയോ അവരുമായി ബന്ധപ്പെട്ട വൃത്തങ്ങളോ വാർത്തയോട് പ്രതികരിച്ചിട്ടില്ല.

കുറച്ച് നാളുകൾ‌ മുമ്പ് മുംബൈ വിമാനത്താവളത്തിൽ രശ്മികയും ബെല്ലംകൊണ്ട സായ് ശ്രീനിവാസും ഒരുമിച്ച് വന്നിറങ്ങുകയും പാപ്പരാസികൾക്ക് മുമ്പിൽ പോസ് ചെയ്യുകയും ചെയ്തിരുന്നു. അതിനുശേഷം ഒരു അവാർഡ് ദാന ചടങ്ങിൽ രണ്ട് അഭിനേതാക്കളും റോഡ് കാർപറ്റിൽ ഒരുമിച്ച് പ്രത്യക്ഷപ്പെട്ടു. വിജയ് ദേവരകൊണ്ടയുമായി പിരിഞ്ഞ് ബെല്ലംകൊണ്ട സായ് ശ്രീനിവാസുമായി രശ്മിക ഡേറ്റിംഗ് നടത്തുന്നുവെന്നുള്ള റിപ്പോർട്ടുകളും അഭ്യൂഹങ്ങളും ആരാധകരെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്.

നടിയും വിജയ് ദേവരകൊണ്ടയും ഇപ്പോഴും ഒരുമിച്ചാണോ അതോ ഇവർ പിരിഞ്ഞുവോയെന്നും ആരാധകർ ചോദിക്കുന്നുണ്ട്. തങ്ങളുടെ പ്രണയം വിജയിയും രശ്മികയും ഒരിക്കലും പരസ്യമായി അംഗീകരിച്ചില്ലെങ്കിലും ഇരുവരും ഡേറ്റിംഗിലാണെന്ന അഭ്യൂഹങ്ങൾ പരന്നിരുന്നു.

Rashmika Mandanna

രശ്മികയും വിജയും അവരുടെ പുതുവത്സര ആഘോഷം പങ്കിട്ടപ്പോൾ രണ്ടുപേരും ആ സമയത്ത് അവധി ആഘോഷച്ചത് ഒരേ സ്ഥലത്തായിരുന്നു. ഇരുവരും പുതുവത്സരാഘോഷ ചിത്രങ്ങൾ പങ്കിട്ടപ്പോൾ ആരാധകരാണ് രണ്ടുപേരും ഒരേ സ്ഥലത്തേക്കാണ് ന്യൂഇയർ ആഘോഷിക്കാൻ പോയിരിക്കുന്നതെന്ന് കണ്ടെത്തിയത്. 'ഞങ്ങൾ പെർഫോമേഴ്‌സ് ആണെന്ന് ഞാൻ മനസിലാക്കുന്നു. അതിനാൽ സ്പോട്ട് ലൈറ്റിലുണ്ടാകും. ഞാൻ സോഷ്യൽ മീഡിയയിൽ കുറച്ച് വീഡിയോകൾ കണ്ടിരുന്നു.'

'പക്ഷെ ഞാനും വിജയും യഥാർത്ഥത്തിൽ ഈ വിഷയങ്ങൾ സംസാരിക്കാറില്ല. ഞങ്ങൾക്ക് 15 അംഗങ്ങളുള്ള ​ഗ്യാങുണ്ട്. അവസരം ലഭിച്ചാൽ ഞങ്ങൾ അവരുമായി ബോർഡ് ഗെയിം കളിക്കും. ഞങ്ങളുടെ സുഹൃത്തുക്കൾ എപ്പോഴും ഒപ്പമുണ്ടായിരിക്കും' എന്നാണ് വിജയിയുമായുള്ള സൗഹൃദത്തെ കുറിച്ച് സംസാരിച്ച് മുമ്പൊരിക്കൽ രശ്മിക പറഞ്ഞത്.

രശ്മികയുടെ പേരിനൊപ്പം ഇപ്പോൾ ചേർക്കപ്പെട്ട് കേൾക്കുന്ന ബെല്ലംകൊണ്ട സായ് ശ്രീനിവാസ് താരകുടുംബാം​ഗമാണ്. യുവനടന്റെ അച്ഛൻ‌ തെലുങ്കിലെ അറിയപ്പെടുന്ന നിർമാതാവാണ്. 2014 മുതൽ സായ് ശ്രീനിവാസ് തെലുങ്ക് സിനിമയിലുണ്ട്. ഇതിനോടകം ഏഴ്, എട്ട് സിനിമകളിൽ അഭിനയിച്ച് കഴിഞ്ഞു.

വിവി വിനായകിന്റെ ഛത്രപതി എന്ന ചിത്രത്തിലൂടെ ബെല്ലംകൊണ്ട സായ് ശ്രീനിവാസ് ബോളിവുഡിലും അരങ്ങേറ്റം കുറിക്കാൻ പോവുകയാണ്. ആനിമലാണ് രശ്മിക മന്ദാനയുടെ റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ സിനിമ. രൺബീർ കപൂർ നായകനാകുന്ന ചിത്രമാണിത്. അർജുൻ റെഡ്ഡി, കബീർ സിംഗ് എന്നീ ചിത്രങ്ങൾക്ക് ശേഷം സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ആനിമൽ.

Read more about: rashmika mandanna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X