‌എംബിബിഎസ് പഠിച്ചത് വെറുതെ ആക്കാനില്ല; സായ് പല്ലവി സ്വന്തമായി ആശുപത്രി നിർമ്മിക്കുന്നെന്ന് റിപ്പോർട്ടുകൾ

തെന്നിന്ത്യൻ സിനിമകളിലെ മുൻ നിര നായിക നടിയാണ് സായ് പല്ലവി. തെലുങ്ക് സിനിമയിൽ വൻ ആരാധക വൃന്ദമുള്ള നടിയുടെ കരിയർ വളർച്ച ഏവരെയും അമ്പരപ്പിക്കുന്നതാണ്. ​ സിനിമകൾ തെരഞ്ഞെടുക്കുന്നതിൽ വളരെ ശ്രദ്ധ പുലർത്തുന്ന സായ് പല്ലവി ഇന്ന് കരിയറിന്റെ ഏറ്റവും മികച്ച സമയത്താണുള്ളത്. മലയാള ചിത്രം പ്രേമത്തിലൂടെ ആണ് സായ് പല്ലവി അഭിനയ രം​ഗത്തേക്കെത്തുന്നത്. പിന്നീട് മലയാളത്തിൽ കലി, അതിരൻ തുടങ്ങിയ സിനിമകളിൽ വേഷമിട്ടു.

മറ്റ് ഭാഷകളിലെ തിരക്കുമാണ് ഇതിന് കാരണമെന്നാണ് വിവരം

അപ്പോഴേക്കും തെലുങ്കിലെ താര റാണി ആയി സായ് പല്ലവി മാറി. കോടികൾ പ്രതിഫലം കൈ പറ്റുന്ന നടി മലയാളത്തിൽ നിന്നും ഏറെ നാളായി മാറി നിൽക്കുകയാണ്. മികച്ച സിനിമകൾക്കായുള്ള കാത്തിരിപ്പും മറ്റ് ഭാഷകളിലെ തിരക്കുമാണ് ഇതിന് കാരണമെന്നാണ് വിവരം. ​ഗാർ​ഗി ആണ് ഒടുവിൽ പുറത്തിറങ്ങിയ സിനിമ. മികച്ച നിരൂപക പ്രശംസ നേടിയെടുത്ത സിനിമ ആയിരുന്നു ഇത്.

ഡോക്ടറാൻ നേടിയ അറിവ് വെറുതെ ആക്കേണ്ടെന്ന് തീരുമാനിച്ച സായ് പല്ലവി

ഇപ്പോഴിതാ സായ് പല്ലവിയെക്കുറിച്ച് പുതിയൊരു റിപ്പോർട്ടാണ് പുറത്ത് വരുന്നത്. എംബിബിഎസ്കാരിയായ നടി അഭിനയത്തിനപ്പുറം മെഡിക്കൽ രം​ഗത്ത് കൂടി ശ്രദ്ധ നൽകാൻ പോവുകയാണത്രെ. ഡോക്ടറാൻ നേടിയ അറിവ് വെറുതെ ആക്കേണ്ടെന്ന് തീരുമാനിച്ച സായ് പല്ലവി കോയമ്പത്തൂരിൽ സ്വന്തമായി ആശുപത്രി തുടങ്ങാൻ പോവുകയാണെന്നും റിപ്പോർട്ടുണ്ട്. സഹോദരി പൂജയും സായ് പല്ലവിയും ചേർന്ന് ഈ ആശുപത്രി നോക്കി നടത്തുമെന്നാണ് തെലുങ്ക് മാധ്യമങ്ങളിലെ റിപ്പോർട്ട്.

കുതിച്ചുയരുന്ന കരിയറിന് ഇതും ​ഗുണം ചെയ്യുന്നു

ജോർജിയയിൽ നിന്നാണ് സായ് പല്ലവി എംബിബിഎസ് നേടിയത്. പഠന ശേഷം ഇന്ത്യയിലെത്തിയ താരം സിനിമകളിൽ ശ്രമിക്കുകയും നടിയായി മാറുകയും ആയിരുന്നു. മികച്ച നർത്തകി കൂടിയാണ് സായ് പല്ലവി. കുതിച്ചുയരുന്ന കരിയറിന് ഇതും ​ഗുണം ചെയ്യുന്നു. അതേസമയം ആശുപത്രി നിർമ്മിക്കുന്നത് സംബന്ധിച്ച് ഔദ്യോ​ഗികമായ അറിയിപ്പൊന്നും താരത്തിന്റെ ഭാ​ഗത്ത് നിന്ന് വന്നിട്ടില്ല.

സിനിമകളിൽ അഭിനയിക്കുമ്പോൾ പ്രത്യേക നിബന്ധനകളും സായ് പല്ലവിക്കുണ്ട്

കരിയറിൽ തുടരെ ശ്രദ്ധേയ വേഷങ്ങളുമായി മുന്നേറുന്ന സായ് പല്ലവി അഭിനയത്തിൽ നിന്ന് മാറി മെഡിക്കൽ പ്രൊഫഷനിൽ ശ്രദ്ധ കേന്ദ്രീകരിക്കുമോ എന്ന് വ്യക്തമല്ല. പാവെ കഥകൾ, വിരാട പർവം, ​ഗാർ​ഗി തുടങ്ങിയവയാണ് അടുത്തിടെ പുറത്തിറങ്ങിയ സായ് പല്ലവി സിനിമകൾ.

തമിഴിലും മുൻനിര നായിക നടിയാണ് സായ് പല്ലവി. അതേസമയം തെലുങ്കിലാണ് നടി കൂടുതൽ സജീവം. സിനിമകളിൽ അഭിനയിക്കുമ്പോൾ പ്രത്യേക നിബന്ധനകളും സായ് പല്ലവിക്കുണ്ട്. ​ഗ്ലാമറസ് ആയ വേഷങ്ങൾ നടി ചെയ്യാറില്ല. സൂപ്പർ സ്റ്റാറുകളുടെ സിനിമ ആണെങ്കിലും കഥ ഇഷ്ടപ്പെട്ടില്ലെങ്കിൽ സായ് പല്ലവി ചെയ്യില്ല.

കോടികൾ വാ​ഗ്ദാനം ചെയ്ത പരസ്യം സായ് പല്ലവി വേണ്ടെന്ന് വെച്ചത് അന്ന് വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു

ഇത്തരം സിനിമകൾ വേണ്ടെന്ന് വെച്ചതിന്റെ പേരിൽ ഒരു സമയത്ത് സായ് പല്ലവിക്കെതിരെ ക്യാമ്പയിനും നടന്നിരുന്നെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. സിനിമകളിൽ അഭിനയ മികവ് കൊണ്ട് ശ്രദ്ധിക്കപ്പെടുന്ന സായ് പല്ലവി ഫെയർനെസ് ക്രീമുകളുടെ പരസ്യത്തോടും നോ പറഞ്ഞിട്ടുണ്ട്.

കോടികൾ വാ​ഗ്ദാനം ചെയ്ത പരസ്യം സായ് പല്ലവി വേണ്ടെന്ന് വെച്ചത് അന്ന് വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. നായിക നിരയിൽ സായ് പല്ലവിക്ക് പുറമെ മറ്റ് നടിമാരിൽ ചിലരും എംബിബിഎസ് ബിരുദധാരികളാണ്. മലയാള നടി ഐശ്വര്യ ലക്ഷ്മിയും എംബിബിഎസ് നേടിയിട്ടുണ്ട്.

Read more about: sai pallavi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X