സാമന്ത വീണ്ടും വിവാഹിതയാകുന്നു! കുടുംബത്തില്‍ നിന്ന് തന്നെ വരനെ കണ്ടെത്തി വീട്ടുകാര്‍? വീണ്ടും അഭ്യൂഹങ്ങള്‍

വിമര്‍ശകരില്ലാതെ സിനിമയില്‍ തിളങ്ങി നിന്ന നടിയാണ് സാമന്ത രുത്പ്രഭു. തെന്നിന്ത്യന്‍സിനിമാലോകത്തെ ക്യൂട്ട് സുന്ദരിയായിട്ടാണ് നടി എന്നും അറിയപ്പെട്ടിരുന്നത്. എന്നാല്‍ ദാമ്പത്യ ജീവിതത്തിലെ പ്രശ്‌നങ്ങളാണ് ഇടയ്ക്ക് നടിയെ വലിയ വിവാദങ്ങളിലേക്ക് കൊണ്ടെത്തിച്ചത്. തെലുങ്കില്‍ ഒരുമിച്ചഭിനയിച്ചപ്പോഴാണ് സാമന്തയും നടന്‍ നാഗ ചൈതന്യയും ഇഷ്ടത്തിലാവുന്നത്.

പിന്നീട് ഇരുവരും വിവാഹം കഴിക്കുകയും വേര്‍പിരിയുകയും ചെയ്തു. ഇതിന്റെ പേരിലാണ് സാമന്ത ഏറ്റവുമധികം വിമര്‍ശിക്കപ്പെടുകയും പരിഹാസങ്ങള്‍ ഏറ്റുവാങ്ങുകയും ചെയ്തത്. ഇടയ്ക്ക് നടി മാരകമായൊരു അസുഖത്തിന്റെ പിടിയിലാണെന്നും വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ ആരാധകര്‍ കേള്‍ക്കാന്‍ കാത്തിരുന്ന ചില വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി പ്രചരിക്കുന്നത്.

samantha

നാഗ ചൈതന്യയുമായി പ്രണയത്തിലായ സാമന്ത 2017 ലാണ് വിവാഹിതയാവുന്നത്. എന്നാല്‍ ചില അഭിപ്രായവ്യത്യാസങ്ങള്‍ കാരണം ഇരുവരും വിവാഹമോചിതരായി. വിവാഹത്തിന് ശേഷവും തന്റെ കരിയറുമായി മുന്നോട്ട് പോവുകയായിരുന്ന സാമന്ത അടുത്തിടെ അനാരോഗ്യത്തെ തുടര്‍ന്ന് നടി സിനിമയില്‍ നിന്ന് ഇടവേള എടുത്തിരുന്നു. സിനിമയില്‍ പോലും കാണാതെ വന്നതോടെ ആരാധകരും നടിയെ കുറിച്ചോര്‍ത്ത് നിരാശരായി.

ഈ സാഹചര്യത്തിലാണ് സാമന്ത രണ്ടാമതും വിവാഹിതയായേക്കുമെന്നുള്ള അഭ്യൂഹങ്ങള്‍ പ്രചരിച്ച് തുടങ്ങിയത്. നടിയെ കൊണ്ട് രണ്ടാമതും വിവാഹം കഴിക്കാന്‍ വീട്ടുകാര്‍ സമ്മര്‍ദം ചെലുത്തുന്നതായി പറയപ്പെടുന്നു. ഔദ്യോഗികമായ സ്ഥീരികരണങ്ങളൊന്നും വന്നിട്ടില്ലെങ്കിലും നടിയുടെ വിവാഹക്കഥകളാണ് ഇപ്പോള്‍ തെലുങ്കിലെ മാധ്യമങ്ങളില്‍ നിറഞ്ഞ് നില്‍ക്കുന്നത്.

samantha

നടിയുടെ അടുത്ത ബന്ധുക്കളിലൊരാളെ തന്നെ സാമന്തയ്ക്ക് വരനായി വീട്ടുകാര്‍ തീരുമാനിച്ചുവെന്നും പറയപ്പെടുന്നുണ്ട്. എന്നാല്‍ ഈ വിവരം എത്രത്തോളം ശരിയാണെന്ന് വ്യക്തമല്ല. എന്നിരുന്നാലും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സാമന്ത രണ്ടാമതും വിവാഹിതയാകാന്‍ പോകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വരികയും നടി വരനെ വീട്ടില്‍ വച്ച് കണ്ടുവെന്നും വൈകാതെ വിവാഹം നടന്നേക്കുമെന്ന തരത്തില്‍ സൂചനകളും പ്രചരിച്ചു.

ഇതിനിടയില്‍ സാമന്ത ഒരു നടനുമായി ഇഷ്ടത്തിലാണെന്ന കഥകള്‍ കൂടി പ്രചരിക്കുന്നുണ്ട്. പ്രശസ്ത നടനുമായി സാമന്ത പ്രണയത്തിലാണെന്നും അദ്ദേഹത്തെയാണ് രണ്ടാമത് വിവാഹം കഴിക്കാനായി ഒരുങ്ങുന്നതെന്നുമാണ് മറ്റ് ചില വിവരങ്ങള്‍. എന്നാല്‍ അതും കിംവദന്തികള്‍ മാത്രമാണെന്നാണ് കരുതപ്പെടുന്നത്.

എന്തായാലും നടിയോ അവരുടെ കുടുംബമോ ഈ വാര്‍ത്തകളില്‍ വ്യക്തത വരുത്തുമെന്ന് പ്രതീക്ഷിച്ച് കാത്തിരിക്കുകയാണ് ആരാധകര്‍. മുന്‍പ് തന്നെ കുറിച്ച് വന്ന വാര്‍ത്തകള്‍ക്കെല്ലാം സാമന്ത തന്നെയാണ് വിശദീകരണം നല്‍കിയിരുന്നത്. അതുപോലൊരു മറുപടി വിവാഹക്കാര്യത്തിലും ഉടനെ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എന്നാല്‍ അങ്ങനൊരു ആലോചന വന്നാല്‍ സാമന്ത വീണ്ടും വിവാഹം കഴിക്കണമെന്ന് തന്നെയാണ് നടിയെ ഇഷ്ടപ്പെടുന്നവരും പറയുന്നത്. ശാരീരികമായിട്ടുള്ള ബുദ്ധിമുട്ടുകളെ പറ്റി നടി തുറന്ന് പറഞ്ഞതിന് ശേഷമാണ് സാമന്തയുടെ ജീവിതത്തില്‍ മറ്റൊരാളുണ്ടായിരുന്നെങ്കില്‍ നല്ലതാണെന്നുള്ള കമന്റുകള്‍ വന്ന് തുടങ്ങിയത്. അതിന് മുന്‍പ് നാഗ ചൈതന്യയുമായി പിരിയാനുള്ള കാരണം നടിയാണെന്ന ആരോപണങ്ങളായിരുന്നു.

Read more about: samantha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X