»   » പങ്കാളിക്ക് കണ്ണ് പണത്തില്‍ മാത്രം; കമലിനും ഗൗതമിയ്ക്കും ശേഷം മറ്റൊരു വേര്‍പിരിയല്‍ കൂടെ....

പങ്കാളിക്ക് കണ്ണ് പണത്തില്‍ മാത്രം; കമലിനും ഗൗതമിയ്ക്കും ശേഷം മറ്റൊരു വേര്‍പിരിയല്‍ കൂടെ....

Posted By: Rohini
Subscribe to Filmibeat Malayalam

13 വര്‍ഷത്തെ ഒന്നിച്ചുള്ള താമസം ഗൗതമിയും കമല്‍ ഹസനും അവസാനിപ്പിച്ചത് ആരാധകരില്‍ ഞെട്ടലുണ്ടാക്കി. അതിന് പിന്നാലെ ഇതാ മറ്റൊരു ലിവിങ് റിലേഷന്‍ഷിപ്പ് കൂടെ അവസാനിയ്ക്കുന്നു.

വിവാഹ മോചനത്തിനായി കാത്തിരിയ്ക്കുകയാണ് എന്ന് ശ്വേത മേനോന്‍

ആറ് വര്‍ഷമായി സതീഷ് എന്നയാളുമായി ഉണ്ടായിരുന്ന ഒന്നിച്ചുള്ള താമസം നടി സീത അവസാനിപ്പിയ്ക്കുന്നതായി വാര്‍ത്തകള്‍. സതീഷ് തന്നെ ചതിച്ചു എന്ന് സീത ആരോപിയ്ക്കുന്നു.

പാര്‍ത്തിപന്റെ മുന്‍ ഭാര്യ

നടന്‍ പാര്‍ത്തിപനാണ് സീതയുടെ ആദ്യ ഭര്‍ത്താവ്. 1990 ല്‍ സീതയും പാര്‍ത്തിപനും വിവാഹിതരായി. 2001 ല്‍ വേര്‍പിരിയുകയും സീത സിനിമയില്‍ സജീവമായി അഭിനയിക്കാന്‍ തുടങ്ങുകയും ചെയ്തു.

സതീഷിനൊപ്പം

2010 ലാണ് സതീഷുമായി സീത ലിവിങ് ടുഗെതര്‍ റിലേഷന്‍ഷിപ്പ് ആരംഭിയ്ക്കുന്നത്. ആറ് വര്‍ഷം ഒരുമിച്ച് ജീവിച്ചു. ടിവി അവതാരകനാണ് സതീഷ്.

ചതിച്ചു

എന്നാല്‍ സതീഷിന് തന്റെ പണത്തില്‍ മാത്രമായിരുന്നു ശ്രദ്ധ എന്നും ചതിക്കുകയായിരുന്നു എന്നും സീത ഇപ്പോള്‍ ആരോപിയ്ക്കുന്നു. അതിനാല്‍ വേര്‍പിരിയുകയാണ് എന്നാണ് വാര്‍ത്തകള്‍.

മലയാളത്തിന് പരിചയം

തമിഴ്, തെലുങ്ക് ഭാഷകളില്‍ ധാരാളം സിനിമകള്‍ ചെയ്ത സീതയെ മലയാളികള്‍ക്കും പരിചയമാണ്. തന്മാത്ര, നോട്ട്ബുക്ക്, വിനോദയാത്ര, ഗ്രാന്റ്മാസ്റ്റര്‍, മൈ ബോസ്സ്, പട്ടം പോലെ, വില്ലാളി വീരന്‍, ചാര്‍ലി തുടങ്ങി ഒത്തിരി മലയാള സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഊഴം എന്ന ചിത്രത്തില്‍ പൃഥ്വിയുടെ അമ്മയായിട്ടാണ് ഒടുവില്‍ എത്തിയത്.

കമല്‍ ഹസന്റെ പുത്തന്‍ പുതിയ ഫോട്ടോസിനായി

English summary
Buzz is that actress Seetha has decided to leave her live-in partner actor Sathish after he reportedly cheated her in financial matter.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam