വിജയ്ക്ക് കുടുംബത്തേക്കാൾ വലുത് രാഷ്ട്രീയം?, സംഗീതയുടെ മനസ് അറിഞ്ഞ് സഹായിക്കാനായി ഓടി എത്തിയത് ശാലിനി!
കഴിഞ്ഞ കുറച്ച് അധികം നാളുകളായി പ്രചരിക്കുന്ന ഒന്നാണ് വിജയിയും സംഗീതയും വൈകാതെ വിവാഹമോചനം പ്രഖ്യാപിക്കുമെന്നത്. ഇരുവരും വേർപിരിഞ്ഞാണ് താമസിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ താരദമ്പതികൾക്കിടയിൽ യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്നത് ഇപ്പോഴും ഉത്തരം കിട്ടാത്ത ചോദ്യമാണ്. കഴിഞ്ഞ മാസം അന്തരിച്ച മുരസൊളി സെൽവത്തിന് ആദരാഞ്ജലികൾ അർപ്പിക്കാൻ സംഗീത ഗോപാലപുരത്ത് എത്തിയിരുന്നു.
കുറേ നാളുകൾക്കുശേഷമാണ് സംഗീത ഒരു പൊതു ചടങ്ങിൽ പ്രത്യക്ഷപ്പെടുന്നത്. ആ ദൃശ്യങ്ങൾ പുറത്ത് വന്നശേഷം നടനൊപ്പം സംഗീത ചെന്നൈയിൽ താമസിക്കുന്നുണ്ടെന്നും വിവാഹമോചന വാർത്ത പൂർണ്ണമായും അഭ്യൂഹമാത്രമാണെന്നുമാണ് ആരാധകർ പറഞ്ഞത്. എന്നാൽ കഴിഞ്ഞ രണ്ട് വർഷമായി വിജയ് ഒരു പരിപാടിയിലും ഭാര്യ സംഗീതയ്‌ക്കൊപ്പം ഒരുമിച്ച് എത്തിയിട്ടില്ല.

മാസ്റ്റർ വരെയുള്ള വിജയ് സിനിമകളുടെ ഓഡിയോ ലോഞ്ച് ചടങ്ങഉകൾക്കെല്ലാം സംഗീത വിജയ്ക്കൊപ്പം എത്താറുണ്ടായിരുന്നു. അതിനുശേഷമാണ് സംഗീത നടനൊപ്പം ഒരു പരിപാടിയിലും പങ്കെടുക്കാതെയായത്. അതിനാൽ തന്നെ ഇരുവരും തമ്മിൽ ഒരു കോൾഡ് വാർ നടക്കുന്നതായാണ് റിപ്പോർട്ട്. ഇപ്പോൾ വിജയ് തന്റെ രാഷ്ട്രീയ പാർട്ടിയുമായി ബന്ധപ്പെട്ട ജോലികളിൽ തിരക്കിലാണ്. 2026 പിറക്കുമ്പോഴേക്കും സിനിമ പൂർണമായും ഉപേക്ഷിച്ച് രാഷ്ട്രീയത്തിൽ ഇറങ്ങാനാണ് നടന്റെ പ്ലാൻ.
രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായി വിജയ് അവസാനമായി അഭിനയിക്കുന്ന ചിത്രം ദളപതി 69 ആണ്. കഴിഞ്ഞ ദിവസം സിനിമയുടെ ചിത്രീകരണം പുനരാരംഭിച്ചു. വിജയിയുടെ രാഷ്ട്രീയ പാർട്ടിയായ മിഴക വെട്രി കഴകത്തിന്‍റെ പ്രഥമ സംസ്ഥാന സമ്മേളനം അടുത്തിടെ നടന്നിരുന്നു. ലക്ഷക്കണക്കിന് ആളുകളാണ് അന്ന് സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയത്.
വിജയ് തൻ്റെ രാഷ്ട്രീയ പാർട്ടിയുമായി ബന്ധപ്പെട്ട തിരക്കുകളിലാണ്. കുടുംബത്തേക്കാൾ രാഷ്ട്രീയ പ്രവർത്തനത്തിനാണ് നടനിപ്പോൾ ശ്രദ്ധകൊടുക്കുന്നതത്രെ. തൻ്റെ മകൻ ജെയ്‌സൺ സഞ്ജയ്ക്ക് സംവിധാനത്തോടും സിനിമാ മേഖലയോടും താൽപ്പര്യമുണ്ടെങ്കിലും വിജയ് അതൊന്നും കാര്യമായി പരിഗണിച്ച് മകനൊപ്പം നിൽക്കുന്നില്ലത്രെ. മകൻ്റെ ആഗ്രഹം സാധിച്ചുകൊടുക്കാൻ തീവ്രമായി ശ്രമിക്കുന്നത് അമ്മ സംഗീതയാണത്രെ. ജെയ്സൺ സഞ്ജയിയുടെ സംവിധാന സ്വപ്നം പൂവണിയാൻ സഹായിച്ചവരിൽ അജിത്തിൻ്റെ ഭാര്യയും നടിയുമായ ശാലിനിയുമുണ്ട്.
സംഗീതയുടെ സുഹൃത്താണ് ശാലിനി. അജിത്തിൻ്റെ മാനേജർ സുരേഷ് ചന്ദ്രയാണ് നിലവിൽ ജെയ്‌സൺ സഞ്ജയ്‌യുടെ സ്പോക്ക്സ്പേഴ്സൺ. ശാലിനിയുടെ ശുപാർശയിൽ ജെയ്‌സൺ സഞ്ജയ്‌യുടെ ചിത്രം നിർമ്മിക്കാൻ ലൈക്ക പ്രൊഡക്ഷൻസ് സമ്മതിച്ചതായും സുദീപ് കിഷൻ നായകനാകുന്ന ചിത്രത്തിൻ്റെ ഷൂട്ടിംഗ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണെന്നും പറയപ്പെടുന്നു.

ശാലിനിയുടെ ശുപാർശ പ്രകാരമാണ് അജിത്തിൻ്റെ മാനേജർ സുരേഷ് ചന്ദ്ര സഞ്ജയിയുടെ വലംകയ്യായി പ്രവർത്തിക്കുന്നത്. ശാലിനിയും സംഗീതയും വർഷങ്ങളായി സുഹൃത്തുക്കളാണ്. അജിത്തുമായി നല്ലൊരു സൗഹൃദം വിജയിക്കുമുണ്ട്. ജെയ്സൺ വിദേശത്ത് നിന്നാണ് പഠനം പൂർത്തിയാക്കിയത്. നടന്റെ മകൾ ദിവ്യ വിദേശത്താണ് പഠിക്കുന്നത്.
മക്കളുടെ കാര്യങ്ങൾ കൃത്യമായി നോക്കുന്നതും ചെയ്യുന്നതും സംഗീതയാണ്. ഇതിനോടകം തന്നെ ജങ്ഷൻ എന്ന ഷോർട്ട് ഫിലിമിലൂടെ ആരാധകരെ കയ്യിലെടുത്ത താരമാണ് ജെയ്സൺ. തന്റെ സുഹൃത്തുക്കൾക്കൊപ്പം ചേർന്നായിരുന്നു ജെയ്സൺ ചിത്രമൊരുക്കിയത്.


Click it and Unblock the Notifications