»   » ദേ മലര്‍ നോര്‍വയില്‍, പ്രേമം ചിത്രീകരണം പുരോഗമിക്കുന്നു

ദേ മലര്‍ നോര്‍വയില്‍, പ്രേമം ചിത്രീകരണം പുരോഗമിക്കുന്നു

Posted By: Sanviya
Subscribe to Filmibeat Malayalam

മലയാളത്തില്‍ സൂപ്പര്‍ഹിറ്റായ പ്രേമത്തിന്റെ തെലുങ്ക് റീമേക്കിന്റെ ചിത്രീകരണം പുരോഗമിക്കുന്നു. നോര്‍വയിലാണ് ഇപ്പോള്‍ ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നത്. മലരായി എത്തുന്ന ശ്രുതിഹാസന്‍ നോര്‍വയില്‍ നിന്നുള്ള ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ചന്ദു മൊണ്ടേതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നാഗചൈതന്യയാണ് നിവിന്‍ പോളി അവതരിപ്പിച്ച ജോര്‍ജിന്റെ വേഷം ചെയ്യുന്നത്.മേരിയുടെയും സെലിന്റെയും വേഷങ്ങള്‍ തെലുങ്കില്‍ അനുപമ പരമേശ്വനും മഡോണ സെബാസ്റ്റിനും അവതരിപ്പിക്കും.

premam

മജ്‌നു എന്നായിരുന്നു ചിത്രത്തിന് പേര് നിശ്ചയിച്ചിരുന്നത്. എന്നാലിപ്പോള്‍ നിര്‍മാതാക്കളുടെ ആവശ്യ പ്രകാരം പ്രേമം എന്ന പേരില്‍ തന്നെയാണ് ചിത്രം പുറത്തിറങ്ങുക. ആഗസ്റ്റില്‍ ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.

English summary
Actress Shruthi Haasan in Norway.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam