For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നാ​ഗചൈതന്യ ആരാധകരെ ഒരു നിമിഷത്തേക്ക് ഞെട്ടിച്ച് ശോഭിത; പങ്കുവെച്ച ചിത്രങ്ങൾ വൈറൽ

  |

  തെന്നിന്ത്യൻ സിനിമാ ലോകത്ത് ഏറെ ചർച്ചയായ സംഭവം ആയിരുന്നു സമാന്തയും നാ​ഗചൈതന്യയും വേർപിരിഞ്ഞത്. പ്രണയിച്ച് വിവാഹം കഴിഞ്ഞ് നാല് വർഷത്തിന് ശേഷം ബന്ധം പിരിഞ്ഞപ്പോൾ ഇരുവരുടെയും ആരാധകരെയും ഇത് നിരാശപ്പെടുത്തി. ഇതിനിടെ ഉയർന്ന് വന്ന ഒരു പേര് ആയിരുന്നു നടി ശോഭിത ധുലിപാലയുടേത്. സമാന്തയുമായി വേർപിരിഞ്ഞ ശേഷം നാ​ഗചൈതന്യ ശോഭിതയുമായി പ്രണയത്തിലായി എന്നായിരുന്നു ഉയർന്ന് വന്ന റിപ്പോർട്ടുകൾ. ഇരുവരും ഇതേപറ്റി ഇതുവരെ പരസ്യ പ്രതികരണം നടത്തിയിട്ടില്ല.

  Also Read: 'ഇടയ്ക്ക് നമ്മൾ‌ വിളിക്കണം, കാണാൻ ചെല്ലണം അതൊക്കെ മമ്മൂക്കയ്ക്ക് ഇഷ്ടമാണ്, കാരണവരെപോലെയാണ്'; ആസിഫ് അലി

  തെന്നിന്ത്യൻ സിനിമകളിൽ അത്ര പ്രശസ്തയല്ലാത്ത നടിയാണ് ശോഭിത. നാ​ഗചൈതന്യയുമായുള്ള ​ഗോസിപ്പിന് ശേഷം നടിയുടെ പേര് സിനിമാ ലോകത്ത് തന്നെ ചർച്ചയായി. നാ​ഗചൈതന്യ-ശോഭിത ​ഗോസിപ്പുകൾക്കിടെ സമാന്തയും പ്രതികരണവുമായെത്തിയിരുന്നു. ​ഗോസിപ്പിന് പിന്നിൽ സമാന്തയുടെ പിആർ ടീം ആണെന്ന റിപ്പോർട്ടിനെതിരെ ആയിരുന്നു നടി രം​ഗത്ത് വന്നത്. സ്ത്രീകൾക്ക് എതിരെയുള്ള ​ഗോസിപ്പ് സത്യമാവുകയും പുരുഷൻമാർക്കെതിരെ വരുന്ന ​ഗോസിപ്പുകൾ സ്ത്രീകൾ നിർമ്മിക്കുന്നതാണെന്നുമുള്ള ചിന്താ​ഗതി തെറ്റാണെന്ന് സമാന്ത പറഞ്ഞു.

  Also Read: രതീഷിന്റെ ജീവിതം തകര്‍ത്ത വില്ലനെ കുറിച്ച് മുകേഷ്; ക്യാപ്റ്റന്‍ രാജുവിനെ പറ്റിച്ച കഥയും താരം വെളിപ്പെടുത്തി

  ​ഇപ്പോഴിതാ ആരാധകർക്ക് കുറച്ച് നേരത്തേക്കെങ്കിലും ഒരു ഷോക്ക് നൽകിയിരിക്കുകയാണ് ശോഭിത ധുലിപാല. ഇൻസ്റ്റ​ഗ്രാമിൽ നടി പങ്കുവെച്ച ഫോട്ടോ ആണ് ഇതിന് കാരണം ആയത്. വിവാഹ ചിത്രമായിരുന്നു ശോഭിത പങ്കുവെച്ചത്. പക്ഷെ ഇത് ഒരു പരസ്യത്തിന് വേണ്ടി എടുത്തതായിരുന്നു. ഫോട്ടോയും ദീർഘമായ കുറിപ്പും പങ്കുവെച്ചപ്പോൾ നടിയുടെ വിവാഹം കഴിഞ്ഞെന്ന് ഒറ്റ നോട്ടത്തിൽ പലർക്കും തോന്നി. പരസ്യമാണെന്നറിയാതെ ചിലർക്ക് വിവാഹാശംസകളും അഭിനന്ദനവും അറിയിച്ചു.

  ഒരിടവേളയ്ക്ക് ശേഷം നാ​ഗചൈതന്യ-സമാന്ത വിഷയം വീണ്ടും ഉയർന്ന് വന്നിട്ടുണ്ട്. സമാന്ത നിലവിൽ മയോസിറ്റിസ് എന്ന അസുഖം ബാധിച്ച് ചികിത്സയിലാണ്. രോ​ഗവിവരമറിയാൻ നാ​ഗചൈതന്യ നടിയെ വിളിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. അതേസമയം ഇക്കാര്യത്തിൽ സ്ഥിരീകരണം ഇല്ല. ഏറെ നാളത്തെ പ്രണയത്തിനാെടുവിൽ 2017 ലാണ് സമാന്ത നാഗചൈതന്യയെ വിവാഹം കഴിച്ചത്. എന്നാൽ 2021 നവംബറിൽ ഇരുവരും വിവാഹ ബന്ധം വേർപെടുത്തി. പരസ്പരം സമ്മതപ്രകാരം എടുത്ത തീരുമാനമാണെന്നും തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും താരങ്ങൾ അന്ന് പറഞ്ഞിരുന്നു.

  വിവാഹ മോചനം ഉണ്ടാക്കിയ വിവാദങ്ങൾ ഒരുവിധം അവസാനിച്ചിരിക്കെ ആണ് സമാന്തയ്ക്ക് അപൂർവ രോ​ഗം സ്ഥിരീകരിച്ചത്. കരിയറിന്റെ തിരക്കുകളിൽ നിൽക്കവെയാണ് സമാന്തയ്ക്ക് ഈ പ്രതിസന്ധി വന്നിരിക്കുന്നത്. യശോദ ആണ് സമാന്തയുടെ പുറത്തിറങ്ങാനിരിക്കുന്ന സിനിമ. ചികിത്സയിലായതിനാൽ നടി ഈ സിനിമയുടെ പ്രൊമോഷൻ പരിപാടികളിൽ പങ്കെടുക്കുന്നില്ല. അറേഞ്ച്മെന്റ്സ് ഓഫ് ലൗ, സിതാഡെൽ, ഖുശി, ശാകുന്തളം തുടങ്ങിയ പ്രൊജക്ടുകളാണ് സമാന്തയുടേതായി പുറത്തിറങ്ങാനിരിക്കുന്നത്.

  ഏറെ നാളത്തെ അഭ്യൂഹങ്ങൾക്ക് ഒടുവിലാണ് തനിക്ക് മയോസിറ്റിസ് ബാധിച്ച് ചികിത്സയിലാണെന്ന് സമാന്ത തുറന്ന് പറഞ്ഞത്. താരത്തിന് ചർമ്മ രോഗമാണെന്നത് ഉൾപ്പെടെയുള്ള അഭ്യൂഹങ്ങൾ നേരത്തെ പരന്നിരുന്നു. ഇതിനിടെ ആണ് നടി ഇക്കാര്യം തുറന്ന് പറഞ്ഞത്. രോഗം ബാധിച്ചിട്ട് കുറച്ച് നാളുകൾ ആയെന്നും അസുഖം ഭേദമായി വരുന്നുണ്ടെന്നും സമാന്ത തുറന്ന് പറഞ്ഞു.

  സിനിമാ ലോകത്ത് നിന്നുള്ള നിരവധി പ്രമുഖർ സമാന്തയ്ക്ക് ആശ്വാസ വാക്കുകളുമായി എത്തിയിരുന്നു. സമാന്ത ഒരു പോരാളി ആണെന്നും പൂർവാധികം ശക്തിയോടെ നടി ജീവിതത്തിലേക്ക് തിരിച്ചെത്തുമെന്നുമാണ് നടി വരലക്ഷ്മി ശരത്കുമാർ, നടൻ ചിരഞ്ജീ ഉൾപ്പെടെയുള്ളവർ പറഞ്ഞത്.

  Read more about: sobhita dhulipala
  English summary
  Actress Sobhita Dhulipala Shares Photos Of An Advertisement; Fans Mistaken It As Real Wedding
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X