നടി സൗന്ദര്യയുടെ കോടിക്കണക്കിന് വരുന്ന സ്വത്തുകൾ ആരുടെ അധീനതയിൽ?, അമ്മയും ഭർത്താവും ഭാഗിച്ചെടുത്തു?
മലയാളികൾ അടക്കം തീരവേദനയോടെ ഓർക്കുന്ന ഒരു മുഖമാണ് നടി സൗന്ദര്യയുടേത്. കരിയറിന്റെ ഉന്നതിയിൽ നിൽക്കുമ്പോഴായിരുന്നു മരണം നടിയുടെ ജീവൻ കവർന്നത്. സൗന്ദര്യയുടെ യഥാർത്ഥ പേര് സൗന്ദര്യ സത്യനാരായണ എന്നായിരുന്നു. 1976 ജൂലൈ 18ന് ജനിച്ച ആ അതുല്യ നടി 2004ലുണ്ടായ ഒരു വിമാനാപകടത്തിൽ തന്റെ മുപ്പതാം വയസിലാണ് മരണമടഞ്ഞത്. തെലുങ്ക് സിനിമയിലെ ജനപ്രിയ നായികയായിരുന്ന സൗന്ദര്യ മലയാളം അടക്കമുള്ള മറ്റ് ഭാഷകളിലും മികച്ച വേഷങ്ങൾ ചെയ്ത് പ്രേക്ഷകശ്രദ്ധ പിടിച്ച് പറ്റിയിട്ടുണ്ട്.
സിനിമാരംഗത്ത് സൗന്ദര്യ നൽകിയ സംഭാവനകൾ മറക്കാൻ കഴിയുന്നതല്ല. തന്റെ കരിയറിലുടനീളം ഒരു പരമ്പരാഗത നായിക എന്ന നിലയിലാണ് അവർ സ്വീകരിക്കപ്പെട്ടിട്ടുള്ളത്. തെലുഗു സിനിമയിലെ നിത്യഹരിതനായികയെന്ന വിശേഷണവും താരത്തിന് ലഭിച്ചിരുന്നു. 12 വർഷക്കാലം നീണ്ടുനിന്ന തന്റെ അഭിനയ ജീവിതത്തിനിടയിൽ നൂറിലധികം സിനിമകളിൽ വേഷമിടാൻ സൗന്ദര്യയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

അക്കാലത്തെ എല്ലാ സൂപ്പർതാരങ്ങളോടൊപ്പവും അഭിനയിക്കാനുള്ള അവസരവും അവർക്ക് ലഭിച്ചു. അതുകൊണ്ട് തന്നെ കോടിക്കണക്കിന് സ്വത്ത് സിനിമയിലൂടെ സൗന്ദര്യ സമ്പാദിച്ചിരുന്നു. അകാലത്തിൽ വിട്ടുപോയെങ്കിലും സിനിമാ പ്രേമികളുടെ മനസിൽ സൗന്ദര്യയ്ക്കുണ്ടായിരുന്ന സ്ഥാനം എന്നും നിലനിൽക്കും.
2004 ഏപ്രിൽ 17ന് ബംഗ്ലളൂരുവിന് സമീപം വെച്ചുണ്ടായ ഒരു വിമാനാപകടത്തിലാണ് സൗന്ദര്യ മരിക്കുന്നത്. ചലച്ചിത്രരംഗത്തെ പ്രശസ്തിയിലൂടെ രാഷ്ട്രീയത്തിലെ ജനപ്രിയ നേതാവാകാനായിരുന്നു സൗന്ദര്യയുടെ ആഗ്രഹം. 2004ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആന്ധ്രയിലെ കരീംനഗര്‍ മണ്ഡലത്തില്‍ ബി.ജെ.പിയുടെ സിറ്റിങ് എം.പിയും കേന്ദ്രമന്ത്രിയുമായ വിദ്യാസാഗര്‍ റാവുവിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് വേണ്ടിയുളള യാത്രയിലാണ് സൗന്ദര്യ വിമാനഅപകടത്തിൽ മരിച്ചത്.
സഹോദരൻ അമർനാഥും സൗന്ദര്യയ്ക്കൊപ്പം അതേ അപകടത്തിൽ മരിച്ചു. മരിക്കുമ്പോൾ സൗന്ദര്യ വിവാഹിതയായി ഒരു വർഷം പൂർത്തിയായതെ ഉണ്ടായിരുന്നുള്ളു. താരം ഗർഭിണിയായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. താരത്തിന്റെ മരണശേഷം ഏറ്റവും കൂടുതൽ വാർത്തയായിട്ടുള്ളത് നടിയുടെ സ്വത്ത് സംബന്ധിച്ചുള്ള തർക്കങ്ങളാണ്.
നൂറ് കോടിക്ക് മുകളിൽ താരത്തിന് ആസ്തിയുണ്ടത്രെ. മരിക്കുന്നതിന് മുമ്പ് കോടിക്കണക്കിന് രൂപയുടെ സ്വത്ത് സംബന്ധിച്ച് താരം വിൽപത്രം എഴുതിവെച്ചിരുന്നതായും റിപ്പോർട്ടുണ്ട്. എന്നാൽ വാർത്ത പുറത്തുവന്നതോടെ താരത്തിന്റെ മാതാവ് അത് നിഷേധിച്ചു. സൗന്ദര്യ വിൽപത്രം എഴുതിയിരുന്നില്ല. 31 വയസിൽ സൗന്ദര്യക്ക് വിൽപ്പത്രം എഴുതേണ്ട ആവശ്യമില്ലായിരുന്നെന്നുമാണ് സൗന്ദര്യയുടെ അമ്മ മഞ്ജുളയും ഭർത്താവായിരുന്ന രഘുവും കോടതിയെ അറിയിച്ചത്.

അതുപോലെ തന്നെ നടിയുടെ സഹോദരൻ അമർനാഥിന്റെ ഭാര്യ നിർമലയും മകനും സൗന്ദര്യയുടെ സ്വത്തിൽ അവകാശ വാദം ഉന്നയിച്ച് രംഗത്ത് വന്നത് വലിയ രീതിയിൽ ചർച്ചയായിരുന്നു. സൗന്ദര്യ വിൽപ്പത്രം എഴുതിയിരുന്നെന്ന് അവകാശപ്പെട്ടാണ് ഇവർ സ്വത്തിൽ വലിയൊരു ഭാഗം ആവശ്യപ്പെട്ടത്.
അതേസമയം സൗന്ദര്യയുടെ കോടികണക്കിന് വരുന്ന സ്വത്ത് വീണ്ടും ചർച്ചാ വിഷയമായതോടെ സൗന്ദര്യയുടെ അമ്മയും ഭർത്താവും വിൽപ്പത്രം മറച്ചുവെച്ച് സൗന്ദര്യയുടെ സ്വത്ത് തുല്യമായി ഭാഗിച്ചെടുത്തെന്ന തരത്തിലാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ.


Click it and Unblock the Notifications