രാഷ്ട്രീയ നേതാവിനെ വിവാഹം കഴിക്കുന്നു! നടി ശ്രീ റെഡ്ഡിയും സിദ്ധാര്‍ഥ് റെഡ്ഡിയും തമ്മില്‍ വിവാഹിതരാവുന്നു?

തെന്നിന്ത്യന്‍ നടി ശ്രീ റെഡ്ഡി നിരന്തരം വാര്‍ത്തയില്‍ നിറഞ്ഞ് നില്‍ക്കാറുള്ള താരമാണ്. പലപ്പോഴും ശ്രീ റെഡ്ഡിയുടെ പേര് പറയുമ്പോള്‍ ആദ്യം എല്ലാവരുടെയും മനസ്സില്‍ വരുന്നത് വിവാദങ്ങളാണ്. മീടൂ ആരോപമത്തിലൂടെ ദേശീയ തലത്തില്‍ തന്നെ വലിയ കോളിളക്കം സൃഷ്ടിച്ചയാളാണ് നടി.

കാസ്റ്റിംഗ് കൗച്ച് എന്ന പേരില്‍ ടോളിവുഡില്‍ നടക്കുന്ന കാര്യങ്ങള്‍ ശ്രീ റെഡ്ഡി ധൈര്യത്തോടെ പുറത്തുകൊണ്ടുവന്നിരുന്നു. പ്രമുഖരായ താരങ്ങള്‍ക്കെതിരെയാണ് നടി വെളിപ്പെടുത്തല്‍ നടത്തിയതും. എന്നാല്‍ വളരെ അസഭ്യമായ ഭാഷയില്‍ സംസാരിക്കുന്നതാണ് നടിയെ വിമര്‍ശിക്കപ്പെടാന്‍ കാരണം. ഇതിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും ട്രോളുകള്‍ ഉണ്ടാവുന്നതും പതിവാണ്.

sree-reddy

ഇപ്പോള്‍ സിനിമയ്ക്ക് പുറമേ യൂട്യൂബില്‍ വീഡിയോസ് ഇട്ടാണ് നടി ശ്രദ്ധേയായിരിക്കുന്നത്. ഇടയ്ക്ക് രാഷ്ട്രീയത്തെ കുറിച്ച് സംസാരിച്ചും നടി നിരന്തരം വാര്‍ത്തകളില്‍ നിറയുകയാണ്. ഇതിനിടയില്‍ ശ്രീ റെഡ്ഡിയെക്കുറിച്ചുള്ള ഞെട്ടിപ്പിക്കുന്നൊരു വാര്‍ത്തയാണ് വൈറലായി കൊണ്ടിരിക്കുന്നത്. നടി വൈകാതെ വിവാഹിതയായേക്കും എന്നാണ് വാര്‍ത്ത.

വൈസിപി അനുഭാവിയായ ശ്രീ റെഡ്ഡി ആ പാര്‍ട്ടിയിലെ യുവ നേതാവിനെയാണ് വിവാഹം കഴിക്കാന്‍ പോകുന്നതെന്ന തരത്തില്‍ പ്രചാരണം തുടങ്ങിയിരിക്കുകയാണ്. വൈസിപി പാര്‍ട്ടിയിലെ നേതാവായ ബൈറെഡ്ഡി സിദ്ധാര്‍ത്ഥ് റെഡ്ഡിയെ നടി വിവാഹം കഴിക്കാന്‍ പോകുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇതില്‍ എത്രത്തോളം സത്യമുണ്ടെന്ന് കാര്യത്തില്‍ വ്യക്തതയില്ല.

മാത്രമല്ല കുറച്ചുകാലമായി ഇരുവരും ചെന്നൈയില്‍ ഒരുമിച്ചാണ് താമസിക്കുന്നതെന്ന അഭ്യൂഹങ്ങളും പരക്കുന്നുണ്ട്. ഇതുകൂടാതെ ഇതുകൂടാതെ താരങ്ങളുടെ പേരും രാഷ്ട്രീയവുമൊക്കെ ഊഹാപോഹങ്ങള്‍ വര്‍ദ്ധിപ്പിച്ചു. അടുത്തിടെ, ഇക്കാര്യത്തെ കുറിച്ച് നടിയോട് ചിലര്‍ ചോദ്യങ്ങളുമായി വരികയും ചെ്തിരുന്നു.

സോഷ്യല്‍ മീഡിയയിലൂടെ ക്യൂ ആന്‍ഡ് എ സെക്ഷനിലൂടെ ആരാധകര്‍ക്ക് എന്ത് വേണമെങ്കിലും ചോദിക്കാന്‍ നടി അവസരം കൊടുത്തിരുന്നു. അതില്‍ വന്ന ചോദ്യങ്ങളില്‍ ഒന്ന് ഇപ്പോള്‍ പ്രചരിക്കുന്ന ഗോസിപ്പുകളെ കുറിച്ചായിരുന്നു. എന്നാല്‍ സിദ്ധാര്‍ത്ഥ് ഇക്കാര്യം അറിഞ്ഞാല്‍ നിങ്ങളുടെ മേലില്‍ കൈ വെക്കുമെന്നായിരുന്നു നടി പറഞ്ഞത്.

sree-reddy

എന്തൊക്കെയാണെങ്കിലും താരങ്ങളുടെ വിവാഹത്തെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ പ്രചരണങ്ങള്‍ നടക്കുകയാണ്. ഇതിനോട് ശ്രീ റെഡ്ഡിയും സിദ്ധാര്‍ത്ഥ് റെഡ്ഡിയും എങ്ങനെ പ്രതികരിക്കുമെന്ന് കാത്തിരുന്ന് കാണാം. താരങ്ങളെ പറ്റി കെട്ടിച്ചമച്ച കിംവദന്തിയാണോ അതോ ഇരുവരും ശരിക്കും ഒരുമിച്ചാണോ ജീവിക്കുന്നതെന്ന കാര്യത്തില്‍ ഇനിയും വ്യക്തതയില്ല.

നിലവില്‍ തെലുങ്ക് സിനിമയില്‍ നിന്നും പൂര്‍ണമായി വിട്ട് നില്‍ക്കാനാണ് ശ്രീ റെഡ്ഡി ശ്രമിക്കുന്നത്. മുന്‍പ് കാസ്റ്റിംഗ് കൗച്ചിനെ പറ്റി നടി പരാമര്‍ശിച്ച പേരുകള്‍ തെലുങ്കിലെ പ്രമുഖന്മാരുടേതായിരുന്നു. ടോളിവുഡിലെ സൂപ്പര്‍ താരങ്ങളായ നാനി, റാണയുടെ ഇളയ സഹോദരന്‍ അഭിറാം, മറ്റ് ചില പ്രമുഖരായ സംവിധായകര്‍ എന്നിവരെ കുറിച്ചായിരുന്നു നടിയുടെ ഗുരുതരമായ ആരോപണം.

ഇതിന് ശേഷം പതിയെ നടി ഈ ഇന്‍ഡ്ട്രിയില്‍ നിന്ന് തന്നെ മാറി നില്‍ക്കാനും ശ്രമിച്ചു. നിലവില്‍ ചെന്നൈയിലാണ് ശ്രീ റെഡ്ഡിയുള്ളതെന്നാണ് റിപ്പോര്‍ട്ട്.

More from Filmibeat

Read more about: sri reddy
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X