പ്രഭുദേവ എന്റെ സുഹൃത്ത് പോലുമല്ലെന്ന് തേജസ്വിനി
പ്രഭുദേവയുടെ പുതിയ കാമുകിയെ കുറിച്ചാണ് ഇപ്പോള്‍ കോളിവുഡിലും ബോളിവുഡിലും സാന്റല്‍വുഡിലും സംസാരം. നാടെങ്ങും പാട്ടായ നയന്‍താരയുമയുള്ള ബ്രേക്കപ്പിന് ശേഷം പ്രഭുദേവ പുതിയ കാമുകിയെ കണ്ടെത്തിയെന്നായിരുന്നു പാപ്പരസികളുടെ പുതിയ നിരീക്ഷണം.
എന്തായാലും അല്പം വൈകിയാണെങ്കിലും വാര്‍ത്തകള്‍ക്ക് വിശദീകരണവുമായി കഥയിലെ നായിക പ്രത്യക്ഷപ്പെട്ടു. കന്നട നടി തേജസ്വനിയെയാണ് പ്രഭുവിനൊപ്പം ചേര്‍ക്കപ്പെട്ടു കേട്ട പുതിയ പേര്. എന്നാല്‍ പ്രഭുദേവ തന്റെ സുഹൃത്ത് പോലുമല്ലെന്നാണ് തേജസ്വിനി പറയുന്നത്.

ബംഗലൂരുവില്‍ വച്ചു നടന്ന ഒരു പാര്‍ട്ടിയാണ് ഈ ഗോസിപ്പുകള്‍ക്കെല്ലാം തുടക്കം. ആ പാര്‍ട്ടിയില്‍ ഞാനും പ്രഭുദേവയും അടക്കം ഒരുപാട് നടിമാരും നടന്മാരും പങ്കെടുത്തിട്ടിട്ടുണ്ട്. ഇങ്ങനെ ഒരു ഗോസിപ്പ് അത് സംബന്ധിച്ച് വരുമ്പോള്‍ ചിരിക്കണോ കരയണോ എന്ന് പോലും എനിക്കറിയില്ലെന്ന് തേജസ്വിനി പറഞ്ഞു.
ഇങ്ങനെ ഒരു ഗോസിപ്പ് പരക്കുമ്പോള്‍ പ്രഭുദേവ എന്റെ സുഹൃത്ത് പോലും അല്ല. പിന്നെ എങ്ങനെ ഞങ്ങള്‍ക്കിടയില്‍ അങ്ങനെ ഒരു ബന്ധം ഉണ്ടാകും? എത്തരത്തില്‍ ഇങ്ങനെ ഒരു വാര്‍ത്ത വരും എന്നൊക്കെയാണ് തേജസ്വിനിയുടെ ചോദ്യം.


Click it and Unblock the Notifications