നടി തമന്ന വിവാഹിതയാകുന്നു; വരൻ പാകിസ്താൻ ക്രിക്കറ്റ് താരം?
തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയതാരമാണ് തമന്ന ഭാട്ടിയ. തെലുങ്ക്, തമിഴ് ചിത്രങ്ങളിൽ സജീവമായ തമന്ന രാജമൗലി സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രമായ ബാഹുലിയിലൂടെ പ്രേക്ഷകർക്കിടയിൽ കൂടുതൽ സുപരിചിതയാകുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിലും സിനിമ കോളങ്ങളിലും വൈറലാകുന്നത് തമന്നയുടെ വിവാഹ വാർത്തയാണ്. പാകിസ്താൻ ക്രിക്കറ്റ് താരം അബ്ദുൽ റസാഖുമായി താരം പ്രണയത്തിലാണെന്നും ഉടൻ വിവാഹിതയാകുമെന്നും വാർത്ത പ്രചരിക്കുന്നുണ്ട്. തമന്നയും അബ്ദുൾ റസാഖും ഒരു ആഭരണക്കടയിൽ നിൽക്കുന്നതിന്റെ ചിത്രം പുറത്തു വന്നതിന് പിന്നാലെയാണ് ഡേറ്റിങ്ങ് വാർത്ത ഉയരുന്നത്.തമന്ന- അബ്ദുൾ റസാഖ് വിവാഹം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു.

ഇപ്പോഴിത ഈ ചിത്രത്തിന് പിന്നിലുള്ള സത്യം പുറത്തു വന്നിരിക്കുകയാണ്. ഇപ്പോൾ പ്രചരിക്കുന്ന ചിത്രം വർഷങ്ങൾക്ക് മുമ്പുള്ളതാണ്. ദുബായിലെ ഒരു പ്രസിദ്ധമായ ആഭരണക്കട ഉദ്ഘാടനം ചെയ്യാൻ വേണ്ടി, ഇരുവരും ഒന്നിച്ചെത്തിയപ്പോൾ എടുത്ത ചിത്രമായിരുന്നു ഇത്. സത്യങ്ങള്‍ പുറത്തു വന്നതോടെ വിവാഹവാര്‍ത്തയ്ക്ക് കഴമ്പില്ലാതായി. ഗോസിപ്പ് കോളങ്ങളിൽ വാർത്ത വന്നതിന് പിന്നാലെ പാക് ക്രിക്കറ്റ് താരം അബ്ദുൾ റസാഖ് ഇന്ത്യൻ പ്രേക്ഷകർക്കിടയിൽ ചർച്ച വിഷയമാകുകയായിരുന്നു.
സത്യാവസ്ഥ വെളിപ്പെടുന്നതിന് മുൻപ് താരത്തിനെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉയർന്നു വന്നിരുന്നു. ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസയുടെ പാത പിന്തുടരുകയാണോ എന്നായിരുന്നു പലരും ചോദച്ചത്. താരത്തിനെതിരെ ശക്തമായ വിമർശനവും ഉയർന്നു വന്നിരുന്നു. സാനിയ മിർസ, ഷോയിബ് മാലിക് വിവാഹം ഏറെ വിവാദമായ വിവാഹമായിരുന്നു, സാനിയയ്ക്ക് എതിരെ രൂക്ഷമായ വിമർശനമായിരുന്നു ഉയർന്നത്. എന്നാല്‍ വിമര്‍ശനങ്ങളെ ശക്തമായി നേരിട്ട സാനിയയും മാലിക്കും ഇപ്പോള്‍ സന്തുഷ്ട കുടുംബ ജീവിതം നയിക്കുകയാണ്. അടുത്തിടെ ഇവർക്ക് ഒരു കുട്ടി ജനിക്കുകയും ചെയ്തിരുന്നു.
2005 ൽ ആയിരുന്നു തമന്നയുടെ സിനിമ അരങ്ങേറ്റം. ബോളിവുഡ് ചിത്രത്തിലൂടെയായിരുന്നു താരത്തിന്റെ പ്രവേശനം. പിന്നീട് തമിഴിലും തെലുങ്കിലും താരം സജീവമാകുകയായിരുന്നു. തമിഴിലേയും തെലുങ്കിലേയും സൂപ്പർ താരങ്ങൾക്കൊപ്പം അഭിനയിക്കാൻ തമന്നയ്ക്ക് ആയിരുന്നു. എസ് എസ് രാജമൗലി ചിത്രമായ ബാഹുബലിയായിരുന്നു തമന്നയുടെ കരിയർ മറ്റി മറിച്ചത്. അവന്തിക എന്ന കഥാപാത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചത്.


Click it and Unblock the Notifications











