»   » തമന്ന അഭിനയത്തോട് വിട പറയുന്നു, കാരണമെന്താണെന്നോ?

തമന്ന അഭിനയത്തോട് വിട പറയുന്നു, കാരണമെന്താണെന്നോ?

Posted By: Sanviya
Subscribe to Filmibeat Malayalam

തെന്നിന്ത്യന്‍ നടി തമന്ന അഭിനയത്തോട് വിട പറയുന്നു. ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്ന പ്രോജ്ക്ടുകളൊക്കെ പൂര്‍ത്തിയാക്കിയാല്‍ ഇനി സിനിമയിലേക്ക് ഇല്ലെന്നാണ് പറഞ്ഞ് കേള്‍ക്കുന്നത്.

വീട്ടുകാരുടെ നിര്‍ബന്ധമാണ് നടി അഭിനയം നിര്‍ത്തുന്നതെന്നാണ് പറഞ്ഞ് കേള്‍ക്കുന്നത്. വിവാഹം ഉറപ്പിച്ചതായി വാര്‍ത്തകള്‍ പുറത്ത് വരുന്നുണ്ട്. ബന്ധുവായ കംബ്യൂട്ടര്‍ എഞ്ചിനീയറാണ് വിവാഹം കഴിക്കുന്നതെന്നാണ് കേള്‍ക്കുന്നത്.

thamannah

2005ല്‍ പുറത്തിറങ്ങിയ സോ ഫാര്‍, ചന്ദ് സാ റോഷന്‍ ചെഹര എന്നീ ചിത്രങ്ങളിലൂടെയാണ് തമന്ന അഭിനയംരഗത്തേക്ക് കടന്ന് വരുന്നത്. തുടര്‍ന്ന് ഹിന്ദി, തമിഴ്, തെലുങ്കിലായി ഒട്ടേറെ ചിത്രങ്ങളില്‍ അഭിനയിച്ചു.

എസ് എസ് രാജമൗലിയുടെ ബാഹുബലിയുടെ രണ്ടാം ഭാഗത്തിലാണ് തമന്ന ഇപ്പോള്‍ അഭിനയിച്ചുക്കൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായി വരികയാണ്. 2017ലാണ് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നത്.

English summary
Actress Thamannah going to stop acting.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X