»   » പ്രണയം കലശലായപ്പോള്‍ ചെയ്തത് പാരയായി, ആദ്യ പ്രണയത്തിലെ ആ അടയാളം മായ്ക്കാനൊരുങ്ങി നയന്‍താര

പ്രണയം കലശലായപ്പോള്‍ ചെയ്തത് പാരയായി, ആദ്യ പ്രണയത്തിലെ ആ അടയാളം മായ്ക്കാനൊരുങ്ങി നയന്‍താര

Posted By: Nithara
Subscribe to Filmibeat Malayalam

രണ്ടു പേര്‍ തമ്മില്‍ പ്രണയത്തിലായിരിക്കുമ്പോള്‍ അവര്‍ക്കു ചുറ്റുമുള്ള കാര്യങ്ങളെല്ലാം വളരെ മനോഹരമായി തോന്നുന്നുവെന്ന് ചില സിനിമകളില്‍ കണ്ടിട്ടുണ്ട്. കാമുകന് വേണ്ടി എന്തും ചെയ്യാന്‍ തയ്യാറായി നില്‍ക്കുന്ന കാമുകിയെ സിനിമയില്‍ മാത്രമല്ല അല്ലാതെയും പ്രേക്ഷകര്‍ കണ്ടിട്ടുണ്ട്. പച്ച കുത്തുന്നതും ടാറ്റൂ പതിക്കുന്നതും പ്രത്യേക പൂജ നടത്തുന്നതും അങ്ങനെ പലരും പല തരത്തിലുള്ള കാര്യങ്ങളാണ് ചെയ്യുന്നത്. സിനിമാ താരങ്ങളുടെ പ്രണയവും പ്രണയത്തകര്‍ച്ചയും വിവാഹവുമൊക്കെ വാര്‍ത്തയാവാറുണ്ട്. അക്കാര്യത്തെക്കുറിച്ച് അറിയാന്‍ പ്രേക്ഷകര്‍ക്കൊരു പ്രത്യേക താല്‍പര്യം ഉണ്ടുതാനും. പ്രണയത്തകര്‍ച്ചയൊന്നും സിനിമാക്കാര്‍ക്ക് ഒരു പുതുമയല്ല. ആദ്യ കാമുകന് വേണ്ടി ടാറ്റൂ പതിച്ച് പിന്നീട് പണി കിട്ടിയ കാര്യത്തെക്കുറിച്ചാണ് സിനിമാലോകം ഇപ്പോള്‍ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്നത്.

പാപ്പരാസികള്‍ക്കു മാത്രമല്ല പ്രേക്ഷകര്‍ക്കും ഏറെ പ്രിയപ്പെട്ട താരമാണ് നയന്‍താരം. തെന്നിന്ത്യന്‍ താരറാണിയെക്കുറിച്ച് അറിയാന്‍ പ്രേക്ഷകര്‍ക്ക് എന്നും ആകാംക്ഷയാണ്. ബഹുഭാഷാ താരമായ നയന്‍സ് സിനിമയിലെ മുന്‍നിര നായികമാരിലൊരാളാണ്. തൊടുന്നതെല്ലാം പൊന്ന് എന്ന വിശേഷണത്തെ അന്വര്‍ത്ഥമാക്കും പോലെയാണഅ താരത്തിന്റെ സിനിമാ ജീവിതം. കൈനിറയെ സിനിമയും പണവും വേണ്ടുവോളമുണ്ടെങ്കിലും വിവാദങ്ങളും എന്നും താരത്തെ പിന്തുടരാറുമുണ്ട്.

വിവാദങ്ങള്‍ വിടാതെ പിന്തുടരുന്നു

മലയാളത്തിലാണ് തുടങ്ങിയതെങ്കിലും തമിഴകത്തെത്തിയപ്പോഴാണ് താരം കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. യാതൊരുവിധ മടിയും കൂടാതെ ഗ്ലാമര്‍ വേഷം സ്വീകരിച്ച താരം തെന്നിന്ത്യയിലെ തന്നെ മികച്ച നായികമാരിലൊരാളായി മാറിയത് വളരെ പെട്ടെന്നായിരുന്നു. ആദ്യകാലത്ത് നയന്‍സും ചിമ്പുവും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തിലുള്ള വാര്‍ത്തകളാണ് പ്രചരിച്ചിരുന്നത്.

വല്ലഭനിലെ ലിപ് ലോക്ക് വിവാദം

നയന്‍താരയും ചിമ്പുവും ഒരുമിച്ചഭിനയിച്ച വല്ലഭനിലെ ലിപ് ലോക്ക് രംഗങ്ങള്‍ പോസ്റ്ററുകളില്‍ പ്രത്യക്ഷപ്പെട്ടത് ഏറെ വിവാദമായിരുന്നു. പിന്നീട് ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തിലുള്ള വാര്‍ത്തകളും പ്രചരിച്ചു. താരം സിനിമയില്‍ പോലും അധികം ശ്രദ്ധ കേന്ദ്രീകരിക്കാതെ കാമുകനൊപ്പം കറങ്ങി നടക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീടെന്തുകൊണ്ടോ ഇരുവരും വഴിപിരിഞ്ഞ കാഴ്ചയാണ് നമ്മള്‍ കണ്ടത്.

വിവാഹത്തിലെത്തുമെന്ന തരത്തില്‍ പ്രചരിച്ചിരുന്നു

നയന്‍താരയും ചിമ്പുവും തമ്മിലുള്ള പ്രണയം വിവാഹത്തില്‍ കലാശിക്കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ അക്കാലത്ത് പ്രചരിച്ചിരുന്നു. വളരെ അപ്രതീക്ഷിതമായാണ് ഈ ബന്ധം വഴിപിരിഞ്ഞത്. ഇതോടെ മാനസികമായി ഏറെ തളര്‍ന്ന താരം കഷ്ടപ്പെട്ടാണ് തിരിച്ചുവന്നത്.

പ്രഭുദേവയുടെ രംഗപ്രവേശം

ചിമ്പുവായുമുള്ള പ്രണയത്തകര്‍ച്ചയ്ക്ക് ശേഷം ശക്തമായ തിരിച്ചു വരവ് നടത്തിയ താരത്തിന്റെ ജീവിതത്തിലേക്ക് പ്രതീക്ഷിക്കാതെയാണ് അദ്ദേഹം എത്തിയത്. ഇന്ത്യന്‍ സിനിമയിലെ തന്നെ മികച്ച കോറിയോഗ്രാഫറിലൊരാളും അഭിനേതാവുമായ പ്രഭദു ദേവ. തുടക്കത്തില്‍ പാപ്പരാസികള്‍ പ്രചരിപ്പിച്ച കാര്യം പിന്നീട് ഇരുവരും സ്ഥിരീകരിക്കുകയായിരുന്നു.

പ്രണയം കലശലായപ്പോള്‍ ചെയ്തത്

പ്രഭുദേവയുമായുള്ള പ്രണയം കലശലായപ്പോഴാണ് നയന്‍സ് അക്കാര്യം തീരുമാനിച്ചത്. പ്രഭുദേവ എന്ന് കൈയ്യില്‍ പച്ചകുത്തുകയും ചെയ്തു. കാമുകന് വേണ്ടി , സ്വന്തം പ്രണയത്തിനു വേണ്ടി എന്തും ചെയ്യുമെന്നുള്ള മാനസികാവസ്ഥയിലാണ് താരം പോയി പച്ച കുത്തിയത്.

പ്രഭുദേവയെ മായ്ക്കാന്‍ കഴിയുന്നില്ല

പ്രഭുദേവയുമായുള്ള പ്രണയത്തില്‍ പൊട്ടിത്തെറികള്‍ ഉടലെടുത്തതിനെത്തുടര്‍ന്ന് നയന്‍സ് താരത്തെ ഒഴിവാക്കാന്‍ തുടങ്ങി. ഇരുവരും തമ്മില്‍ മാനസികമായി അകന്നുവെങ്കിലും കൈയ്യിലെ പച്ച മായ്ക്കാന്‍ നയന്‍സിന് കഴിഞ്ഞില്ല.

ഹൃദയം കീഴടക്കിയ യുവസംവിധായകന്‍

പ്രഭദേവയുമായി അകന്നെങ്കിലും സിനിമാ ലോകത്ത് സജീവമായിരുന്നു നയന്‍താരം. ആയിടയ്ക്കാണ് ഒരു യുവസംവിധായകന്‍ താരത്തിന്റെ മനസ്സില്‍ ഇടം പിടിച്ചത്.

ഒരുമിച്ച് താമസിക്കുന്നുവെന്ന വാര്‍ത്തകള്‍

യുവസംവിധായകനായി വിഘ്‌നേശ് ശിവയും നയന്‍താരയും തമ്മില്‍ വിവാഹതിയായെന്നും ഒരുമിച്ച് താമസം തുടങ്ങിയെന്ന തരത്തിലുമുള്ള വാര്‍ത്തകളും പ്രചരിച്ചിരുന്നു. ഇടയ്ക്കിടയ്ക്ക് ഇരുവരും ഒരുമിച്ചുള്ള സെല്‍ഫികള്‍ താരം സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ പോസ്റ്റ് ചെയ്യാറുണ്ട്.

കാമുകനെ വിഷമിപ്പിക്കുന്ന ഈ കാര്യം

നയന്‍സും വിഘ്‌നേശും തമ്മിലുള്ള ബന്ധത്തില്‍ വില്ലനായി നില്‍ക്കുന്നത് ആദ്യ പ്രണയത്തിലെ ആ അടയാളമാണ്. പ്രേമലോലുപനായ കാമുകന്‍ കൈയ്യിലേക്ക് നോക്കുമ്പോള്‍ പ്രഭുദേവയുടെ പേരാണ് കാണുന്നത്. ഇത് പുതിയ കാമുകനെ വിഷമിപ്പിക്കുന്നുണ്ടെന്നാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.

മറയ്ക്കാനുള്ള ശ്രമത്തിലാണ്

പ്ലാസ്റ്റിക് സര്‍ജറി നടത്തി പച്ചകുത്തല്‍ മായ്ക്കുന്നതിനെക്കുറിച്ചാണ് ഇപ്പോള്‍ നയന്‍താര ചിന്തിച്ചു കൊണ്ടിരിക്കുന്നത്. പ്രണയം നിലനിര്‍ത്തുന്നതിനായി എന്തും ചെയ്യാനൊരുങ്ങിയാണേ്രത നയന്‍സ് ഇപ്പോള്‍ നില്‍ക്കുന്നത്.

English summary
Nayanthara is trying to remove her tattoo, here is the reason.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam