»   » ദിലീപിനുമുണ്ട് ഒരു പെണ്‍കുഞ്ഞ്, അതോര്‍ത്താല്‍ കൊള്ളാം എന്ന് ഉര്‍വശി; ഓഡിയോ ക്ലിപ്പ് വൈറലാകുന്നു

ദിലീപിനുമുണ്ട് ഒരു പെണ്‍കുഞ്ഞ്, അതോര്‍ത്താല്‍ കൊള്ളാം എന്ന് ഉര്‍വശി; ഓഡിയോ ക്ലിപ്പ് വൈറലാകുന്നു

Posted By: Rohini
Subscribe to Filmibeat Malayalam

നടി ആക്രമിയ്ക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായതോടെയാണ് മലയാള സിനിമയ്ക്കകത്ത് സംഭവിയ്ക്കുന്ന പല കള്ളക്കളികളുടെയും സത്യം പുറത്ത് വരുന്നത്. ജനങ്ങള്‍ സ്‌നേഹത്തോടെ നല്‍കിയ താരപദവി ദുരുപയോഗം ചെയ്ത് സഹതാരങ്ങളുടെ കഞ്ഞിയില്‍ മണ്ണ് വാരിയിടുന്ന താരങ്ങളാണത്രെ ഭൂരിഭാഗവും.

ഭര്‍ത്താവിന്റെ പിന്തുണ.. മകന്റെ വളര്‍ച്ച.. സമാധാനവും സന്തോഷവും പ്രതിഫലവുമുണ്ട് എന്ന് ഉര്‍വശി

ദിലീപ് പല സംവിധായകരുടെയും താരങ്ങളുടെയും അവസരങ്ങള്‍ തഴഞ്ഞതായി ഇതിനോടകം പലരും വെളിപ്പെടുത്തിക്കഴിഞ്ഞതാണ്. ദിലീപ് മാത്രമല്ല, സൂപ്പര്‍താരങ്ങള്‍ളും ഇത്തരത്തില്‍ പലരുടെയും അവസരങ്ങള്‍ക്ക് തടയിടാറുണ്ട് എന്ന് ഉര്‍വശി പറയുന്നു.

പ്രേമം തേങ്ങാക്കൊലയാണ്, ഉര്‍വശി മുതല്‍ കാര്‍ത്തിക വരെ മലയാളത്തിലെ നല്ല അസ്സല്‍ തേപ്പുകാരികള്‍

ദിലീപ് അറസ്റ്റിലായ പശ്ചാത്തലത്തില്‍ ഉര്‍വശി ഒരു മാധ്യമപ്രവര്‍ത്തകനുമായി സംസാരിയ്ക്കുന്നു എന്ന രീതിയില്‍ ഒരു ഓഡിയോ ക്ലിപ്പ് വൈറലാകുന്നു. ഇതിലാണ് ദിലീപിനെതിരെയും മലയാള സിനിമയ്‌ക്കെതിരെ ഉര്‍വശി തുറന്നടിയ്ക്കുന്നത്.

ഡ്രൈവര്‍മാരെ കുറിച്ച്

ഡ്രൈവര്‍മാരില്‍ നിന്ന് ഒരിക്കലും എനിക്ക് ഇത്തരമൊരു മോശം അനുഭവം ഉണ്ടായിട്ടില്ല. പള്‍സര്‍ സുനി എന്ന ആള്‍ സിനിമയില്‍ ഉള്ളതാണെന്ന് ഒരിക്കലും പറയാന്‍ പാടില്ല. ഇവര്‍ക്കൊക്കെ ആര് മെമ്പര്‍ഷിപ്പ് കൊടുത്തു എന്നാണ് ഉര്‍വശി ചോദിയ്ക്കുന്നത്. നമ്മുടെ ഡ്രൈവര്‍മാരൊന്നും ഒരിക്കലും അങ്ങനെ പെരുമാറുന്നവരേ അല്ല. അവരെ വിശ്വസിച്ച് ധൈര്യമായി വാഹനത്തില്‍ ഉറങ്ങാം.

ദിലീപിനുമില്ലേ പെണ്‍കുഞ്ഞ്

ഇതൊക്കെ കേള്‍ക്കുമ്പോള്‍ വല്ലാതെ പേടി തോന്നുന്നു. ഇത്രയും നാള്‍ ഇതേ കുറിച്ചൊന്നും പ്രതികരിക്കാതിരുന്നത്, ഞാന്‍ അല്പം ഇമോഷണലാണ്. ഒത്തിരി വിഷമം തോന്നും. എനിക്കും ഒരു പെണ്‍കുഞ്ഞുണ്ട്. ഈ പറഞ്ഞ അറസ്റ്റിലായ ദിലീപിനും ഒരു പെണ്‍കുഞ്ഞുണ്ട്. അതൊക്കെ ഓര്‍ത്താല്‍ കൊള്ളാം.

ഇത് അന്ത്യം

സൂപ്പര്‍താരങ്ങള്‍ വിചാരിച്ചാല്‍ മാത്രമേ എത്ര കഴിവുള്ള നടിയ്ക്കും അഭിനയിക്കാന്‍ കഴിയുകയുള്ളൂ എന്നതിന്റെ അന്ത്യം ഇവിടെ സംഭവിക്കും എന്ന് ഉര്‍വശി പറയുന്നു. കാരണം മാധ്യമങ്ങള്‍ എല്ലാം പുറത്ത് കൊണ്ടു വന്നു കഴിഞ്ഞു. കേരളത്തിലെ മാധ്യമപ്രവര്‍ത്തകരോട് അക്കാര്യത്തില്‍ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.

ഒരു നടനില്‍ തുടങ്ങി

ആദ്യമൊക്കെ ഒരു നടനാണ് ഈ കീഴ് വഴക്കം കൊണ്ടുവന്നത്.. അദ്ദേഹത്തിന് താത്പര്യമുള്ളവരെ മാത്രമേ അഭിനയിപ്പിയ്ക്കു. പിന്നീട് അത് മറ്റ് നടന്മാരും ഏറ്റെടുത്തതോടെ പലര്‍ക്കും അവസരങ്ങള്‍ കുറഞ്ഞു. അക്കാര്യത്തില്‍ എല്ലാ നടന്മാരും പിന്നീട് ഒറ്റക്കെട്ടായി. സ്ഥാപിത താത്പര്യമുള്ള സംവിധായകരെയും കിട്ടിയാല്‍ പിന്നെ എല്ലാവരുടെയും ഇംഗിതങ്ങള്‍ക്ക് അനുസരിച്ചേ അഭിനയിക്കാന്‍ കഴിയൂ എന്ന അവസ്ഥയായി.

പുതിയ ആള്‍ക്കാര്‍ വന്നാല്‍

പുതിയ സംവിധായകര്‍ വന്നാല്‍ എങ്കിലും അവസരം കിട്ടും എന്ന് വിശ്വസിച്ചു. പക്ഷെ അതും തദൈവ. പുതിയ പുതിയ ആളുകള്‍ പുതിയ പുതിയ സൂപ്പര്‍താരങ്ങളെ സൃഷ്ടിക്കുമ്പോള്‍ അവരും ഈ കീഴ് വഴക്കം കൊണ്ടു നടക്കുന്നു.

അതിന് ഇരയായത് നടി

ആ അവസ്ഥയ്ക്ക് ഈ സംഭവം അന്ത്യം കുറിയ്ക്കുകയാണ്. അതിന് ഒരു പാവപ്പെട്ട പെണ്‍കുട്ടി ഇരയാകേണ്ടി വന്നു. അതില്‍ വലിയ വേദനയുണ്ട്. അമ്മയുടെ മീറ്റിങില്‍ മാധ്യമങ്ങളെ നോക്കി താരങ്ങള്‍ കൂകി വിളിച്ചത് വിവരക്കേട് കൊണ്ടാണെന്നും ഉര്‍വശി പറഞ്ഞു.

Kerala HC Denies Bail For Actor Dileep

വീഡിയോ ക്ലിപ്പ്

മലയാള സിനിമയെ കുറിച്ചും ദിലീപിന്റെ അറസ്റ്റിനെ കുറിച്ചും ഉര്‍വശി സംസാരിക്കുന്ന ഓഡിയോ ക്ലിപ്പ് കേള്‍ക്കാം. മോസ്‌കിറ്റോബാറ്റ് എന്ന യൂട്യൂബ് വെബ്‌സൈറ്റിലാണ് ഓഡിയോ ക്ലിപ്പ് പ്രത്യക്ഷപ്പെട്ടത്. കേള്‍ക്കൂ

English summary
Urvashi open up her mind in actress attack case. This will be a news beginning

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam