ഉര്‍വശിയെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുത്ത് ഒറി! താരപുത്രിമാരുടെ തോഴനായ ഒറി വിവാഹിതനാവുകയാണെന്ന് റിപ്പോര്‍ട്ട്

ബോളിവുഡിലെ സൂപ്പര്‍താരങ്ങളുടെ പെണ്‍മക്കളുടെ കൂടെ പ്രത്യക്ഷപ്പെട്ട് ഇന്റര്‍നെറ്റില്‍ തരംഗമായി മാറിയ താരമാണ് ഒറി. ഓര്‍ഹാന്‍ അവത്രാമണി എന്നാണ് യഥാര്‍ഥ പേരെങ്കിലും ഒറി എന്നാണ് അദ്ദേഹത്തെ എല്ലാവരും സ്‌നേഹത്തോടെ വിളിക്കുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷമായി ബോളിവുഡ് പാര്‍ട്ടികളിലെ സ്ഥിരം സാന്നിധ്യമായ ഒറി വാര്‍ത്തകളില്‍ നിറയുന്നത് സ്ത്രീ സുഹൃത്തുക്കളുടെ പേരിലാണ്.

പിന്നാലെ പ്രമുഖരായ താരപുത്രിമാരുടെ ഇന്‍സ്റ്റാഗ്രാം പേജുകളിലും ഇദ്ദേഹം പ്രത്യക്ഷപ്പെട്ട് തുടങ്ങി. സൂപ്പര്‍താരം ഷാരൂഖ് ഖാന്റെ മകള്‍ സുഹാന, സെയിഫ് അലി ഖാന്റെ മകള്‍ സാറ അലി ഖാന്‍, കപൂര്‍ സഹോദരിമാരായ ജാന്‍വി, ഖുഷി എന്നിങ്ങനെ ഒറിയുടെ സുഹൃത്തുക്കളുടെ ലിസ്റ്റ് നീളുകയാണ്.

orry-urvashi-

ഇത്രയധികം താരപുത്രിമാര്‍ക്കിടയില്‍ കിടന്ന് വിളയാടുന്ന ഒറി ഇപ്പോള്‍ വിവാഹിതനാവാന്‍ ഒരുങ്ങുകയാണോ എന്ന സംശയത്തിലാണ് ആരാധകരും. മുന്‍പ് ചില താരപുത്രിമാരുമായി പ്രണയത്തിലാണെന്ന കഥകള്‍ വന്നെങ്കിലും ഇപ്പോള്‍ നടി ഉര്‍വശി റട്ടേലയുടെ പേര് ചേര്‍ത്താണ് കഥകള്‍ പ്രചരിക്കുന്നത്.

അടുത്തിടെ തെലുങ്ക് സൂപ്പര്‍താരം നന്ദമൂരി ബാലകൃഷ്ണയുടെ നായികയായി അഭിനയിച്ച് വിവാദങ്ങളില്‍ നിറഞ്ഞ് നില്‍ക്കുകയായിരുന്നു ഉര്‍വശി. ഇതിനിടയിലാണ് നടി വിവാഹിതയാവാന്‍ പോവുകയാണെന്നും അത് ഒറിയുമായിട്ടാണെന്നുമുള്ള കമന്റുകള്‍ വന്നത്. കഴിഞ്ഞ ദിവസം ഏതോ വിവാഹത്തില്‍ പങ്കെടുത്തതിന് ശേഷമുള്ള ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമിലൂടെ ഒറി പങ്കുവെച്ചിരുന്നു. ഇതിന് താഴെ കമന്റിട്ട സെലിബ്രിറ്റികളില്‍ ഒരാള്‍ ഉര്‍വശിയായിരുന്നു.

നിന്റെ വിവാഹത്തിന് വേണ്ടി ഇനിയും കാത്തിരിക്കാന്‍ വയ്യ എന്നായിരുന്നു ഉര്‍വശിയുടെ കമന്റ്. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ മറുപടി കൊടുത്ത് താരം തന്നെ രംഗത്ത് വന്നു. എന്റെ വിവാഹമല്ല, നമ്മുടെ ആണെന്നാണ് ഒറി പറഞ്ഞത്. ഇതോടെയാണ് താരങ്ങള്‍ വിവാഹിതരാവാന്‍ പോവുകയാണോ എന്ന ചോദ്യം ഉയര്‍ന്നത്. മാത്രമല്ല ഇപ്പോള്‍ ആ കമന്റ് നോക്കി വന്നതാണെന്നും അത് കാണുന്നില്ലല്ലോ എന്ന് ചോദിക്കുകയാണ് ആരാധകര്‍.

orry-urvashi-

ഇതിനിടെ വീണ്ടും ഉര്‍വശിയ്‌ക്കൊപ്പമുള്ള വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ഒറി. ഇന്നലെ നടന്ന ഇന്ത്യ-പാകിസ്ഥാന്‍ മത്സരം കാണാന്‍ എത്തിയ ഉര്‍വശിയ്‌ക്കൊപ്പം ഒറിയും ഉണ്ടായിരുന്നു. ഇരുവരും വിഐവികള്‍ക്ക് വേണ്ടിയുള്ള ഗാലറിയില്‍ നിന്നും ഒരുമിച്ച് ഡാന്‍സ് കളിക്കുകയും ചെയ്തു. എന്നാല്‍ ഡാന്‍സിനൊടുവില്‍ ഉര്‍വശിയെ ബലമായി കെട്ടിപ്പിടിക്കുകയും ഉമ്മ കൊടുക്കുകയുമാണ് ഒറി. ഈ പ്രവൃത്തി അത്ര ഇഷ്ടപ്പെട്ടില്ലൊന്നാണ് ഉര്‍വശിയുടെ മുഖത്ത് ഭാവങ്ങള്‍ മാറുന്നതില്‍ നിന്നും മനസിലാവുന്നത്.

എന്തായാലും താരങ്ങളുടേത് വെറും തമാശയാണെന്നും അതല്ലാതൊരു റിലേഷന്‍ ഇവര്‍ക്കിടയില്‍ ഉണ്ടോന്ന് സംശയമാണെന്നുമൊക്കെ കമന്റുകള്‍ വരുന്നുണ്ട്. ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നതിനാല്‍ വൈകാതെ ഇതിലൊരു വ്യക്തത വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

More from Filmibeat

Read more about: Urvashi Rautela
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X