അവർക്കിടയിൽ പ്രശ്നങ്ങളുണ്ടോ? വരദയുടെ വീഡിയോയുടെ താഴെ ജിഷിനെ അന്വേഷിച്ച് ആരാധകർ
മലയാളി കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് ജിഷിനും വരദയും. അമല എന്ന സീരിയലിൽ അഭിനയിക്കുന്നതിനിടെയാണ് ജിഷിനും വരദയും പ്രണയത്തിലായത്. സീരിയലിൽ ജിഷിൻ വില്ലനും വരദ നായികയുമായിരുന്നു. എന്നാൽ ജീവിതത്തിലെ നായകനും നായികയുമായി 2014 ൽ ഇരുവരും ഒന്നിച്ചു. ഓട്ടോഗ്രാഫ് എന്ന സീരിയലിൽ വില്ലനായി അഭിനയിച്ചത് മുതലാണ് ജിഷിൻ മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത്. നടനെന്നതിലുപരി നല്ല നർമ്മ ബോധം കൊണ്ടുനടക്കുന്ന വ്യക്തി കൂടിയാണ് ജിഷിൻ.
വിവാഹ ശേഷം ഇരുവരും ചേർന്നുള്ള റീൽസ് വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിട്ടുണ്ട്. ഗർഭിണിയായതോടെ സീരിയലിൽ നിന്ന് ഇടവേള എടുത്തെങ്കിലും ഇവരുടെ വിശേഷങ്ങൾ അറിയാൻ പ്രേക്ഷകർക്ക് കൗതുകമാണ്. മാത്രമല്ല ജിഷിൻ സോഷ്യൽ മീഡിയയിൽ ഏറെ സജീവമായതുകൊണ്ടുതന്നെ അവരുടെ വിശേഷങ്ങളും പ്രേക്ഷകർ കൃത്യമായി അറിയുന്നുണ്ടായിരുന്നു.

കഴിഞ്ഞ ദിവസം യൂട്യൂബ് ചാനലിലൂടെ വീട്ടിലെ വിശേഷങ്ങൾ താരം പങ്കുവെച്ചിരുന്നു. യൂട്യൂബ് ചാനലിലൂടെ പുതിയൊരു തുടക്കം കുറിക്കുകയാണെന്നും എല്ലാവരുടേയും പിന്തുണ വേണമെന്നും വരദ വീഡിയോയിലൂടെ പറഞ്ഞിരുന്നു. ഹോം ടൂറിൽ നിന്നാണ് തുടങ്ങിയത്. ആദ്യത്തെ വീഡിയോയ്ക്ക് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്.
ആദ്യ വീഡിയോയ്ക്ക് തന്നെ അഞ്ച് ലക്ഷത്തിലധികം കാഴ്ചക്കാരെ ലഭിച്ചിട്ടുണ്ട്. വിശേഷങ്ങൾ പങ്കുവെച്ച് കൊണ്ട് യൂട്യൂബ് ചാനലിൽ വരദ വന്നപ്പോൾ ആശംസകൾ അറിയിച്ചും സ്നേഹാന്വേഷണങ്ങളും നടത്തി പ്രേക്ഷകരും എത്തിയിട്ടുണ്ടായിരുന്നു. പക്ഷെ കൂടുതൽ പേരും അന്വേഷിച്ചത് ജിഷിനെയാണ്. വീഡിയോയിൽ ഒരിടത്തുപോലും ജിഷിനെക്കുറിച്ച് വരദ പറഞ്ഞിട്ടുമുണ്ടായിരിന്നില്ല. ഇനിയുള്ള പുതിയ വീഡിയോയിൽ ജിഷിനെ കൊണ്ട് വരണമെന്നും നിരവധി പ്രേക്ഷകർ വീഡിയോയ്ക്ക് താഴെ കമൻ്റ് ചെയ്യുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ യൂട്യൂബ് ചാനലിൽ രണ്ടാമത്തെ വീഡിയോയുമായി വന്നിരിക്കുകയാണ് വരദ. ഈ വീഡിയോയിലും ജിഷിനെക്കുറിച്ചുള്ള വിവരങ്ങളൊന്നും വരദ പങ്കുവെച്ചിട്ടില്ല. ജിഷിൻ എവിടെയെന്നുള്ള ചോദ്യങ്ങളാണ് കൂടുതലും കമൻ്റായി വന്നിട്ടുള്ളത്. ഇവർ തമ്മിൽ പ്രശ്നങ്ങൾ ഉണ്ടാകും, അതാണ് ഇരുവരെയും ഒരുമിച്ച് കാണാത്തത് എന്ന് ഒരു ആരാധകൻ കമൻ്റ് ചെയ്തു.
സിനിമ സീരിയൽ മേഖലയിൽ വേർപിരിയൽ വലിയ സംഭവങ്ങൾ ഒന്നുമല്ല, അതൊക്കെ നിസാര കാര്യങ്ങളാണെന്ന് കമൻ്റും ഉണ്ട്. എന്നാലും ജിഷിൻ ചേട്ടൻ്റെ വിശേഷങ്ങൾ അടുത്ത വീഡിയോയിൽ എങ്കിലും പങ്കുവെക്കാൻ പറയുന്ന നിരവധി ആരാധകരും ഉണ്ട്.
വിവാഹ ശേഷം ജിഷിനും വരദയും സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും റീൽസുകളുമെല്ലാം സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും അത് പ്രേക്ഷകർ ഏറ്റെടുക്കുന്നതുമായിരുന്നു പതിവ്. എന്നാൽ സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഇരുവരും ഒന്നിച്ചുള്ള റീൽസുകൾ ഇല്ലാത്തതും ഇവർ തമ്മിൽ പ്രശ്നങ്ങൾ ഉണ്ടെന്ന് പറയാൻ പ്രേക്ഷകർക്ക് കാരണമായി.

എന്തായാലും ഇതിനെക്കുറിച്ച് വരദയോ ജിഷിനോ പറഞ്ഞാൽ മാത്രമേ സത്യം എന്താണെന്ന് അറിയുള്ളൂ. ജിഷിനെ വീഡിയോയിൽ കാണാത്തത് ഷൂട്ടിങ്ങ് തിരക്കുകൾ കൊണ്ടാണോ അല്ലെങ്കിൽ ഇവർക്കിടയിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടോ എന്നറിയാൻ വേണ്ടി പ്രേക്ഷകർ വെയിറ്റിങ്ങിലാണ്.

ഒരിടക്ക് വെച്ച് ജിഷിനും വരദയും തമ്മിൽ പ്രശ്നങ്ങൾ ഉള്ള തരത്തിൽ വാർത്തകൾ വന്നിരുന്നു. മലയാളത്തിലെ യുവ നടിയുടെ വാഹനാപകടവുമായി ബന്ധപ്പെട്ടാണ് അത്തരത്തിലുള്ള വാർത്തകൾ പുറത്ത് വന്നത്. ജിഷിൻ്റെ അമ്മ വരെ അക്കാര്യത്തെക്കുറിച്ച് ചോദിച്ചെന്നും ജിഷിൻ മുമ്പൊരിക്കൽ പറഞ്ഞിട്ടുണ്ട്.
ജിഷിൻ്റെ സുഹൃത്തുക്കളിൽ പലരും വിളിച്ച് കാര്യം തിരക്കിയപ്പോൾ ആണ് സംഭവത്തിൻ്റെ ഗൗരവം മനസ്സിലായത്. പിന്നീട് സംഭവത്തിൻ്റെ സത്യാവസ്ഥ പറഞ്ഞുകൊണ്ട് സമൂഹ മാധ്യമങ്ങളിൽ ജിഷിൻ ഒരു വീഡിയോയും പോസ്റ്റ് ചെയ്തിരുന്നു. സ്‌നേഹക്കൂട് എന്ന പരമ്പരയിലൂടെയാണ് വരദ സീരിയൽ രംഗത്ത് എത്തിയത്. സൂര്യ ടിവിയിൽ സംപ്രേക്ഷണം ചെയ്ത പരമ്പരയായിരുന്നു. തുടർന്ന് വിവിധ ചാനലുകളിലായി ശ്രദ്ധേയ സീരിയലുകളിൽ വരദ അഭിനയിച്ചു.
ഒടുവിൽ ഫ്‌ളവേഴ്‌സ് ടിവിയിലെ മൂടൽമഞ്ഞ് പരമ്പരയിലാണ് നടി എത്തിയത്. സീരിയലുകൾക്ക് പുറമെ നിരവധി ടെലിവിഷൻ പരിപാടികളുടെ ഭാഗമായും ജിഷിനും വരദയും എത്തിയിട്ടുണ്ട്.


Click it and Unblock the Notifications











