For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സിനിമയില്‍ അവസരം കുറഞ്ഞപ്പോള്‍ തുണി അഴിച്ച നായികമാര്‍!!! ശ്രേയ മുതല്‍ കാജല്‍ വരെ!!!

  By കാര്‍ത്തിക്‌
  |

  സിനിമ മായിക ലോകമാണ്. അതിന്റെ വെള്ളിവെളിച്ചത്തില്‍ എത്തിയാല്‍ പിന്നെ അതില്‍ നിന്നും തിരിച്ചു വരിക അത്ര എളുപ്പമല്ല. തിരിച്ചുവരാന്‍ മാനസീകമായി കഴിയില്ല എന്നതാണ് യാഥാര്‍ത്ഥ്യം. നഷ്ടപ്പെടുന്ന അവസരങ്ങളെ തിരിച്ചു പിടിക്കാന്‍ പിന്നെ എന്തും ചെയ്യും. ചെറിയ രീതിയില്‍ പോലും ഗ്ലാമറാകാന്‍ കഴിയില്ലെന്ന് പറഞ്ഞിരുന്ന നായകിമാര്‍ പിന്നീട് ഗ്ലാമറിന്റെ ഏതറ്റംവരേയും പോകാന്‍ തയാറാകും. എന്നാല്‍ സിനിമയില്‍ ഇപ്പോള്‍ കഴിവിനാണ് പ്രാധാന്യം. ഗ്ലാമര്‍ ഒരു അഭിഭാജ്യ ഘടകമല്ല. അഭിനയമറിയുന്നവര്‍ക്ക് അവസരങ്ങളുണ്ട്.

  കുറച്ചു നാളായി ഇന്ത്യന്‍ സിനിമയില്‍ തങ്ങളുടെ അര്‍ദ്ധ നഗ്ന ചിത്രങ്ങളുമായി സജീവമാകുകയാണ് പല താരങ്ങളും. ഒരു കാലത്ത് തിരക്ക് മൂലം പല ചിത്രങ്ങളും ഒഴിവാക്കേണ്ടി വന്ന താരങ്ങള്‍ പോലും ഇക്കൂട്ടത്തിലുണ്ട്. മാഗസിനുകളിലെ കവര്‍ ചിത്രങ്ങള്‍ക്കായി തങ്ങളെ എത്രത്തോളം പ്രദര്‍ശിപ്പിക്കാനും ഇവര്‍ തയാറാകുന്നു. ഇതിലൂടെ സിനിമയില്‍ തങ്ങള്‍ക്ക് കുറഞ്ഞുവരുന്ന അവസരങ്ങള്‍ വര്‍ദ്ധിപ്പിക്കാമെന്നാണ് ഇവരുടെ ധാരണ. എന്നാല്‍ ഇതു കൊണ്ട് കാര്യമായ ഗുണമൊന്നും ലഭിച്ചില്ലെന്നാണ് വിവരം. മലയാളത്തിലും ഇത്തരത്തിലുള്ള പരീക്ഷണത്തിന് മുതിര്‍ന്ന താരങ്ങള്‍ കുറവല്ല. പുതിയ താരങ്ങളുടെ കടന്നു വരവാണ് ഇവര്‍ക്ക് വെല്ലുവിളിയാകുന്നത്.

  തെന്നിന്ത്യന്‍ സൂപ്പര്‍ താരം ശ്രേയാ ശരണ്‍ മലയാളികള്‍ക്കും സുപരിചിതയാണ്. മമ്മുട്ടി പ്രഥ്വിരാജ് ചിത്രം പോക്കിരിരാജയില്‍ പ്രഥ്വിയുടെ നായികായി എത്തിയ ശ്രേയ ഒരു കാലത്ത് തെന്നിന്ത്യ അടക്കി വാഴുകയായിരുന്നു. തമിഴിലും തെലുങ്കിലുമായി ഒട്ടേറെ നല്ല ചിത്രങ്ങള്‍. ശങ്കര്‍ ചിത്രം ശിവാജിയില്‍ രജനകാന്തിന്റെ നായികയായും ശ്രേയ എത്തി. ക്രമേണ സിനിമകള്‍ കുറഞ്ഞ് തുടങ്ങി. പിന്നീടാണ് മാക്‌സിം മാഗസിന് വേണ്ടി അര്‍ദ്ധ നഗ്നയായി ശ്രേയ പോസ് ചെയ്തത്. ഇതിന്റെ ഭാഗമായി എടുത്ത് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. പക്ഷെ ഇതുകൊണ്ടൊന്നും അവസരങ്ങളില്‍ കാര്യമായ വര്‍ദ്ധന ഉണ്ടായില്ല.

  തമിഴ്, തെലുങ്ക് സിനിമകളിലൂടെ മികച്ച് നായകിയായി മാറിയ താരമാണ് കാജല്‍. ബോളിവുഡിലും കാജല്‍ സാന്നിദ്ധ്യമറിയിച്ചു. എന്നാല്‍ ബോളിവുഡില്‍ വേണ്ടവിധത്തില്‍ തിളങ്ങാന്‍ കാജലിന് സാധിച്ചില്ല. ബോളിവുഡ് ആവശ്യപ്പെടുന്ന വിധം ഗ്ലാമറാകാന്‍ തനിക്ക് സാധിക്കും എന്നുള്ള വെളിപ്പെടുത്തലായിരുന്നു കാജലിന്റെ അടുത്ത നീക്കം, എഫ്എച്ച്എം മാഗസിനു വേണ്ടി താരം അര്‍ദ്ധ നഗ്നയായി പോസ് ചെയ്തു. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ ആഘോഷമാക്കി. എന്നാല്‍ ഇത് ബോളിവുഡില്‍ താരത്തിന് അനുകൂല തരംഗമുണ്ടാക്കിയില്ല.

  തെന്നിന്ത്യയിലും ബോളിവുഡിലും സാന്നദ്ധയമറിയച്ച താരമാണ് ഇല്യാന. നന്‍പന്‍ എന്ന ശങ്കര്‍ ചിത്രത്തില്‍ വിജയിയുടെ നായികയായി ഇല്യാന എത്തി. അവസരങ്ങള്‍ കുറഞ്ഞതോടെ ഇല്യാനയും മാഗസിന്‍ കവറിലേക്ക് ചേക്കേറി. അതും ടു പീസില്‍. ഇല്യാനയുടെ ചൂടന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി. വെള്ളിത്തിരയില്‍ മാത്രം കാര്യമായി ചലനമുണ്ടാക്കാന്‍ അവയ്ക്കായില്ല.

  മുന്‍ ചാനല്‍ അവതാരകയും തെലുങ്ക് നായികയുമായ റിയ ചക്രവര്‍ത്തിയാണ് തുണി അഴിച്ച് ഭാഗ്യം പരീക്ഷിച്ച മറ്റൊകരു താരം. ജംപ്‌സ്യൂട്ട് എന്ന മാഗസിനു വേണ്ടിയായിരുന്നു റിയയുടെ ഫോട്ടോ ഷൂട്ട്. അര്‍ദ്ധ നഗ്നയായി തന്നെ താരം പോസ് ചെയ്തു. ഒടുവില്‍ താരത്തിന്റെ തലയില്ലാത്ത അര്‍ദ്ധ നഗ്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിച്ചു. അവസരം മാത്രം ഉണ്ടാക്കാന്‍ ആ ശ്രമത്തിന് കഴിഞ്ഞില്ല.

  താരങ്ങളുടെ ബോളിവുഡ് മോഹമാണ് അവസരങ്ങള്‍ക്കായി കൂടുതല്‍ ഗ്ലാമറാകാന്‍ പ്രേരിപ്പിച്ചത്. തങ്ങള്‍ ഗ്ലാമറാകാന്‍ തയാറാണ് എന്നൊരു സന്ദേശം സിനിമ മേഖലയക്ക് നല്‍കുകയായിരുന്നു അവര്‍. ബോളിവുഡ് സ്വപ്‌നം കണ്ട് ദക്ഷിണേന്ത്യന്‍ താരങ്ങള്‍ മാത്രമല്ല മലയാളത്തിലെ ചില താരങ്ങളും തങ്ങളുടെ അര്‍ദ്ധ നഗ്ന ചിത്രങ്ങള്‍ കൊണ്ട് പ്രേക്ഷകരെ ഞെട്ടിച്ചിട്ടുണ്ട്.

  സീരിയേലിലും ബഡായി ബംഗ്ലാവ് എന്ന ചാനല്‍ ഷോയിലൂടെയും പ്രശസ്തയായ ആര്യ ഇത്തരത്തിലൊരു ഫോട്ടോ ഷൂട്ട് കൊണ്ട് ആരാധകരെ ഞെട്ടിച്ച താരമാണ്. സിനിമകളിലും ആര്യ അഭിനയിച്ചിട്ടുണ്ട്. ആര്യയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

  ലാല്‍ ജോസിന്റെ മുല്ല എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ താരമാണ് ശ്രുതി മേനോന്‍. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത കോമഡി സ്റ്റാര്‍സ് എന്ന പരിപാടിയില്‍ അവതാരികയുമായിരുന്നു ശ്രുതി. കഴിഞ്ഞ് വര്‍ഷം ഇറങ്ങിയ കിസ്മത്തില്‍ ശ്രുതിയായിരുന്നു നായിക. ശ്രുതിയും അര്‍ദ്ധ നഗ്നയായി ഫോട്ടോ ഷൂട്ട് നടത്തിയിരുന്നു.

  English summary
  These days, only successful films and impressing with acting talents are doing the job, while 'glamour' tag will be only an additional.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X