»   » സംവിധായകർ ഒപ്പം കിടക്കാന്‍ വിളിച്ച 10 നടിമാര്‍.. ഞെട്ടിത്തരിക്കും ഈ അനുഭവങ്ങൾ കേട്ടാൽ!

സംവിധായകർ ഒപ്പം കിടക്കാന്‍ വിളിച്ച 10 നടിമാര്‍.. ഞെട്ടിത്തരിക്കും ഈ അനുഭവങ്ങൾ കേട്ടാൽ!

Posted By: ശ്വേത കിഷോർ
Subscribe to Filmibeat Malayalam

സിനിമയില്‍ അവസരം കിട്ടാന്‍ വേണ്ടി താരങ്ങള്‍ വിട്ടുവീഴ്ച ചെയ്യേണ്ടിവരാറുണ്ട്. ചിലപ്പോള്‍ ശാരീരികമായി വരെ. ഇതില്‍ വലിയ പുതുമയൊന്നുമില്ല എന്നാണ് സിനിമാ രംഗത്തുള്ളവര്‍ തന്നെ പറയുന്നത്. സിനിമയുടെ ഗ്ലാമറില്‍ വീണുപോയി അവസരത്തിന് വേണ്ടി വിട്ടുവീഴ്ച ചെയ്തവരും ഈ രംഗമേ വേണ്ട എന്ന് പറഞ്ഞ് ഉപേക്ഷിച്ച് പോയവരും ഉണ്ട്. കാസ്റ്റിങ് കൂച്ച് എന്ന ചെല്ലപ്പേരിലാണ് ഈ ഇടപാട് സിനിമയില്‍ അറിയപ്പെടുന്നത്.

Read Also: കുനിഞ്ഞു നിന്നിട്ടല്ലേ മോളേ... നിനക്കെന്താ ശരിക്കും പണി... ലിംഗത്തിലെ കുരുവിനെപ്പറ്റി പറഞ്ഞ ഡോ. ആതിരയ്ക്ക് ഫേസ്ബുക്കില്‍ പൊങ്കാല...

നിര്‍മാതാക്കളുടെ കൂടെ കിടന്നാല്‍ അവസരം തരാമെന്ന് തനിക്ക് ഓഫറുണ്ടായിരുന്നു എന്ന് അടുത്തിടെയാണ് മോഡലായ കൃഷ്ണ മൊണാല്‍ തുറന്ന് പറഞ്ഞത്. യു എസിലെ അലബാമയില്‍ ജനിച്ചുവളര്‍ന്ന കൃഷ്ണ മൊണാലിന് ഞെട്ടലായിരുന്നു ഈ ഓഫര്‍ ഉണ്ടാക്കിയത്. ഇത് പോലെ ഓഫര്‍ കിട്ടിയവരും അത് സ്വീകരിച്ചവരുമായ ചിലരെ പരിചയപ്പെടൂ, ഇതെല്ലാം സിനിമക്ക് പിന്നിലെ ഗോസിപ്പ് കോളങ്ങളിലെ കഥകളാണ് കേട്ടോ...

കങ്കണ റണാവത്

ബോളിവുഡ് താരകുമാരിയായ കങ്കണ റണാവത്തിന് ഇത്തരത്തില്‍ ഒരു അനുഭവം ഉണ്ടായിട്ടുണ്ട് എന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ. എന്നാല്‍ സംഗതി സത്യമാണ്. തനു വെഡ്‌സ് മനു എന്ന ചിത്രത്തിന്റെ ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് ഇത്. ബോളിവുഡിലെ ഏറ്റവും ബോള്‍ഡായിട്ടുള്ള വേഷങ്ങള്‍ ചെയ്തിട്ടുള്ള നടിമാരില്‍ ഒരാളാണ് കങ്കണ.

പ്രിതി ജെയിന്‍

പ്രശസ്ത ബോളിവുഡ് സംവിധായകന്‍ മധുര്‍ ഭണ്ഡാര്‍ക്കറിനെതിരെ പരാതി നല്‍കിയ ശ്രദ്ധേയയായ നടിയാണ് പ്രിതി ജയിന്‍. വര്‍ഷങ്ങളോളം തനിക്ക് മധുര്‍ ഭണ്ഡാര്‍ക്കറിനൊപ്പം കിടക്ക പങ്കിടേണ്ടി വന്നു എന്നാണ് നടി പറഞ്ഞത്. ഞാനൊരു നടിയാണ്, ഒരു സ്ത്രീയാണ് ഒരു മാംസക്കഷണമല്ല - ഇതായിരുന്നു പ്രിതി ജയിന്‍ പറഞ്ഞത്. 2004ല്‍ മധുര്‍ ഭണ്ഡാര്‍ക്കറിനെതിരെ നടി പോലീസില്‍ പരാതിയും നല്‍കിയിരുന്നു.

സര്‍വീന്‍ ചൗള

ടി വി സീരിയലുകളിലൂടെ സിനിമാ രംഗത്തെത്തിയ താരമാണ് സര്‍വീന്‍ ചൗള. നടിയും ഡാന്‍സറുമാണ്. അവസരം കിട്ടാന്‍ വേണ്ടി സംവിധായകന്‍ കൂട്ട് കിടക്കാന്‍ വിളിച്ച കഥ ചൗള തന്നെയാണ് ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്. സിനിമ കഴിയുന്നത് വരെയുള്ള ഒരു അഡ്ജസ്റ്റ്‌മെന്റ് എന്നാണത്രെ സംവിധായകന്റെ സുഹൃത്ത് നടിയോട് പറഞ്ഞത്. ഹിന്ദിയിലല്ല, തമിഴിലാണ് ഇത്തരം ഒരു അനുഭവം ഉണ്ടായതെന്നും നടി പറഞ്ഞു.

സുചിത്ര കൃഷ്ണമൂര്‍ത്തി

നടിയും എഴുത്തുകാരിയും ചിത്രകാരിയുമായ സുചിത്ര കൃഷ്ണമൂര്‍ത്തിയും കാസ്റ്റിങ് കൂച്ച് അനുഭവങ്ങള്‍ തുറന്ന് പറഞ്ഞ് ആരാധകരെ ഞെട്ടിച്ച താരമാണ്. ഒരു സിനിമയിലെ റോളിനെക്കുറിച്ച് ചര്‍ച്ച നടക്കുന്നതിനിടെയാണ് നിര്‍മാതാവ് സുചിത്രയെ സെക്‌സിന് നിര്‍ബന്ധിച്ചത്. ഇക്കാര്യം തന്റെ ബ്ലോഗിലാണ് സുചിത്ര കൃഷ്ണമൂര്‍ത്തി എഴുതിയത്.

ടിസ്‌ക ചോപ്ര

ഹിന്ദി നടിയും തീയറ്റര്‍ ആര്‍ട്ടിസ്റ്റുമാണ് ടിസ്‌ക ചോപ്ര. നടിയും സംവിധായകനും തമ്മില്‍ കാസ്റ്റിങ് കൂച്ചില്‍ ഒരു എഗ്രിമെന്റ് തന്നെ ഒപ്പിട്ട് തയ്യാറാക്കും എന്നാണ് ടിസ്‌ക ചോപ്ര പറയുന്നത്. എന്നാല്‍ ഈ രേഖ വേറെ ആരെയും പ്രത്യേകിച്ച് മാധ്യമങ്ങളെ കാണിക്കില്ല. തനിക്കും ഇത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്ന് ടിസ്‌ക പറയുന്നു.

പായല്‍ റോഹ്താഗി

ബോളിവുഡ് നടിയും ടി വി അവതാരകയുമാണ് 32കാരിയായ പായല്‍ റോഹ്താഗി. സംവിധായകനായ ദിവാകര്‍ ബാനര്‍ജി തന്നോട് ടോപ് അഴിച്ചുമാറ്റാനും സഹകരിക്കാനും ആവശ്യപ്പെട്ടു എന്നാണ് പായല്‍ തുറന്നടിച്ചത്. ഇത് ഹിന്ദി സിനിമാ രംഗത്ത് വലിയ കോളിളക്കം തന്നെ സൃഷ്ടിച്ചു. സംവിധായകന്‍ തന്നെ കടന്നുപിടിക്കുകയും വസ്ത്രം അഴിക്കുകയും ചെയ്തു എന്നാണ് നടി പറഞ്ഞത്.

സണ്ണി ലിയോണ്‍

ഒരു ബോളിവുഡ് ചിത്രത്തില്‍ അഭിനയിക്കാന്‍ കരാര്‍ ഒപ്പിട്ട ശേഷമാണ് സണ്ണി ലിയോണിന് ഇത്തരമൊരു ദുരനുഭവം ഉണ്ടായത്. സണ്ണി ലിയോണിന്റെ മാനേജരും ഭര്‍ത്താവുമായ ഡാനിയല്‍ വെബറിനെയും ഇയാള്‍ ഈ ആവശ്യവുമായി സമീപിച്ചുപോലും. സ്വകാര്യ കളക്ഷനിലേക്ക് മുതല്‍കൂട്ടായിരുന്നത്രെ ഇത്.

കല്‍ക്കി കോഹ്ലിന്‍

ബോളിവുഡ് നടിയായ കല്‍ക്കി കോഹ്ലിനും സമാനമായ അനുഭവം ഉണ്ടായിട്ടുണ്ട്. തനിക്ക് ഇങ്ങനെ ഒരു ദുരനുഭവം ഉണ്ടായ കാര്യം കല്‍ക്കി തന്നെയാണ് പറഞ്ഞത്. എന്നാല്‍ ഇതില്‍ നിന്നും വലിയ അപകടം കൂടാതെ രക്ഷപ്പെടാന്‍ തനിക്ക് സാധിച്ചു. ഹിന്ദി സിനിമയില്‍ ഇത് പുതുമയുളള കാര്യമല്ല എന്ന് താരം തുറന്നടിക്കുകയും ചെയ്തു.

മമ്ത കുല്‍ക്കര്‍ണി

ബോളിവുഡിലെ സ്വപ്‌നറാണിയായിരുന്ന മമത് കുല്‍ക്കര്‍ണിക്കും കാസ്റ്റിങ് കൂച്ചിന് ഇരയാകേണ്ടി വന്നിട്ടുണ്ട്. ഹിന്ദി സിനിമയിലെ ഒരു പ്രമുഖ സംവിധായകനെതിരെയാണ് മമ്ത കുല്‍ക്കര്‍ണി വിരല്‍ ചൂണ്ടിയത്.

രാധിക ആപ്‌തെ

നഗ്ന ചിത്രങ്ങളും വീഡിയോയും ഇന്റര്‍നെറ്റില്‍ വൈറലായപ്പോള്‍ പോലും ഒരു മടിയും കൂടാതെ ധൈര്യസമേതം ആളുകള്‍ക്ക് മുമ്പില്‍ വന്നിട്ടുള്ള നടിയാണ് രാധിക ആപ്‌തെ. തനിക്കും ഇത്തരം ഓഫറുകള്‍ വന്നിട്ടുണ്ട്. - കാസ്റ്റിങ് കൂച്ചിനെക്കുറിച്ച് രാധിക പറയുന്നു. ഇത്തരം ഓഫറുകള്‍ കിട്ടിയിട്ടുള്ള പലരെയും തനിക്കറിയാമെന്നും നടി പറഞ്ഞു.

English summary
Bollywood Gossip: Actresses who adjust with director for a role in film

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam