'വിവാഹ ബന്ധം വേർപ്പെടുത്തി രാഷ്ട്രീയ നേതാവുമായി പ്രണയം'; ലിസ്റ്റിൽ സുകന്യ മുതൽ നയൻതാര വരെ!
സിനിമാ-സീരിയൽ മേഖലയിൽ ഒട്ടും പഞ്ഞമില്ലാത്തത് ഗോസിപ്പുകൾക്കാണ്. ഇത്തരം ഗോസിപ്പുകൾ കാരണം പലരും പ്രണയത്തിലാവുകയും പല താരങ്ങളും എന്നന്നേക്കുമായി വേർപിരിയുകയും ചെയ്യുന്ന സാഹചര്യമുണ്ടായിട്ടുണ്ട്. സിനിമ ഒരു ഗ്ലാമർ മേഖലയായതുകൊണ്ട് തന്നെ രാഷ്ട്രീയത്തിൽ അടക്കം സൗഹൃദങ്ങളും ബന്ധുക്കളും താരങ്ങൾക്കുണ്ടാകുന്നത് പതിവാണ്. എന്നാൽ തെന്നിന്ത്യയിലെ മൂന്ന് നടിമാർക്ക് രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്ന ചിലരുമായി പ്രണയമുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്.
ആ ലിസ്റ്റിൽ ആദ്യം സിനിമാ മേഖലയുമായി ബന്ധപ്പെട്ടവർ പറയുന്നത് നടി സുകന്യയുടെ പേരാണ്. സാഗരം സാക്ഷിയടക്കം ഒട്ടനവധി കാമ്പുള്ള മലയാള സിനിമകളിൽ നായികയായിട്ടുള്ള നടിയാണ് സുകന്യ. അഭിനേത്രി എന്നതിലുപരി മനോഹരമായി നൃത്തം ചെയ്യാറുമുള്ള സുകന്യ ഇപ്പോൾ മലയാള സിനിമകളിൽ അത്ര സജീവമല്ല.

മലയാളം സിനിമയ്ക്ക് പുറമെ നിരവധി തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. കരിയറിലെ ഏറ്റവും മികച്ച സമയത്ത് നിൽക്കുമ്പോഴായിരുന്നു സുകന്യയുടെ വിവാഹം. 2002ൽ ശ്രീധർ രാജഗോപാൽ എന്നയാളെ വിവാഹം ചെയ്ത നടി ഭർത്താവിനൊപ്പം അമേരിക്കയിലേക്ക് പോയി. എന്നാൽ ഒരു വർഷത്തിനുള്ളിൽ ഇരുവരും വേർപിരിയുകയായിരുന്നു.
പിന്നീട് പുനർവിവാഹവുമായി ബന്ധപ്പെട്ട് സുകന്യ പറഞ്ഞ വാക്കുകൾ ശ്രദ്ധനേടിയിരുന്നു. എനിക്ക് അമ്പത് വയസായി. ഇനി കല്യാണം കഴിച്ച് കുട്ടികളൊക്കെയായാൽ ആ കുട്ടി എന്നെ അമ്മാ എന്ന് വിളിക്കുമോ അമ്മൂമ്മ എന്ന് വിളിക്കുമോ എന്നൊക്കെ സംശയമുണ്ട്. പക്ഷെ നേരത്തെ പറഞ്ഞതുപോലെ ഞാൻ ചെയ്യില്ല എന്ന തീരുമാനം എടുത്തിട്ടില്ല. എങ്ങനെ വരുന്നോ അങ്ങനെ വരട്ടെ എന്നാണ് മുമ്പൊരിക്കൽ നടി പറഞ്ഞത്.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ സുകന്യ കേരളത്തിൽ എത്തിയിരുന്നു. ഭർത്താവുമായി വേർപിരിഞ്ഞശേഷം കുറച്ച് കാലം ഒരു പ്രമുഖ രാഷ്ട്രീയ നേതാവുമായി സുകന്യ പ്രണയത്തിലായിരുന്നുവെന്ന് ഗോസിപ്പുകൾ വന്നിരുന്നു. എന്നാൽ ആരാണ് സുകുന്യയുടെ കഥയിലെ നായകൻ എന്നത് വ്യക്തമല്ല. രാഷ്ട്രീയ നേതാവുമായി പ്രണയമുണ്ടായിരുന്ന മറ്റൊരു നടി കുട്ടി രാധികയാണ്.
ഇയർക്കൈ എന്ന തമിഴ് സിനിമയിൽ നായികയായി അഭിനയിച്ച് ശ്രദ്ധനേടിയ നടിയാണ് കുട്ടി രാധിക എന്നറിയപ്പെടുന്ന രാധിക കുമാരസ്വാമി. നിരവധി കന്നഡ സിനിമകളിൽ നായികയായി അഭിനയിച്ചശേഷമാണ് രാധിക തമിഴിലേക്ക് എത്തിയത്. 2000ൽ രത്‌നം കുമാറിനെ വിവാഹം കഴിച്ചെങ്കിലും രണ്ടുവർഷത്തിനുശേഷം അയാളുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടർന്ന് വേർപിരിഞ്ഞു.

ശേഷം കർണാടകയിലെ രാഷ്ട്രീയ നേതാവായ എച്ച്‌ഡി കുമാരസ്വാമിയുമായി നടി പ്രണയത്തിലായിരുന്നുവെന്നും 2006ൽ കുട്ടി രാധികയെ എച്ച്‌ഡി കുമാരസ്വാമി വിവാഹം കഴിച്ചതായും ചില റിപ്പോർട്ടുകൾ വന്നിരുന്നു. പിന്നീട് 2015ൽ കുട്ടി രാധിക ആ ബന്ധവും വേർപ്പെടുത്തി. ലിസ്റ്റിലെ അവസാനത്തെയാൾ നടി നയൻതാരയാണ്. 75 ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള നയൻതാര ഒരു വർഷം മുമ്പാണ് സംവിധായകൻ വിഘ്നേഷ് ശിവനെ വിവാഹം ചെയ്തത്.
ഇരുവരും തമ്മിൽ പ്രണയം ആരംഭിക്കുന്നതിന് മുമ്പ് കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഉദയനിധി സ്റ്റാലിനും നയൻതാരയും പ്രണയത്തിലാണെന്ന് നിരവധി വാർത്തകൾ പ്രചരിച്ചിരുന്നു. ഇരുവരും ഒരുമിച്ച് ചില സിനിമകളിൽ നായകനും നായികയുമായി അഭിനയിച്ചിട്ടുമുണ്ട്.
നാൽപ്പത്തിയാറുകാരനായ ഉദയനിധി സ്റ്റാലിൻ വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ്. മുഴുവൻ സമയവും രാഷ്ട്രീയത്തിൽ ഇറങ്ങിയശേഷം വളരെ വിരളമായി മാത്രമെ ഉദയനിധി സിനിമകൾ ചെയ്യാറുള്ളു. സംവിധായികയായ കൃതികയാണ് ഉദയനിധിയുടെ ഭാര്യ. ഇരുവരുടെയും പ്രണയ വിവാഹമാണ്. നിരവധി പ്രണയ പരാജയങ്ങൾക്കുശേഷമാണ് നയൻതാര വിഘ്നേഷ് ശിവനുമായി പ്രണയത്തിലായത്. ഇപ്പോൾ രണ്ട് ആൺകുഞ്ഞുങ്ങളുടെ അമ്മയാണ് നയൻതാര.


Click it and Unblock the Notifications











