'കങ്കണ മന്ത്രവാദം ചെയ്യുന്നു, നരക തുല്യമായ പ്രണയകാലം'; ഇനിയും ആ പ്രശ്നത്തിലേക്കില്ലെന്ന് അധ്യയൻ
ബോളിവുഡ് നടിയും എംപിയുമായ കങ്കണ റണൗത്തിന്റെ പ്രണയ ബന്ധങ്ങളിൽ പലതും പ്രശ്ന കലുഷിതമായാണ് അവസാനിച്ചത്. പലപ്പോഴും കങ്കണയ്ക്കെതിരെ ആരോപണങ്ങളും വന്നിട്ടുണ്ട്. നടൻ ഹൃത്വിക് റോഷനുമായി തനിക്ക് ബന്ധമുണ്ടായിരുന്നെന്ന് കങ്കണ വെളിപ്പെടുത്തിയപ്പോൾ ഹൃത്വിക് ഈ വാദം തള്ളിക്കളഞ്ഞു. ഇത് പിന്നീട് പൊലീസ് കേസ് വരെയായി. കങ്കണയുടെ മുൻ കാമുകനായിരുന്നു നടൻ അധ്യായൻ സുമൻ. കരിയറിലെ തുടക്ക കാലത്താണ് ഇവർ പ്രണയത്തിലാകുന്നത്. രാസ്: ദ മിസ്റ്ററി കണ്ടിന്യൂസ് എന്ന സിനിമയ്ക്കിടെയാണ് ഇവർ അടുക്കുന്നത്. കങ്കണയുമായുള്ള പ്രണയ കാലം നരക തുല്യമായിരുന്നെന്നാണ് പിന്നീട് അധ്യൻ സുമൻ വെളിപ്പെടുത്തിയത്. വലിയ വിവാദമായിരുന്നു ഈ തുറന്ന് പറച്ചിൽ.
പുതിയ അഭിമുഖത്തിൽ കങ്കണയെക്കുറിച്ചുള്ള ചോദ്യത്തിന് അധ്യയൻ നൽകിയ മറുപടിയാണിപ്പോൾ ശ്രദ്ധ നേടുന്നത്. ഒരിക്കൽ കങ്കണയ്ക്കൊപ്പമുള്ള തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച് സംസാരിച്ചിരുന്നു. തന്റെ ഭാഗം ആളുകൾ കേൾക്കേണ്ടതിനാൽ അത് അത്യാവശ്യമായിരുന്നു. എന്നാൽ വീണ്ടും ആ പ്രശ്നത്തെക്കുറിച്ച് സംസാരിക്കാൻ തനിക്ക് താൽപര്യമില്ലെന്നാണ് അധ്യയൻ പറയുന്നത്.

ഗുരുതരമായ ആരോപണങ്ങളാണ് കങ്കണയ്ക്കെതിരെ നേരത്തെ അധ്യയൻ ഉന്നയിച്ചിരുന്നത്. ഒരു വർഷത്തെ ബന്ധം തനിക്ക് നരകമായിരുന്നു. കങ്കണ ദുർമന്ത്രവാദങ്ങൾ ചെയ്തിരുന്നെന്നായിരുന്നു പ്രധാന ആരോപണം. അധ്യയന്റെ പിതാവ് ശേഖർ സുമനും ഇതേക്കുറിച്ച് സംസാരിക്കുകയുണ്ടായി. മകനെ ഹിപ്നോട്ടെസ് ചെയ്ത കങ്കണ അവനെ ഉപദ്രവിക്കാറുണ്ടായിരുന്നു. പൂർണമായും കങ്കണയുടെ നിയന്ത്രണത്തിലായിരുന്നു അധ്യയനെന്നും ശേഖർ സുമൻ പറഞ്ഞു. ഒരു ദിവസം വീട്ടിൽ വന്നത് തല മൊട്ടയടിച്ചാണ്. ഇതേക്കുറിച്ച് ചോദിച്ചപ്പോൾ നിങ്ങൾക്ക് ഫാഷൻ അറിയില്ലെന്ന് പറഞ്ഞു. അവാർഡ് നിശയിൽ ബോഡി ഗാർഡിനെ പോലെയാണ് അധ്യയനെ കങ്കണ പരിഗണിച്ചതെന്നും ഇദ്ദേഹം തുറന്നടിച്ചു.
ആരോപണങ്ങളെ കങ്കണ തള്ളിക്കളയുകയാണുണ്ടായത്. വ്യക്തി ജീവിതത്തിലും കരിയറിലും ഒരു പോലെ പ്രശ്നങ്ങൾ നേരിട്ട താരമാണ് കങ്കണ. വിവാദ പരാമർശങ്ങളും അധിക്ഷേപങ്ങളും കാരണം ബോളിവുഡ് നടിയെ അകറ്റി നിർത്തുന്നു. മുൻനിര ഫിലിം മേക്കേർസിനോടൊപ്പം കങ്കണയ്ക്ക് ഇന്ന് അവസരങ്ങൾ വരാറില്ല. എമർജൻസി ആണ് ഒടുവിൽ പുറത്തിറങ്ങിയ സിനിമ. ഈ സിനിമയിൽ പ്രധാന വേഷം ചെയ്തതും സംവിധാനം ചെയ്തതും നിർമ്മിച്ചതും കങ്കണ തന്നെയാണ്.


Click it and Unblock the Notifications











