അരുവി ഫെയിം അദിഥി ബാലന്‍ മലയാളത്തിലേക്ക്? സന്തോഷ് ശിവന്‍ ചിത്രത്തില്‍ നടിയും!

By Midhun Raj

സന്തോഷ് ശിവന്റെ സംവിധാനത്തില്‍ കാളിദാസ് ജയറാം മുഖ്യ വേഷത്തില്‍ എത്തുന്ന ചിത്രമാണ് ജാക്ക് ആന്‍ഡ് ജില്‍. മഞ്ജു വാര്യരും പ്രധാന റോളിലെത്തുന്ന സിനിമയുടെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഒരു ത്രില്ലര്‍ ചിത്രമായിട്ടാണ് ജാക്ക് ആന്‍ഡ് ജില്‍ ഒരുങ്ങുന്നതെന്ന് അറിയുന്നു. സിനിമയെ സംബന്ധിച്ചുളള മറ്റൊരു റിപ്പോര്‍ട്ടുകൂടി സമൂഹ മാധ്യമങ്ങളില്‍ പുറത്തുവന്നിരുന്നു.

അരുവി എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധേയയായ അദിഥി ബാലനും സിനിമയില്‍ അഭിനയിക്കുന്നുണ്ടെന്നാണ് അറിയുന്നത്. എന്നാല്‍ ഇതില്‍ ഔദ്യാഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ അരുവിയില്‍ മികച്ച പ്രകടനം നടത്തിയ താരമായിരുന്നു അദിഥി.

aditi balan

അതേസമയം മലയാളത്തിലും തമിഴിലുമായി ഒരുക്കുന്ന ജാക്ക് ആന്‍ഡ് ജില്ലില്‍
വലിയ താരനിര തന്നെയാണ് അണിനിരക്കുന്നത്. നെടുമുടി വേണു,സൗബിന്‍ ഷാഹിര്‍,അജു വര്‍ഗീസ്,ബേസില്‍ ജോസഫ്,രമേഷ് പിഷാരടി,സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവരും സിനിമയില്‍ അഭിനയിക്കുന്നുണ്ട്. ലെന്‍സ്‌മെന്‍ സ്റ്റുഡിയോസാണ് ചിത്രം നിര്‍മ്മിക്കുന്നത്.

നവാഗതനായ റാം സുരേന്ദറാണ് സിനിമയുടെ സംഗീതം നിര്‍വ്വഹിക്കുന്നത്. ബികെ ഹരിനാരായണന്‍ ചിത്രത്തിന് വേണ്ടി പാട്ടുകള്‍ എഴുതിയിരിക്കുന്നു. ജാക്ക് ആന്‍ഡ് ജില്ലിന്റെതായി നേരത്തെ പുറത്തിറങ്ങിയ ലൊക്കേഷന്‍ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. മഞ്ജു വാര്യരുടെയും കാളിദാസിന്റെയും ചിത്രങ്ങളാണ് പുറത്തിറങ്ങിയിരുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X