»   » അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്റെ വിജയക്കുതിപ്പിന് തടയിടാന്‍ തിയറ്റര്‍ സംഘടന!!! ലക്ഷ്യം ഭാവന???

അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്റെ വിജയക്കുതിപ്പിന് തടയിടാന്‍ തിയറ്റര്‍ സംഘടന!!! ലക്ഷ്യം ഭാവന???

Posted By: കാർത്തി
Subscribe to Filmibeat Malayalam

ആസിഫ് അലി ഭാവന എന്നിവരെ നായികാ നായകന്മാരാക്കി രോഹിത് വിഎസ് സംവിധാനം ചെയ്ത അഡ്വഞ്ചേഴ്‌സ് ഓമനക്കുട്ടനെ തകര്‍ക്കാന് ആസൂത്രിത നീക്കങ്ങള്‍. ചിത്രം മികച്ച് അഭിപ്രായം നേടുമ്പോഴും തിയറ്ററില്‍ നിന്നും ചിത്രത്തെ ഒഴിവാക്കാനാണ് ശ്രമം.

പ്രഭാസിന് പ്രേമം അസ്ഥിക്ക് പിടിച്ചു??? പുതിയ ചിത്രത്തില്‍ ബോളിവുഡ് നായിക വേണ്ട അനുഷ്‌ക മതി!!!

ആ ചുണ്ടുകള്‍ കടിച്ച് തിന്നാന്‍ തോന്നുന്നു, പിന്നെയോ??? മോഹന്‍ലാലിനെ കണ്ട നടിയുടെ ആഗ്രഹങ്ങള്‍!!!

ഈ ചിത്രത്തിനൊപ്പം വെള്ളിയാഴ്ച തിയറ്ററിലെത്തിയ ചിത്രങ്ങള്‍ക്ക് ലഭിച്ചതിന്റെ പകുതി തിയറ്ററുകള്‍ മാത്രമാണ് ചിത്രത്തിന് ലഭിച്ചത്. അതിന് പുറമെയാണ് ഇപ്പോള്‍ പ്രദര്‍ശിപ്പിക്കുന്ന തിയറ്ററുകളില്‍ നിന്നും ചിത്രത്തെ പുറത്ത് കളയാനുള്ള നീക്കങ്ങള്‍ നടക്കുന്നത്. ഇതിന് പിന്നില്‍ തിയറ്റര്‍ സംഘടനയാണെന്നും ആരോപണമുണ്ട്. 

ബാഹുബലിയൊക്കെ എന്ത്!!! ലാലേട്ടനെ തൊട്ട ശശികലയ്ക്ക് അറഞ്ചം പുറഞ്ചം പൊങ്കാല... ശ്വാസം പോലും കിട്ടില്ല!

ബാഹുബലി തരംഗത്തില്‍ മലയാള സിനിമകള്‍ക്ക് തിയറ്ററുകള്‍ ലഭിക്കാത്തതിനാല്‍ മുമ്പേ പ്രഖ്യാപിച്ച പല റിലീസ് തിയതികളും മാറ്റി വച്ചാണ് വെള്ളിയാഴ്ച ഗോദ, ആച്ചായന്‍സ് എന്നിവയ്‌ക്കൊപ്പം അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍ തിയറ്ററിലെത്തിയത്. ചിത്രത്തിന് തിയറ്ററുകളും കുറവായിരുന്നു.

നൂറോളം തിയറ്ററുകളില്‍ റിലീസ് ചെയ്ത അച്ചായന്‍സ് ആദ്യ ദിനം 68 ലക്ഷം രൂപ കളക്ഷന്‍ നേടിയപ്പോള്‍ നാല്‍പ്പതോളം തിയറ്ററുകളില്‍ മാത്രം പ്രദര്‍ശനത്തിനെത്തിയ അഡ്വഞ്ചേഴ്‌സ് ഓമനക്കുട്ടന്‍ ആദ്യ ദിനം നേടിയത് 35 ലക്ഷം രൂപയാണ്. അച്ചായന്‍സുമായി താരതമ്യം ചെയ്യുമ്പോള്‍ മികച്ച കളക്ഷന്‍.

ആദ്യ ദിനങ്ങളില്‍ കുറവ് കളക്ഷന്‍ നേടിയ ചിത്രങ്ങള്‍ പിന്നീട് പ്രേക്ഷകരുടെ അഭിപ്രായം നേടി മികച്ച കളക്ഷനിലേക്ക് എത്തിയ അനുഭവങ്ങള്‍ മുമ്പും മലയാള സിനിമയില്‍ ഉണ്ടായിട്ടും. പൃഥ്വിരാജ് ചിത്രം ക്ലാസ്‌മേറ്റ്‌സ് അതിനുദാഹരണമാണ്. പ്രേക്ഷകരില്‍ നിന്നും മികച്ച അഭിപ്രായമാണ് അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍ നേടുന്നത്. എന്നിട്ടാണ് ആദ്യ ആഴ്ചയില്‍ തന്നെ ചിത്രത്തെ ഇല്ലാതാക്കാന്‍ ശ്രമം.

മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരുന്ന ചിത്രത്തിനെതിരെ ആസൂത്രിതമായ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നാണ് ആരോപണം. ഇതിന് പിന്നില്‍ തിയറ്റര്‍ സംഘടനയുടെ നീക്കങ്ങളാണ്. ചിത്രത്തില്‍ റിലീസിന് തിയറ്റുകള്‍ കുറവ് നല്‍കിയതും ഇപ്പോള്‍ ഹോള്‍ഡ് ഓവര്‍ ആക്കാന്‍ ശ്രമിക്കുന്നതും ഇത്തരത്തിലൊരു നീക്കത്തിന്റെ ഭാഗമാണെന്നാണ് സംശയിക്കുന്നത്.

അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടനെതിരായ നീക്കത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത് ചിത്രത്തിലെ നായിക ഭാവനയെയാണെന്നും അഭ്യൂഹങ്ങളുണ്ട്. ഭാവനയെ മലയാള സിനിമയില്‍ നിന്നും ഫീല്‍ഡ് ഔട്ടാക്കാന്‍ വ്യക്തമായ ശ്രമങ്ങള്‍ നടന്നിരുന്നു. പല അവസരങ്ങളും തനിക്ക് ഇതിലൂടെ നഷ്ടപ്പെട്ടതായി ഭാവനയും പറഞ്ഞിരുന്നു.

ഈ വര്‍ഷത്തിന്റെ ആരംഭത്തിലാണ് തിയറ്റര്‍ സംഘടനയായ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ നടത്തിയ തിയറ്റര്‍ സമരം പൊളിച്ചുകൊണ്ട് നിര്‍മാതാക്കളേയും എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനേയും തിയറ്റര്‍ ഉടമകളേയും ഏകോപിപ്പിച്ചുകൊണ്ട് പുതിയ സംഘടന നിലവില്‍ വരുന്നത്.

മുഴുവന്‍ സംഘടകളേയും ഏകോപിപ്പിച്ചുകൊണ്ടുള്ള വളരെ ആസൂത്രിതമായ നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. മികച്ച അഭിപ്രായം നേടുന്ന ഭാവന ചിത്രത്തെ തിയറ്ററില്‍ നിന്നും മാറ്റാണ് ഈ നീക്കത്തിലൂടെ ഉദ്ദേശിക്കുന്നത്. നായിക പ്രധാന്യമുള്ള ചിത്രമാണിത്.

സിനിമയ്ക്ക് ആളില്ലെന്ന് കാണിച്ച് തിയറ്ററില്‍ നിന്നും ചിത്രത്തെ പുറത്താക്കാനാണ് ശ്രമം. തിയറ്ററില്‍ പ്രേക്ഷകരുടെ എണ്ണം ക്രമാതീതമായി കുറഞ്ഞാല്‍ ചിത്രം മാറ്റാന്‍ തിയറ്ററുകള്‍ക്ക് അധികാരമുണ്ട്. ഇത് ചിത്രത്തിനെതിരെ പ്രയോഗിക്കാനാണ് നീക്കം.

ചിത്രം കൃത്യമായി വിതരണം ചെയ്യപ്പെട്ടില്ലെന്ന ആരോപണം ആസിഫ് അലി ഉന്നയിച്ചിരുന്നു. സിനിമ ശരിയായ ഡിസ്ട്രിബ്യൂട്ട് ചെയ്യാത്തതും ഇപ്പോള്‍ ചിത്രം തിയറ്ററില്‍ നിന്ന് നീക്കാന്‍ ശ്രമിക്കുന്നതും എല്ലാ സംഘടനകളേയും ഏകീകരിച്ച് രൂപം കൊണ്ട പുതിയ സംഘടനയാണെന്ന സംശയത്തെ ബലപ്പെടുത്തുകയാണ്.

ഭാവനയ്ക്ക് മലയാള സിനിമയില്‍ ഒരു ശത്രു ഉണ്ടെന്ന് വസ്തുത ശരിവയ്ക്കുന്ന റിപ്പോര്‍ട്ടുകള്‍ പലതു പറത്ത് വന്നിരുന്നു. തന്റെ അവസരങ്ങള്‍ നിഷേധിക്കാന്‍ ഒരു നടന്‍ ശ്രമിച്ചതായി ഭാവന പറഞ്ഞിരുന്നു. അതിന്റെ തുടര്‍ച്ചയാണ് ഈ ശ്രമമെന്നാണ് കണക്കാക്കുന്നത്.

ഭാവനയുടെ ശത്രു എന്ന നിലയില്‍ സിനിമാ മംഗളം റിപ്പോര്‍ട്ടര്‍ പല്ലിശേരി വിരല്‍ ചൂണ്ടുന്നത് ഒരു പ്രമുഖ നടന് നേരെയാണ്. ഇവര്‍ തമ്മിലുള്ള ശത്രുതയ്ക്കുള്ള കാരണങ്ങളും അക്കമിട്ട് അദ്ദേഹം തന്റെ ലേഖനത്തില്‍ നിരത്തുണ്ട്. പല്ലിശേരിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും നടന്‍ വ്യക്തമാക്കിയിരുന്നു.

തിയറ്റര്‍ സംഘടനകളുടെ നേതൃത്വത്തില്‍ നടക്കുന്ന ഈ ആസൂത്രിത ശ്രമത്തിനെതിരെ ചിത്രത്തിന് പിന്തുണയുമായി മലയാള സിനിമയിലെ യുവതാരങ്ങള്‍ രംഗത്തെത്തി. ഗോദ സംവിധായകന്‍ ബേസില്‍ ജോസഫും വിനീത് ശ്രീനിവാസനും എല്ലാവരും ചിത്രത്തേക്കുറിച്ച് മികച്ച അഭിപ്രായം രേഖപ്പെടുത്തി രംഗത്തെത്തി.

ഫേസ്ബുക്കിലൂടെയും മറ്റും ചിത്രത്തിന് അനുകൂലമായി നിരവധി യുവതാരങ്ങളും സംവിധായകരും രംഗത്തുണ്ട്. അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍ കാണാന്‍ ടിക്കറ്റ് എടുത്ത് അതുമായി നില്‍ക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്താണ് സണ്ണി വെയ്ന്‍ തന്റെ പിന്തുണ അറിയിച്ചത്.

English summary
Adventures Of Omanakuttan lost theaters because of Bhavana. Theaters are going hold over the movie even though it gets a good review.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam