മോഹൻലാലിന് പിന്നാലെ പൃഥ്വിരാജും മിനിസ്ക്രീനിലേയ്ക്ക് , തുടക്കം സൂര്യ ടിവിയിലൂടെ
ബിഗ് സ്ക്രീൻ താരങ്ങൾക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് മിനിസ്ക്രീനിൽ നിന്ന് ലഭിക്കുന്നത്. തിയേറ്ററുകൾ ആഘോഷമാക്കുന്ന താരങ്ങൾ തങ്ങളുടെ സ്വീകരണ മുറികളിലേയ്ക്ക് എത്തുമ്പോൾ ഇരു കൈകളും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്. മിനിസ്ക്രീനിൽ മികച്ച കാഴ്ചക്കാരെ സൃഷ്ടിക്കാനും താരങ്ങൾക്ക് കഴിയുന്നണ്ട്.
താരപുത്രന്റെ മേക്കോവർ ചിത്രം വൈറലാകുന്നു
മോഹൻലാൽ, മുകേഷ്, ജഗദീഷ്, സുരേഷ് ഗോപി എന്നിവർക്ക് പിന്നാലെ മറ്റൊരു താരം കൂടി മിനിസ്ക്രീനിൽ അരങ്ങേറ്റം കുറിക്കുകയാണ്. മലയാള സിനിമയുടെ ഇളമുറ തമ്പുരാനായ പൃഥ്വിരാജ് ഇനി മിനി സ്ക്രീനിലേക്ക് ചുവടു വയ്ക്കാൻ തയ്യാറെടുക്കുന്നത്. ന്യൂസ് 18 കേരളമാണ് ഇതു സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എന്നാൽ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ താരത്തിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല.

സൂര്യ ടിവി സംപ്രേക്ഷണ ചെയ്യുന്ന ഒരു പരിപാടിയിലാണ് പൃഥ്വിരാജ് അവതാരകനായി എത്തുന്നതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. എന്നാൽ സൂര്യ ടിവി ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. എന്തായാലും പൃഥ്വിരാജിന്റെ മിനിസ്ക്രീൻ എൻട്രിക്കായി കാത്തിരിക്കുകയാണ് പ്രേക്ഷകർ യൂത്തിനിടയിൽ മാത്രമല്ല കുടുംബ പ്രേക്ഷകരുടെ ഇടയിലും നടന് കൈനിറയെ ആരാധകരുണ്ട്. കൊവിഡ് മഹാമാരിക്ക് ശേഷം സിനിമ ചിത്രീകരണവുമായി തിരക്കിലാണ് താരം. നിരവധി ചിത്രങ്ങളാണ് പൃഥ്വിരാജിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്.

ഇപ്പോൾ മിനിസ്ക്രീനിൽ തിളങ്ങി നിൽക്കുന്നത് സൂപ്പർ താരം മോഹൻലാൽ ആണ്. ബിഗ് ബോസ് സീസൺ 3 ലൂടെയാണ് താരം മിനിസ്ക്രിനിലെത്തിയിരിക്കുന്നത്. സീസൺ 1, 2 വും അവതരിപ്പിച്ചിരുന്നത് മോഹൻലാൽ ആയിരുന്നു. ആദ്യത്തെ രണ്ട് സീസണുകളിൽ നിന്ന് വ്യത്യസ്തമായ രീതിയിലാണ് സീസൺ 3 ൽ നടൻ എത്തിയിരിക്കുന്നത്. മികച്ച കാഴ്ചക്കാരുള്ള റിയാലിറ്റി ഷോയാണ് ബിഗ് ബോസ്.

പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ട ഒരു ഷോയായിരുന്നു സുരേഷ് ഗോപി അവതാരകനായി എത്തിയ നിങ്ങൾക്കുമാകാം കോടീശ്വരൻ. നടന്റെ വ്യത്യസ്തമായ അവതരണ ശൈലി പ്രേക്ഷകരുടെ ഇടയിൽ ചർച്ചാ വിഷയമായിരുന്നു. ഇന്നും പ്രേക്ഷകരുടെ ഇടയിൽ ഷോ ചർച്ചാ വിഷയമാണ്. സുരേഷ് ഗോപിക്ക് മുൻപ് കോടീശ്വരൻ പരിപാടി അവതരിപ്പിച്ചത് നടൻ മുകേഷ് ആയിരുന്നു. മുകേഷ് ആയിരുന്നു ബിഗ് സ്ക്രീനിൽ നിന്ന് ആദ്യം മിനിസ്ക്രീനിലെത്തിയത്. സൂപ്പർ ടാലന്റ്, ഡീൽ ഓർ നോ ഡീൽ, ബഡായി ബംഗ്ളാവ് തുടങ്ങിയ സൂപ്പർ ഹിറ്റ് ഷോകളിലൂടെ തിളങ്ങാൻ നടന് കഴിഞ്ഞിരുന്നു.


Click it and Unblock the Notifications