»   » തെലുങ്കില്‍ മോഹന്‍ലാല്‍ കാലുറപ്പിച്ചില്ലേ.. അടുത്ത ചിത്രം രാജമൗലിയ്‌ക്കൊപ്പം?

തെലുങ്കില്‍ മോഹന്‍ലാല്‍ കാലുറപ്പിച്ചില്ലേ.. അടുത്ത ചിത്രം രാജമൗലിയ്‌ക്കൊപ്പം?

Posted By: Rohini
Subscribe to Filmibeat Malayalam

മോഹന്‍ലാലിനെ നായകനാക്കി രാജമൗലി ഒരു സിനിമ സംവിധാനം ചെയ്യാന്‍ പോകുന്നു എന്ന വാര്‍ത്തകള്‍ പരക്കാന്‍ തുടങ്ങിയിട്ട് നാളുകുറച്ചായി. എന്നാല്‍ അത് ഉടന്‍ ഉണ്ടാവും എന്ന് വീണ്ടും റിപ്പോര്‍ട്ടുകള്‍.

ഹാട്രിക് വിജയം, മകന്‍ സിനിമയിലേക്ക്, അമ്മ സുഖം പ്രാപിച്ചു; ലാലിന്റെ ഭാഗ്യം തെളിയാന്‍ കാരണം?

ബാഹുബലി ടുവിന് ശേഷം എസ് എസ് രാജമൗലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ മോഹന്‍ലാല്‍ ആണത്രെ നായകന്‍. ഇതുമായി ബന്ധപ്പെട്ട് രാജമൗലിയും മോഹന്‍ലാലും പല ചര്‍ച്ചകളും നടത്തി എന്നാണ് കേള്‍ക്കുന്നത്.

എപ്പോള്‍ സംസാരിച്ചു

തെലുങ്കില്‍ മോഹന്‍ലാല്‍ വിസ്മയം എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിയ്‌ക്കെ രാജമൗലിയും ലാലും നേരിട്ട് കണ്ട് പുതിയ പ്രൊജക്ടിനെ കുറിച്ച് സംസാരിച്ചുവത്രെ.

ഗരുഡ എന്ന ചിത്രം

ലാലിനെ നായകനാക്കി രാജമൗലി ഗരുഡ എന്ന ബിഗ് ബജറ്റ് ചിത്രം ചെയ്യുന്നതായി നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ പിന്നീട് രാജമൗലി തന്നെ ആ വാര്‍ത്ത നിഷേധിച്ചു. മോഹന്‍ലാലിനൊപ്പം പ്രവൃത്തിയ്ക്കാന്‍ ആഗ്രഹമുണ്ടെന്നും അത് സംഭവിയ്ക്കുക തന്നെ ചെയ്യുമെന്നും അന്ന് അദ്ദേഹം പറഞ്ഞു.

ലാലിനെ കുറിച്ച് മൗലി

മോഹന്‍ലാലിനെ തെലുങ്കില്‍ എത്തിച്ചതിന് നന്ദി പറഞ്ഞ സംവിധായകനാണ് രാജമൗലി. ബാഹുബലിയുടെ ഷൂട്ടിങ് തിരക്കിലും രാജമൗലി മനമാന്ത (വിസ്മയം) പോയി കാണുകയും ടോപ് ക്ലാസ് സിനിമയാണെന്ന് അഭിപ്രായപ്പെടുകയും ചെയ്തിരുന്നു.

ലാലിന്റെ തെലുങ്ക് ആരാധകര്‍

എന്തായാലും ലാലിനെ വച്ച് ഇനിയൊരു തെലുങ്ക് ചിത്രം ചെയ്യുക രാജമൗലിയെ സംബന്ധിച്ചിടത്തോളം ശ്രമകരമായ ജോലിയായിരിയ്ക്കില്ല. ജനത ഗാരേജ് എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാല്‍ ഇനി എപ്പോള്‍ തെലുങ്കിലേക്ക് വരും എന്ന് നോക്കി ഇരിയ്ക്കുകയാണ് തെലുങ്ക് സിനിമാ പ്രേമികള്‍. ലാലും രാജമൗലിയും ഒന്നിയ്ക്കുന്ന ചിത്രം ഇനി മലയാളി- തെലുങ്ക് സിനിമാ പ്രേമികളുടെ സ്വപ്‌നമാണ്.

English summary
After Baahubali 2, SS Rajamouli join hand with Mohanlal

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam