ഒക്ടോബറിൽ ലാലേട്ടന്റെ ബറോസ്!! ശേഷം ലൂസിഫറിന്റെ രണ്ടാം ഭാഗം, ആരാധകർക്ക് ആശ്വാസം
Recommended Video
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു പൃഥ്വിരാജിന്റെ ആദ്യ സംരംഭമായ ലാലേട്ടൻ പ്രധാന കഥാപാത്രത്തിലെത്തിയ ചിത്രമായ ലൂസിഫർ. മുരളി ഗോപിയുടെ തിരക്കഥയിൽ ഒരുങ്ങിയ ചിത്രം സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു. വെക്കേഷൻ റിലീസായിട്ടായിരുന്നു ചിത്രം പുറത്തെത്തിയത്. ഇപ്പോഴും തിയേറ്ററുകളിൽ ചിത്രം സൂപ്പർ ഡ്യൂപ്പർ ഹിറ്റായി വിജയ ഓടുകയാണ്. ആദ്യം ഭാഗം തിയേറ്ററുകളിൽ വൻ വിജയമായി പ്രദർശനം തുടരുമ്പോൾ രണ്ടാം ഭാഗത്തിനെ കുറിച്ചുള്ള സൂചനയുമായി അണിയറ പ്രവർത്തകർ എത്തിയിട്ടുണ്ട്.
ഏറെ കാലങ്ങൾ ശേഷം തങ്ങളുടെ പ്രിയപ്പെട്ട ലാലേട്ടനെ തിരികെ കിട്ടി എന്നാണ് ലൂസിഫർ കണ്ടതിനു ശേഷം പ്രേക്ഷകർ പറഞ്ഞത്. ഇതിന് സംവിധായകൻ പൃഥ്വിയോട് ആരാധകർ ന്നദി അറിയിക്കുകയും ചെയ്തിരുന്നു. ചിതരത്തിന്റെ വൻ വിജയമാണ് രണ്ടാം ഭാഗം ഒരുക്കാനായി അണിയറ പ്രവർത്തകരെ പ്രേരിപ്പിച്ചത്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനെ കുറിച്ചുളള സൂചനകൾ സംവിധായകൻ പൃഥ്വിരാജും തിരക്കഥകൃത്ത് മുരളി ഗോപിയും നൽകിയിരുന്നു.

ബറോസിന് ശേഷം
ലൂസിഫറിന്റെ രണ്ടാം ഭാഗ മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസിനു ശേഷം മാത്രമേ ആരംഭിക്കികയുള്ളൂവത്രേ. ലാലേട്ടൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബറോസ്. ചിത്രത്തിന്റെ ഷൂട്ട് ഒക്ടേബാറിൽ ആരംഭിക്കും. ഇതിന്റെ റിലീസ് കഴിഞ്ഞ് മാത്രമേ മറ്റൊരു ചിത്രത്തിൽ അഭിനയിക്കാൻ സാധ്യതയുള്ളൂ. അതിനാൽ ലൂസിഫറിന്റെ രണ്ടാം ഭാഗം ഇത്തിരി നീണ്ടു പോകുമെന്നാണ് കേൾക്കുന്നത്. എന്നാൽ ഇതിന്റെയൊന്നും ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

2020 വരെ പൃഥ്വി ബിസി
ലാലേട്ടൻ മാത്രമല്ല സംവിധായകൻ പൃഥ്വിരാജും അൽപം തിരക്കിലാണ്. ലൂസിഫർ തിയേറ്ററുകളിൽ എത്തിയതിനു ശേഷം സംവിധായകന്റെ കുപ്പായത്തിൽ നിന്ന് അഭിനേതാവിന്റെ കുപ്പായം താൽക്കാലികമായി ധരിച്ചിരിക്കുകയാണ്. 2020 വരെ മറ്റ് സംവിധായകൻമാർ പൃഥ്വി ഡേറ്റ് നൽകിയിട്ടുണ്ട്. അതിനു ശേഷം മാത്രമേതാരം ലൂസിഫറിന്റെ രണ്ടാം ഭാഗത്തിലേയ്ക്ക് പ്രവേശിക്കുകയുളളൂ. ഇപ്പോൾ നടൻ കലാഭവൻ ഷാജോൺ ആദ്യമായി സംവിധാനം ചെയ്യുന്ന ബ്രദേഴ്സ് ഡേയുടെ ഷൂട്ടിലാണ് താരം. തുടർന്ന് സംവിധായകൻ സച്ചി സംവിധാനം ചെയ്യുന്ന അയ്യപ്പനും കോശിയും എന്ന ചിത്രത്തിൽ ജോയിൻ ചെയ്യും. ബ്ലസിയുടെ ആട് ജീവിതം. ലാൽ ജൂനിയറിന്റെ ചിത്രം ഇവയാണ് ഇനി വരാനുള്ള സിനിമകൾ

ഇട്ടിമാണി ലൊക്കേഷൻ
ലൂസിഫറിനു ശേഷം ലാലേട്ടൻ ജോയിൻ ചെയ്ത ചിത്രമാണ് ഇട്ടിമാണി മെയ്ഡ് ഇൻ ചൈന. തൃശൂർ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രമാണിത്. തൂവാനത്തുമ്പികൾക്ക് ശേഷം ഇട്ടിമാണിയിലാണ് ലാലേട്ടൻ തൃശൂർ ഭാഷയിൽ സംസാരിക്കുന്നത്. ആശിർവാദ് പ്രൊഡക്ഷന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. നവാഗതരായ ജിബ് ജോജു ടീമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ചിത്രീകരണം നടക്കുകയാണ്.

ബറോസ്സിനായി കാത്തിരിപ്പ്
മലയാളി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്നത് ലാലേട്ടൻ സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ്സിനു വേണ്ടിയാണ്. കഴിഞ്ഞ നാല് നൂറ്റുണ്ടുകളായി അഭിനേതാവിന്റെ കുപ്പായം ധരിച്ച ലാലേട്ടൻ ബറോസിവൂടെ സംവിധായകനാവാനുള്ള തയ്യാറെടുപ്പിലാണ്. ബറോസ്സ് എന്ന് പേര് നൽകിയിരിക്കുന്ന സിനിമ , 3 ഡി ചിത്രമായിട്ടാണ് പുറത്തു വരുന്നത്. ലാലേട്ടൻ തന്നെയാണ് തന്റെ പുതിയ ചിത്രത്തിനെ കുറിച്ച് തന്റെ ആരാധകരുമായി പങ്കുവെച്ചത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന ചിത്രമായിരിക്കും ബറോസ്സെന്നും ലാലേട്ടൻ ഉറപ്പ് നൽകിയിട്ടുണ്ട്.

ആരാണ് ബറോസ്
പോർച്ച്ഗീസ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രമാണ് ബറോസ്. ബറോസ്സ്-ഗാർഡിയൻ ഓഫ് ഡി ഗാമാസ് ട്രഷർ എന്ന രചനയിൽ നിന്നാണ് ചിത്രം ഒരുങ്ങുന്നത്. ഗാമയുടെ നിധി സൂക്ഷിക്കുന്ന ആളാണ് ബറോസ്സ് നൂറിലധികം വർഷങ്ങളായി അദ്ദേഹം ഈ നിധി കാത്ത് സൂക്ഷിക്കുകയാണ്. ഗാമയുടെ യാഥാർഥ പിൻതുടർച്ചക്കാർ വന്നാൽ മാത്രമേ ഈ നിധി കൈ മാറുകയുളളു. ബറോസ്സിനെ തേടി ഒരു കുട്ടിയെത്തുകയും ഇവർ തമ്മിലുള്ള രസകരമായ സംഭവങ്ങളിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്. ചിത്രത്തിൽ ബറോസ്സായി എത്തുന്നത് ലാലേട്ടൻ തന്നെയാണ്.


Click it and Unblock the Notifications











