'മഞ്ജു എന്നുള്ള സ്വരം... മാറ്റമില്ലാതെ മീനാക്ഷി, മഞ്ജുവിനെ ക്ഷണിച്ചില്ലേ, നിഷാലുള്ളതിനാൽ കാവ്യയും വന്നില്ല'

സുരേഷ് ​ഗോപിയുടെ മകൾ ഭാ​ഗ്യ സുരേഷിന്റെ വിവാഹമാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽമീഡിയയിൽ വൈറൽ. മലയാള സിനിമാലോകം മുഴുവനായി ഒഴുകി എത്തിയിരുന്നു ഭാ​ഗ്യയെ അനു​ഗ്രഹിക്കാൻ. പ്രധാന മന്ത്രി നരേന്ദ്രമോദി അടക്കമുള്ളവരായിരുന്നു വിശിഷ്ടാതിഥികൾ. ​ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചായിരുന്നു താലികെട്ട്. മലയാളത്തിന്റെ മഹാനടന്മാരായ മോഹൻലാൽ, മമ്മൂട്ടി അടക്കമുള്ള താരങ്ങളാണ് താലികെട്ടിൽ അടക്കം പങ്കെടുത്തത്.

രണ്ട് വിവാഹസൽക്കാരങ്ങളാണ് തന്റെ സുഹൃത്തുക്കൾക്കും പരിചയക്കാർക്കും ബന്ധുക്കൾക്കും എല്ലാമായി സുരേഷ് ​ഗോപി ഒരുക്കിയിരുന്നത്. താരനിബിഢമായ ചടങ്ങിന്റെ വീഡിയോകളെല്ലാം വൈറലാണ്. അക്കൂട്ടത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ടൊരു വീഡിയോ നടൻ ദിലീപിന്റെയും മകൾ മീനാക്ഷിയുടെയും ആയിരുന്നു. ​ഗുരുവായൂരിലെ താലികെട്ട് ചടങ്ങിൽ ദിലീപ് മാത്രമാണ് പങ്കെടുത്തത്.

 meenakshi dileep, dileep, manju warrier,

പിന്നീട് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിലും വിരുന്നിലുമാണ് മീനാക്ഷി അച്ഛനൊപ്പം പങ്കെടുത്തത്. എപ്പോഴും വാർത്തകളിൽ നിറയുള്ള ഒരു സ്റ്റാർ‌ കിഡാണ് മീനാക്ഷി. വളരെ വിരളമായി മാത്രമെ മീനാക്ഷിയെ മീഡിയയ്ക്ക് കാണാൻ കിട്ടാറുള്ളു. അതുകൊണ്ട് തന്നെ താരപുത്രിയുടെ വിശേഷങ്ങൾ സോഷ്യൽമീഡിയ വഴിയാണ് ആരാധകർ ഏറെയും അറിയുന്നത്.

ഭാ​ഗ്യയുമായി നല്ലൊരു സൗഹൃദം മീനാക്ഷിക്കുണ്ട്. വിവാഹ വിരുന്നിൽ ലെഹങ്കയിൽ അതീവ സുന്ദരിയായാണ് മീനാക്ഷി എത്തിയത്. പൊതുവെ അടുക്ക കാലത്തായി ഇത്തരം ഫങ്ഷനുകളിൽ പങ്കെടുക്കുമ്പോൾ സാരിയോ കുർത്തിയോ ഉടുപ്പുകളോ ആണ് മീനാക്ഷി ധരിക്കാറുള്ളത്. അതുകൊണ്ട് തന്നെ ലെഹങ്കയിലെ മീനാക്ഷിയുടെ ലുക്ക് അടിപൊളിയായിരുന്നുവെന്നാണ് ആരാധകർ കുറിച്ചത്.

അച്ഛന്റെ ഒപ്പം അതീവ സുന്ദരിയായി എത്തിയ മീനാക്ഷിക്ക് പിന്നാലെയായിരുന്നു ക്യാമറകൾ എല്ലാം. പൊതുവെ ക്യാമറകളോട് മുഖം തിരിക്കാറുള്ള മീനാക്ഷി ഇത്തവണയും ഒരു ചെറു ചിരി മാത്രമാണ് സമ്മാനിച്ചത്. അതേസമയം മീനാക്ഷിയുടെ ഒരു വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ വൈറലായിരുന്നു. അത് മറ്റൊന്നുമല്ല... അച്ഛനൊപ്പം വളരെ ധൃതിയിൽ ഖുശ്ബുവിന്റെ അരിക് ചേർന്ന് നടന്ന് വന്ന മീനാക്ഷിയോട് സമീപത്ത് നിന്ന് ഒരു ചോദ്യം ഉയർന്നു.

മീനാക്ഷി, മഞ്ജു മഞ്ജു എന്നാണ് ആരോ പറയുന്നത്. അത് റിപ്പോർട്ടറാണോ അതോ കൂടെ വന്ന ഖുശ്‌ബുാണോ എന്നാണ് വീഡിയോ ആവർത്തിച്ച് കേട്ടതോടെ ആരാധരുടെ സംശയം. എന്തുതന്നെ ആയാലും താരപുത്രിക്ക് അതൊന്നും കേട്ട് യാതൊരു ഭാവ മാറ്റവുമുണ്ടായില്ല. ആള് വളരെ സ്പീഡിൽ ക്യാമറയ്ക്ക് മുമ്പിലൂടെ പോവുകയും ചെയ്തു.

meenakshi dileep, dileep, manju warrier

പൊതുവെ ഇത്തരം ചോദ്യങ്ങൾ നിരവധി ഇക്കഴിഞ്ഞ നാളുകൾക്കിടയിൽ നിരവധി മീനാക്ഷി അഭിമുഖീകരിച്ചിട്ടുണ്ട്. ഒന്നിനോടും പ്രതികരിക്കാൻ താരപുത്രി തയ്യാറായിട്ടില്ല. അതേസമയം കാവ്യ എന്തുകൊണ്ട് വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയില്ലെന്ന സംശയവും ആരാധകർക്കുണ്ട്. കാരണം ഭാ​ഗ്യയുടെ വിവാഹത്തിന്റെ തലേദിവസം കുടുംബസമേതം നിൽക്കുന്ന കാവ്യയുടെ പുത്തൻ ചിത്രം വൈറലായിരുന്നു.

മീനാക്ഷിക്കും ദിലീപിനുമൊപ്പം കാവ്യയേയും മഹാലക്ഷ്മിയേയും ആരാധകർ പ്രതീക്ഷിച്ചിരുന്നു. കാവ്യയുടെ വിടവ് ചർച്ചയായതോടെ കാവ്യയുടെ മുൻ ഭർത്താവ് നിഷാൽ ചന്ദ്രയും സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിനെത്തിയിരുന്നുവെന്നും അതുകൊണ്ടാണ് ഗുരുവായൂരിൽ എത്തിയ കാവ്യ വിവാഹത്തിൽ സംബന്ധിക്കാഞ്ഞത് എന്നാണ് ചിലരുടെ കണ്ടെത്തൽ.

സുരേഷ് ഗോപിയും കുടുംബവുമായി വർഷങ്ങളുടെ ബന്ധം നിഷാലിനുണ്ടെന്നും ചിലർ കഴിഞ്ഞദിവസങ്ങളിൽ വാദിച്ചിരുന്നു. അതേസമയം മഞ്ജു വാര്യർ വിവാഹത്തിനും റിസപ്ഷനും ഒന്നും പങ്കെടുക്കാതിരുന്നതും ചർച്ചയായിട്ടുണ്ട്. മഞ്ജുവിനെ സുരേഷ് ​ഗോപി ക്ഷണിച്ചില്ലേ എന്നാണ് ചിലരുടെ സംശയം. പക്ഷെ ഭാ​ഗ്യയ്ക്കും ശ്രേയസിനും തന്റെ സോഷ്യൽമീഡിയ പേജിലൂടെ മഞ്ജു ആശംസ അറിയിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X