»   » സുറുമി ജനിച്ചതോടെയാണോ മമ്മൂട്ടിയ്ക്ക് ഭാഗ്യം തെളിഞ്ഞത്?

സുറുമി ജനിച്ചതോടെയാണോ മമ്മൂട്ടിയ്ക്ക് ഭാഗ്യം തെളിഞ്ഞത്?

Posted By:
Subscribe to Filmibeat Malayalam

വിവാഹം, മക്കളുടെ ജനനം അങ്ങനെ ചില നിമിത്തങ്ങള്‍ തങ്ങളുടെ വിജയത്തിന് പിന്നിലുണ്ടെന്ന് വിശ്വസിക്കുന്നവരുണ്ട്. തന്റെ സിനിമാ വിജയത്തിന് പിന്നില്‍ മകള്‍ സുറുമിയുടെ ജനനമാണെന്നാണ് മമ്മൂട്ടി വിശ്വസിക്കുന്നത്?

ചില സിനിമകളില്‍ ചെറിയ ചില വേഷങ്ങള്‍ ചെയ്ത് മമ്മൂട്ടി തുടങ്ങുന്ന കാലമായിരുന്നത്രെ അത്. മുന്നേറ്റം എന്ന ചിത്രത്തില്‍ നായകനാകാന്‍ വേണ്ടി സുബ്രഹ്മണ്യകുമാറിന്റെ കുമാരസ്വാമി ആന്റ് കമ്പനിയുടെ എറണാകുളം ബ്രാഞ്ച് മനേജര്‍ വഴിയാണ് ശ്രീകുമാരന്‍ തമ്പി മമ്മൂട്ടിയെ തിരുവനന്തപുരത്തെത്തിച്ചത്. മമ്മൂട്ടി അന്ന് കൊച്ചിയില്‍ മട്ടാഞ്ചേരിയില്‍ താമസിക്കകുകയാണ്.

ആദ്യമായി അച്ഛനായതിന്റെ സന്തോഷത്തിലാണ് മമ്മൂട്ടി തലസ്ഥാന നഗരമായ തിരുവനന്തപുരത്ത് ആദ്യമായി വരുന്നത്. സുറുമി ജനിച്ചിട്ട് ഏതാനും ദിവസങ്ങള്‍ മാത്രമേ ആയിട്ടുള്ളൂ. മക്കളുടെ ജനനം ചിലര്‍ക്കൊക്കെ ഭാഗ്യമാകുമെന്നത് മമ്മൂട്ടിയുടെ കാര്യത്തില്‍ അന്ന് ശരിയായി

മമ്മൂട്ടി തിരുവനന്തപുരത്തെത്തുമ്പോള്‍ അവിടെ സംവിധായകന്‍ ശ്രീകുമാരന്‍ തമ്പിയും നിര്‍മാതവുമുണ്ടായിരുന്നു. ഇതിന് മുമ്പ് മമ്മൂട്ടി അഭിനയിച്ച ഒരു സിനിമ പോലും ഇവര്‍ കണ്ടിരുന്നില്ല. വാരികയില്‍ കണ്ട ഒരു ഫോട്ടോ മാത്രമാണ് അറിയാവുന്നത്. പക്ഷെ ആ വരവ് മലയാളത്തിലെ മെഗാസ്റ്റാര്‍ ആകാനുള്ളതിന്റെ ആദ്യ പടിയിലേക്കായിരുന്നു.

സുറുമി ജനിച്ചതോടെയാണോ മമ്മൂട്ടിയ്ക്ക് ഭാഗ്യം തെളിഞ്ഞത്?

ഇതാണ് മമ്മൂട്ടിയുടെ മകള്‍ സുറുമി. ഡോക്ടറാണ്. മതര്‍ഹുഡ് എന്ന സ്ഥാപനത്തിന്റെ ഉടമ. അതുമായി ബന്ധപ്പെട്ട ഒരു ചടങ്ങില്‍ എടുത്ത ഫോട്ടോയാണിത്

സുറുമി ജനിച്ചതോടെയാണോ മമ്മൂട്ടിയ്ക്ക് ഭാഗ്യം തെളിഞ്ഞത്?

മക്കളായ സുറുമിയ്ക്കും ദുല്‍ഖര്‍ സല്‍മാനുമൊപ്പം മമ്മൂട്ടി ഒരു പഴയ ചിത്രം

സുറുമി ജനിച്ചതോടെയാണോ മമ്മൂട്ടിയ്ക്ക് ഭാഗ്യം തെളിഞ്ഞത്?

സിനിമയില്‍ എത്തിയ ശേഷം മമ്മൂട്ടിയും കുടുംബവും ചെന്നൈയിലേക്ക് താമസം മാറിയിരുന്നു. ചെന്നൈയിലെ വീട്ടിലുള്ളപ്പോള്‍ എടുത്ത ചിത്രമാണിതെന്ന് ഒരു അഭിമുഖത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞിരുന്നു

സുറുമി ജനിച്ചതോടെയാണോ മമ്മൂട്ടിയ്ക്ക് ഭാഗ്യം തെളിഞ്ഞത്?

സുല്‍ഫത്തും സുറുമിയും ദുല്‍ഖറും മമ്മൂട്ടിയും, ഒരു പഴയ ഫാമിലി ക്ലിക്ക്

സുറുമി ജനിച്ചതോടെയാണോ മമ്മൂട്ടിയ്ക്ക് ഭാഗ്യം തെളിഞ്ഞത്?

സുറുമിയുടെ വിവാഹത്തിനെടുത്ത ഫോട്ടോ

English summary
After daughter Surumi's birth Mammootty get break from film?

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam