'അഞ്ച് വർത്തോളം പ്രണയിച്ചില്ലേ'; ധനുഷുമായുള്ള വിവാഹശേഷം സിമ്പുവും ഐശ്വര്യയും തമ്മിലുള്ള ഫോൺ കോൾ ലീക്കായപ്പോൾ!
പ്രത്യക്ഷത്തിൽ സുഹൃത്തുക്കളെ പോലെ പെരുമാറുമെങ്കിലും നടൻ ധനുഷും സിമ്പുവും തമ്മിൽ വർഷങ്ങളായി അത്ര സൗഹൃദത്തിൽ അല്ലെന്നാണ് തമിഴ് സിനിമാ മേഖലയിൽ പൊതുവെ പറയപ്പെടുന്നത്. ധനുഷ് അഭിനയത്തിലേക്ക് വരുന്നതിന് മുമ്പ് തന്നെ സിമ്പു തമിഴ് സിനിമയിൽ സജീവാണ്. ജനിച്ച് ആറാം മാസം മുതൽ സിമ്പു അഭിനയിക്കുന്നുണ്ട്.
നാൽപ്പത് വർഷമായി സിനിമയിൽ ഉള്ളതുകൊണ്ട് തന്നെ ഏറ്റവും കൂടുതൽ ആരാധകരുള്ള തമിഴ് യുവതാരമാണ് സിമ്പു. സിമ്പുവിനുള്ളതുപോലെ സത്യസന്ധമായി നിലകൊള്ളുന്ന ഫാൻസ് മറ്റൊരു താരത്തിനും ഇല്ലെന്നാണ് പറയപ്പെടുന്നത്.
സംവിധാനം, തിരക്കഥ രചന, ഗാനരചന, ഗായകൻ, അഭിനേതാവ് തുടങ്ങി സിമ്പുവിന് സിനിമയിൽ വശമില്ലാത്ത മേഖലകൾ വിരളമാണ്. ധനുഷ് അഭിനയരംഗത്തേക്ക് വരുന്നതിന് വർഷങ്ങൾക്ക് മുമ്പ് തന്നെ സിമ്പു അഭിനയിച്ച് തുടങ്ങിയിരുന്നുവെങ്കിലും ഇരുവരും വർഷങ്ങളായി പരസ്പരം മത്സരിച്ചാണ് ഓരോ കാര്യങ്ങൾ ചെയ്യുന്നത്. 2004ൽ ധനുഷും ഐശ്വര്യ രജിനികാന്തും വിവാഹിതരായപ്പോൾ സിമ്പുവിന്റെ ഒരു ഓഡിയോ ക്ലിപ്പ് പുറത്തുവന്നത് വലിയ വിവാദമായിരുന്നു.

ധനുഷും ഐശ്വര്യയും ഏറെ നാളത്തെ പ്രണയത്തിന് ശേഷം വിവാഹിതരായവരാണ്. ഐശ്വര്യയുമായുള്ള വിവാഹത്തിന് ശേഷമാണ് കരിയറിൽ ധനുഷിന് ഉയർച്ചയുണ്ടായത്. ധനുഷിനെ പ്രണയിക്കും മുമ്പ് ഐശ്വര്യ രജിനികാന്ത് സിമ്പുവുമായി പ്രണയത്തിലായിരുന്നുവെന്നും ധനുഷുമായുള്ള വിവാഹം ഉറപ്പിച്ച ശേഷം സിമ്പുവിനെ ഐശ്വര്യ ഒഴിവാക്കിയെന്നും അക്കാലത്ത് പ്രചരിച്ചിരുന്നു.
അത്തരം പ്രചാരങ്ങൾ നടക്കുന്ന സമയത്താണ് സിമ്പുവിന്റേത് എന്ന തരത്തിൽ ഒരു ഓഡിയോ ക്ലിപ്പ് പ്രചരിച്ചത്. ഐശ്വര്യയും സിമ്പുവും ഐശ്വര്യയുടെ അമ്മ ലതയും സംസാരിക്കുന്നതായാണ് വൈറൽ ക്ലിപ്പിൽ നിന്നും മനസിലാകുന്നത്.
അഞ്ച് വർഷത്തോളം നമ്മൾ പ്രണയിച്ചില്ലേയെന്നും വിവാഹം ഉറപ്പിച്ചുവെന്ന് പറഞ്ഞശേഷം ഒഴിവാക്കിയാൽ പോരായിരുന്നുവോ എന്നെല്ലാം സിമ്പു ഐശ്വര്യയോട് ചോദിക്കുന്നതും താരപുത്രി അതിനെല്ലാം പ്രതികരിക്കുന്നതും കേൾക്കാം. എന്നാൽ ഡേറ്റിങ് അടക്കം നിരവധി സ്വകാര്യ വിഷയങ്ങൾ ഇരുവരും സംസാരിച്ച ക്ലിപ്പ് വ്യാജമാണെന്നാണ് പിന്നീട് വന്ന റിപ്പോർട്ട്.
ക്ലിപ്പ് വ്യാജമാണെങ്കിലും അല്ലെങ്കിലും ഓഡിയോ പുറത്തിറങ്ങിയതിന് ശേഷം സിമ്പുവും ധനുഷും തമ്മിലുള്ള മത്സരം മറ്റൊരു തലത്തിലേക്ക് എത്തിയെന്ന് പറയണം. ഇരുവരും തങ്ങളുടെ സിനിമകളിൽ പരസ്പരം ആക്രമിക്കുന്ന തരത്തിൽ ഡയലോഗുകളും പാട്ടുകളും വരെ ഉൾപ്പെടുത്തിയിരുന്നതായും പറയപ്പെടുന്നു. ഒരു ഘട്ടത്തിൽ ധനുഷ് സിമ്പുവിന്റെ കരിയർ നശിപ്പിക്കാൻ ശ്രമിക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു.

എന്നാൽ അതിന് അറുതി വരുത്താൻ 2017ൽ സന്താനം അഭിനയിച്ച സക്ക പോട് പോട് രാജ എന്ന സിനിമയുടെ പ്രമോഷനിൽ ധനുഷും സിമ്പുവും ഒരുമിച്ച് പങ്കെടുക്കുകയും തങ്ങൾ പരസ്പരം നല്ല മത്സരാർത്ഥികളാണെന്നും ഞങ്ങൾക്കിടയിൽ വ്യക്തിപരമായ അഭിപ്രായ വ്യത്യാസങ്ങളൊന്നുമില്ലെന്നും പറഞ്ഞു.
മാത്രമല്ല അടുത്തിടെ പത്ത് തലയുടെ പ്രമോഷനിടെ ധനുഷിന്റെ സിനിമകളോടാണ് താൻ മത്സരിക്കുന്നതെന്നും അദ്ദേഹത്തോട് അസൂയയില്ലെന്നും സിമ്പു പറഞ്ഞിരുന്നു. ധനുഷിന്റെ പൊള്ളാതവൻ എന്ന സിനിമ എത്രമാത്രം ആസ്വദിച്ചുവെന്ന് എനിക്കറിയില്ല. ഞാൻ വളരെ സന്തോഷിച്ചു. കാരണം അടുത്ത ഘട്ടത്തിലേക്ക് കൂടുതൽ മുന്നേറാൻ ഇത് എന്നെ പ്രചോദിപ്പിച്ചു എന്നാണ് ധനുഷിനെ കുറിച്ച് സംസാരിച്ച് സിമ്പു പറഞ്ഞത്.
കുറച്ച് വർഷങ്ങൾക്ക് മുമ്പ് സിമ്പു തന്റെ കരിയറിൽ നിരവധി പ്രതിസന്ധികൾ നേരിട്ട സമയത്താണ് ധനുഷിന്റെ കരിയർ പെടുന്നനെ വളർന്നതും താരം തുടരം തുടരെ താരം സിനിമകൾ ചെയ്തതും. തന്റെ കരിയർ മാനാടിലൂടെ തിരികെ പിടിച്ച സിമ്പു കൈ നിറയെ സിനിമകളും ഷൂട്ടുമായി തിരക്കിലാണിപ്പോൾ.
അവസാനമായി പുറത്തിറങ്ങിയ സിമ്പുവിന്റെ പത്ത് തലയും മികച്ച പ്രതികരണം നേടിയിരുന്നു. അതേസമയം കഴിഞ്ഞ വർഷമാണ് ധനുഷും ഐശ്വര്യം തങ്ങളുടെ പതിനെട്ട് വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ചത്.


Click it and Unblock the Notifications